ലോകം കാത്തിരിക്കുന്ന ലെനോവോ Z5 ന്റെ ആദ്യ ചിത്രം പുറത്ത്!! കരുത്ത് മാത്രമല്ല, ഡിസൈനും ഗംഭീരം!!

By Shafik
|

ലെനോവോ z5 വാർത്തകളിൽ താരമാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത്രയും വാർത്താപ്രാധാന്യം നേടിയ മറ്റൊരു ഫോൺ ഉണ്ടാവില്ല എന്ന് തീർച്ച. ഈയവസരത്തിലാണ് ലെനോവോ z 5ന്റെ പുതിയ ബാക്ക് പാനൽ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

ലോകം കാത്തിരിക്കുന്ന ലെനോവോ Z5 ന്റെ ആദ്യ ചിത്രം പുറത്ത്!! കരുത്ത് മാത്

കമ്പനിയുടെ വൈസ് പ്രസിഡണ്ട് ചാങ് ചെങ്ങ് ആണ് നീല നിറത്തിലുള്ള ഗ്ലാസ് ഡിസൈനോട് കൂടിയ പിറകുവശത്തിന്റെ ചിത്രം പുറത്തുവിട്ടത്. ഗ്ലാസ് പാനൽ ആയതിനാൽ വയർലെസ്സ് ചാർജ്ജിങ്ങ് ഫോണിൽ ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം. എന്തായാലും ഇതെല്ലാം അറിയാൻ ജൂൺ 5 വരെ കാത്തിരിക്കുക തന്നെ ചെയ്യണം.

45 ദിവസം ബാറ്ററി, 4 ടിബി മെമ്മറി, മുൻഭാഗം മൊത്തം ഡിസ്പ്ളേ.. ഇത് ഫോൺ ചരിത്രത്തിൽ തന്നെ ആദ്യം!

45 ദിവസം ബാറ്ററി, 4 ടിബി മെമ്മറി, മുൻഭാഗം മൊത്തം ഡിസ്പ്ളേ.. ഇത് ഫോൺ ചരിത്രത്തിൽ തന്നെ ആദ്യം!

45 ദിവസത്തെ ബാറ്ററി സ്റ്റാൻഡ്‌ബൈ, 4 ടിബി ഫോൺ മെമ്മറി, മുൻഭാഗം പൂർണ്ണമായും ഡിസ്പ്ളേ എന്നിങ്ങനെയാണ് ലെനോവോ z 5 ഇറങ്ങും മുമ്പ് തന്നെ താരമാകുന്നത്. ഇതെല്ലാം കേൾക്കുമ്പോൾ തന്നെ അതിശയം കൊണ്ട് തല കറങ്ങും. വല്ല വ്യാജ വാർത്തയുമാണ് സംഭവം എന്ന് കരുതേണ്ട. ലെനോവോയാണ് തങ്ങളുടെ ഉടൻ ഇറങ്ങാൻ പോകുന്ന മോഡലായ ലെനോവോ Z5 ൽ ഈ സൗകര്യങ്ങളെല്ലാം തന്നെ ഉണ്ടാകും എന്നാണ് കമ്പനി പറയുന്നത്.

ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവുമധികം മെമ്മറി ശേഷിയുള്ള ഫോൺ അതോടെ ഇതാകും. ഒപ്പം ഏറ്റവുമധികം ബാറ്ററി സ്റ്റാൻഡ്‌ബൈ ഉള്ളതും. പോരാത്തതിന് ആദ്യത്തെ ഫുൾ ഡിസ്പ്ളേ ഫോണും. ഈ വാർത്ത കേട്ടയുടെനെ 'എങ്ങനെ' ഇത്രയധികം സൗകര്യങ്ങൾ ഫോണിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും എന്ന ചിന്തയിലാണ് ടെക്ക് ലോകം. നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്‍തമായ ഈ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം.

4 ടിബി മെമ്മറി എന്ന അതിശയിപ്പിക്കുന്ന സൗകര്യം
 

4 ടിബി മെമ്മറി എന്ന അതിശയിപ്പിക്കുന്ന സൗകര്യം

നിലവിൽ 256 ജിബി വരെയാണ് ഒരു ഫോണിൽ ലഭ്യമായ പരമാവധി വേഗത. ചില ഫോണുകൾ 512 ജിബിയുടെ ഫോൺ ഇറക്കുന്ന ശ്രമങ്ങളും നടന്നിട്ടുണ്ട്. ചില മോഡലുകൾ 2 ടിബി വരെയുള്ള മെമ്മറി കാർഡ് ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുമുണ്ട്. എന്നാൽ അവയെയെല്ലാം വെട്ടിക്കുന്നതാകും ലെനോവോയുടെ ഈ മോഡൽ എന്ന് നിസ്സംശയം പറയാം.

ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?

മുൻവശം മൊത്തം ഡിസ്പ്ലേ മാത്രം

മുൻവശം മൊത്തം ഡിസ്പ്ലേ മാത്രം

ആപ്പിൾ നോച്ച് സംവിധാനം ഇറക്കിയത് മുതൽ പല കമ്പനികളും അതിന് പിറകെയാണ്. സ്വന്തമായി ഒരു ഡിസൈൻ ഉണ്ടാക്കാതെ അന്ധമായി ആപ്പിളിനെ അനുകരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്ന കമ്പനികളുടെ കൂട്ടത്തിൽ ഇപ്പോൾ ലെനോവോയും ഉൾപെട്ടിരിക്കുകയാണ്. പല കമ്പനികളും ബെസൽ നന്നേ കുറിച്ചുള്ള ഡിസ്പ്ളേ അവതരിപ്പിച്ചെങ്കിലും പൂർണ്ണമായും മുൻവശം സ്ക്രീൻ മാത്രമുള്ള ഫോൺ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല. അതിനൊരു മാറ്റവുമായി മുഴുവനായും സ്ക്രീൻ ഡിസ്പ്ലേ മാത്രമുള്ള ഒരു മോഡലാണ് കമ്പനി അവതരിപ്പിക്കുക.

45 ദിവസം സ്റ്റാൻഡ്‌ബൈ

45 ദിവസം സ്റ്റാൻഡ്‌ബൈ

കമ്പനി മേധാവി ഇട്ട ഒരു പോസ്റ്റ് ആണ് ഈ വാർത്തയ്ക്ക് ആധാരം. അതിൽ കൃത്യമായി പറയുന്നുണ്ട്, 45 ദിവസത്തെ സ്റ്റാൻഡ്‌ബൈ ആയിരിക്കും ഫോൺ നൽകുക എന്നത്. ഇത് എന്തുമാത്രം വിശ്വസിക്കാൻ പറ്റുമെന്ന് അറിയില്ല. അല്ലെങ്കിൽ നമുക്ക് ഉൾകൊള്ളാൻ പറ്റില്ല എന്നും പറയാം. ഏതായാലും കാത്തിരിക്കാം.

മെമ്മറിയും സ്ക്രീനും ബാറ്ററിയും മാത്രമല്ല സവിശേഷതകൾ

മെമ്മറിയും സ്ക്രീനും ബാറ്ററിയും മാത്രമല്ല സവിശേഷതകൾ

ലെനോവോ Z5 നാല് പുതിയ സാങ്കേതിക വിദ്യകൾ ഈ ഫോണിലൂടെ അവതരിപ്പിക്കുന്നുണ്ട് എന്ന് കമ്പനി അറിയിക്കുന്നു. ഒപ്പം 18 പേറ്റന്റ് സാങ്കേതിക വിദ