ലോകം കാത്തിരുന്ന അത്ഭുത ഫോണിന് വില 1,04,000! ഇന്ന് പുറത്തിറങ്ങും മുമ്പേ ഞെട്ടി ലോകം!

  By Shafik
  |

  ലോകം കാത്തിരിക്കുന്ന അത്ഭുത ഫോൺ ലെനോവോ Z5 പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഫോണിന്റെ വില പുറത്തായി. ചൈനയിലെ വൻകിട ഓൺലൈൻ വ്യാപാര വെബ്സൈറ്റ് ആയ JD.com ൽ വന്ന ഫോണിന്റെ ലിസ്റ്റിംഗ് പ്രകാരം 9999 യുവാൻ ആണ് ഈ ഫോണിന് വിലയിട്ടിരിക്കുന്നത്. അതായത് ഇന്ത്യൻ രൂപയിൽ പറയുമ്പോൾ ഒരു ലക്ഷത്തിന് മേലെ. കൃത്യമായി പറഞ്ഞാൽ 1,04,734 രൂപ.

  ലോകം കാത്തിരുന്ന അത്ഭുത ഫോണിന് വില 1,04,000! ഇന്ന് പുറത്തിറങ്ങും മുമ്പ

   

  ഒരു ഫോണിന്, അതും ഒരു ആൻഡ്രോയിഡ് സ്മാർട്ഫോണിന് ഇത്രയധികം വില വരുന്നത് അപൂർവ്വമായ ഒരു സംഭവം മാത്രമാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ചില പ്രത്യേകതകൾ കമ്പനി അവകാശപ്പെടുന്നുണ്ട് എന്നതിനെ ന്യായീകരിക്കുന്നതാണ് ഈ വില എന്ന് നമുക്ക് അനുമാനിക്കാം. ഈ ഒരു കാഴ്ചപ്പാടിൽ ലെനോവോ അവകാശപ്പെട്ട പ്രത്യേകതകൾ ഫോണിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സവിശേഷതകൾ

  കമ്പനി തലവൻ ഇടയ്ക്കിടെ വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള സൂചനകൾ തന്നുകൊണ്ടിരിക്കുകയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് 4 ടിബി ഫോൺ മെമ്മറി, 45 ദിവസം ബാറ്ററി സ്റ്റാൻഡ്‌ബൈ, മുൻഭാഗം മൊത്തമായി ഡിസ്പ്ളേ മാത്രമുള്ള സ്ക്രീൻ എന്നിവ. ഇന്നുള്ള ഒരു മോഡലിലും ഇങ്ങനെയൊരു സവിശേഷത നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

  നിലവിലെ സാങ്കേതിക വിദ്യക്ക് സാധിക്കാത്ത കാര്യങ്ങൾ

  കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അതിനുള്ള സാങ്കേതിക വിദ്യ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ട് പോലുമില്ല. ഈയടുത്തായി ഒരു ടിബി മെമ്മറിയുള്ള ഒരു ഫോൺ ചൈനയിലെ ഒരു കമ്പനി ഇറക്കിയിരുന്നു എന്നതാണ് ഇതുവരെയുള്ള ഫോൺ മെമ്മറിയുടെ കാര്യത്തിലുള്ള ഏറ്റവും വലിയ റെക്കോർഡ്. സാംസങ്ങ് പോലും തങ്ങളുടെ വരാനിരിക്കുന്ന ഗാലക്‌സി നോട്ട് 9ൽ 512 ജിബി മെമ്മറിയുണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഒരു മുഖ്യ സ്മാർട്ഫോൺ കമ്പനിയെ സംബന്ധിച്ചെടുത്തോളാ ഏറ്റവും വലിയ പ്രഖ്യാപനം എന്ന് പറയാവുന്നത്. ഇത് കൂടാതെ നോക്കുമ്പോൾ ഇന്നുള്ളതിൽ ഏറ്റവും വലിയ ഫോൺ മെമ്മറി 256 ജിബി തന്നെയാണ്.

  ഇത്രയും വലിയ ബാറ്ററി ഇത്രയും ചെറിയ ഫോണിൽ?

  അടുത്തതായി ഫോൺ ബാറ്ററിയുടെ കാര്യം. 45 ദിവസം സ്റ്റാൻഡ്‌ബൈ എന്ന് ലെനോവോ പറയുന്നത് കൊണ്ട് രണ്ടു തരത്തിൽ നമുക്ക് വ്യാഖാനിക്കാം. ഒന്ന് 45 ദിവസം വരെ കാര്യമായ ഉപയോഗമില്ലാതെ ഫോൺ ഓൺ ചെയ്തു വെക്കുകയാണെങ്കിൽ, ഒരുപക്ഷെ ബാറ്ററി സേവർ മോഡ് പോലുള്ള സെറ്റിങ്‌സ് പോലെ പരമാവധി സ്റ്റാൻഡ്‌ബൈ ആയിരിക്കാം കമ്പനി ഉദേശിച്ചത് എന്ന് കരുതാം. ഇനി അതല്ല ഒരു ശരാശരി ഉപയോഗം നടത്തിയാൽ പോലും 45 ദിവസം വരെ ബാറ്ററി സ്റ്റാൻഡ്‌ബൈ കിട്ടുമെന്നാണ് ലെനോവോ ഉദ്ദേശിക്കുന്നത് എങ്കിൽ ഫോൺ ഇറങ്ങുന്നത് വരെ അത് പൂർണ്ണമായും നമുക്ക് വിശ്വസിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല.

  എങ്ങനെ ഉൾകൊള്ളിക്കും?

  Ulefone Power 5 പോലുള്ള ചില ചൈനീസ് കമ്പനികളെല്ലാം 13000 mAh വരെ ബാറ്ററി ഉള്ള ഫോണുകൾ ഇറക്കിയിട്ടുണ്ട്. എങ്കിൽ പോലും ആ ഫോണുകൾക്കുള്ളിൽ അത്രയും അധികം വലിയ ബാറ്ററി ഉൾപ്പെടുത്തിയതിന്റെ ബാക്കിപത്രം ആ ഫോണിന്റെ ഡിസൈനിൽ കാണാൻ സാധിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള വണ്ണം ചെറിയ തോതിലെങ്കിലും ആ ഫോൺ മോഡലിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ ഇവിടെ ലെനോവോ തങ്ങളുടെ വരാനിരിക്കുന്ന മോഡലിന്റെ ചില രൂപരേഖകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത് പരമാവധി സ്ലിം ആയ ഒരു ഡിസൈൻ ആണ്. ഇതിൽ എങ്ങനെ ഇത്രയും അധികം ബാറ്ററി ഉൾക്കൊള്ളിക്കാൻ കഴിയും എന്ന സംശയം അപ്പോഴും ബാക്കി.

  4 ടിബി മെമ്മറി.. ഇനിയും വിശ്വസിക്കാൻ പറ്റാത്ത മറ്റൊരു കാര്യം

  ബാറ്ററി മാത്രമല്ല, 4 ടിബി മെമ്മറി എന്നുപറയുമ്പോൾ എത്ര ചെറുതാക്കിയാലും ഒരു പരിധി ഇല്ലേ, എങ്ങനെ ആയാലും അല്പം വണ്ണം പ്രതീക്ഷയാവുന്നതല്ലേ. എന്നാൽ ഇവിടെ ഈ ഡിസൈനിൽ അതും ഇല്ല. ഇനി അടുത്ത കാര്യം ഡിസ്പ്ളേ ആണ്. മുൻഭാഗം പൂർണ്ണമായും ബെസൽ നന്നേ കുറച്ചുള്ള ഡിസ്പ്ളേ. അപ്പോൾ മുൻ ക്യാമറയും സെൻസറുകളും എവിടെ? റെഡ്മി മിക്സ് 2 വിൽ നമ്മൾ കണ്ടത് പോലെയുള്ള ഒരു സിസ്പ്ലെ സെറ്റിങ്‌സ് ആണെങ്കിൽ പോലും മൊത്തമായും ഡിസ്പ്ളേ വരില്ല.

  എന്തായാലും ഇന്ന് അറിയാം

  ഇന്ന് കമ്പനി ഫോൺ പുറത്തിറക്കുന്നതോടെ എല്ലാ കാര്യത്തിലും ഒരു വ്യക്തത നമുക്ക് ലഭിക്കും. ഈ പറഞ്ഞ വില അടക്കം. അതുകൊണ്ട് അൽപനേരം കൂടെ നമുക്ക് കാത്തിരിക്കാം.

  update: അവസാനം ലെനോവോ ചതിച്ചു! 4 ടിബി മെമ്മറി, 45 ദിവസം ബാറ്ററി, ഒരു ലക്ഷം രൂപ വില.. എല്ലാം വെറുതെ..

  OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

  1 ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ

  രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും അങ്ങോട്ടും ഇങ്ങോട്ടുമായി പരസ്പരം ചാർജ്ജ് ചെയ്യൽ സാധ്യമാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഓടിജി കേബിൾ ഉയഅയോഗിക്കാം

  2 പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്

  OTG കേബിളിന്റെ സഹായത്തോടെ നിങ്ങൾക്ക് പോർട്ടബിൾ ഹാർഡ് ഡിസ്ക് അല്ലെങ്കിൽ ബാഹ്യ സ്റ്റോറേജ് ഫോണുമായി കണക്റ്റ് ചെയ്യാം. കേബിൾ ഉപയോഗിച്ച് ഫോണിൽ നിന്നും ബാഹ്യ സ്റ്റോറേജിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാവുന്നതുമാണ്.

  3 ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്

  OTG കേബിൾ വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ഒരു ഗെയിം കണ്ട്രോളറുമായി ബന്ധിപ്പിക്കാൻ സാധ്യമാകും. ഇന്ന് ഇറങ്ങുന്ന പല ആൻഡ്രോയിഡ് ഗെയിമുകളും ഇത്തരത്തിലുള്ള ഗെയിംപാഡിനെ പിന്തുണയ്ക്കുന്നുമുണ്ട്.

  4 USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്

  OTG കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് ഒരു യുഎസ്ബി അധിഷ്ഠിത എൽഇഡി ലൈറ്റ് കണക്റ്റുചെയ്യാനാകും. ഇനി ഫോണിന് ഫ്രണ്ട് ഫ്ലാഷ് ഫീച്ചർ ഇല്ലെങ്കിലും രാത്രിയിൽ ചിത്രങ്ങൾ എടുക്കുന്നതിന് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കാം.

  5 LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്

  നിങ്ങളുടെ മൊബൈലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നേരിട്ട് ആസ്വദിക്കാവുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനായി ഒരുവശം LAN കേബിൾ പിൻ പിന്തുണയ്ക്കുന്ന OTG കേബിൾ വാങ്ങണം. ശേഷം കണക്റ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

  6 രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്

  സാംസങ് ഫോൺ ആണെങ്കിൽ അതിലെ SmartSwitch അപ്ലിക്കേഷൻ സഹായത്തോടെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കോൾ ഹിസ്റ്ററി, എസ്എംഎസ്, കോൺടാക്റ്റുകൾ എന്നിവയെല്ലാം തന്നെ OTG കേബിൾ സഹായത്തോടെ മാറ്റാൻ സാധിക്കും.

  7 കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്

  OTG കേബിൾ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു പ്രധാന സൗകര്യം. നിങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണത്തിലേക്ക് യുഎസ്ബി മൗസും കീബോർഡും എല്ലാം തന്നെ കണക്റ്റുചെയ്യാനാകും എന്നത് തന്നെ. കൂടുതൽ ബ്രൗസിംഗ് എല്ലാം തന്നെ നടത്തുന്നവർക്കോ അധികമായി ടൈപ്പ് ചെയ്യേണ്ടവർക്കോ എല്ലാം തന്നെ ഇത് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

  8 ക്യാമറ ബന്ധിപ്പിക്കുന്നതിന്

  OTG കേബിൾ ഉപയോഗിച്ച് ക്യാമറ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കണക്ട് ചെയ്യാം. ഇനി എപ്പോഴും കമ്പ്യൂട്ടർ വഴി നിങ്ങളുടെ ക്യാമറ കണക്ട് ചെയ്യേണ്ട ആവശ്യം വരില്ല. ആവശ്യമുള്ള ചിത്രങ്ങൾ കാണാനും നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദവുമാകും.

  9 പ്രിന്റ് ചെയ്യാൻ.

  OTG കേബിളിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ പ്രിന്റർ കണക്റ്റ് ചെയ്യുക. ശേഷം printshare എന്ന ആപ്പിൾ ഡൗണ്ലോഡ് ചെയ്ത് ആവശ്യമായ ഡ്രൈവറുകൾ ആപ്പ് തന്നെ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ശേഷം നിങ്ങൾക്ക് പ്രിന്റ് ചെയ്ത് തുടങ്ങാം.

  10 യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്

  നേരത്തെ എൽഇഡി ലൈറ്റ് കണക്റ്റ് ചെയ്യുന്നത് പറഞ്ഞില്ലേ. അതുപോലെയുള്ള മറ്റൊരു സൗകര്യമാണിത്. OTG കേബിൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ യുഎസ്ബി ഫാനും കണക്റ്റുചെയ്യാം. നല്ല ചൂടിലാണ് ഫോൺ എങ്കിൽ ഒന്ന് തണുപ്പിക്കാൻ ഇത് സഹായകമാകും.

  ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

  അങ്ങനെയും ചില വാക്കുകളുണ്ടോ എന്നായിരിക്കും ചിന്ത. എന്നാൽ ഉണ്ട്. ഗൂഗിളിൽ എന്നല്ല, ഇന്റർനെറ്റിൽ തന്നെ എവിടെയും സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ലാത്ത ചില വാക്കുകൾ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

  1

  ആത്മഹത്യയുടെ ഇംഗ്ളീഷ് വാക്കായ സൂയിസൈഡ് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. യാതൊരു കാരണവശാലും ഈ വാക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ നിൽക്കരുത്. സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളോട് സഹായത്തിനായുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും അവ നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളെ തേടി പോലീസ് എത്തുകയും ചെയ്യും.

  2

  ഈ വാക്ക് കേൾക്കുമ്പോൾ എന്താണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ഗൂഗിളിൽ ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. തികച്ചും ഭീതിജനകമായ ചില ചിത്രങ്ങളും വാർത്തകളും വിഡിയോകളും ആയിരിക്കും ലഭിക്കുക. ഒരു മനുഷ്യൻ ഒരു കുതിരയാൽ കൊല്ലപ്പെടുന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരിക്കും ലഭിക്കുക.

  3

  ഇതെന്ത്, ക്ലോക്കിന്റെ അത്രയും വലിപ്പമുള്ള ചിലന്തി ആണോ,,? അതെ. പക്ഷെ അതിനു മാത്രം എന്താണ് ഇത്ര പേടിക്കാനോ ഞെട്ടാനോ ഉള്ളതെന്ന് ചിന്തിക്കാൻ വരട്ടെ, കാരണം വിചാരിച്ച അത്രയും നിസ്സാരക്കാരനല്ല ഈ ചിലന്തി. നിങ്ങളുടെയൊക്കെ സകല കണക്കുകൂട്ടലുകൾക്കും ഇത് തെറ്റിക്കും. അതിനാൽ ആ വഴിക്കേ പോകാൻ നിൽക്കേണ്ട.

  4

  ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നായയുടെ ചിത്രവും വിഡിയോയുമാണ് ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. കണ്ടാൽ അറപ്പ് തോന്നുന്ന ഒരു നായ. എന്നാൽ ചിലർക്കെങ്കിലും അതിനെയെടുത്ത് ഒരു ഡോഗ് സലൂണിൽ കൊണ്ടുപോകാനും മുടിയൊക്കെ വെട്ടി സുന്ദരാക്കാനും തോന്നിയേക്കാം.

  ഇത് മാത്രമല്ല, ഇതിവിടെ കഴിയുന്നുമില്ല. കാരണം ഇതിലും മോശമായ, അറപ്പുണ്ടാക്കുന്ന ഭീതിജനകമായ പല വാക്കുകളും വേറെയുണ്ട്. അവയൊന്നും ഇവിടെ മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണ്. എന്തെങ്കിലും സാഹചര്യവശാൽ കാണാനിടയായാൽ ദിവസങ്ങളോളം നിങ്ങളെ വേട്ടയാടുന്നതായിരിക്കും അവ ഓരോന്നും എന്നതിനാൽ അത്തരത്തിലുള്ള ഒന്ന് പോലും ഇവിടെ ചേർത്തിട്ടില്ല. അതുപോലെ മുകളിൽ പറഞ്ഞത് അടക്കമുള്ള ഇത്തരം വാക്കുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമായി എടുക്കുക.

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Lenovo Z5 Price Revealed Ahead of Launch Today.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more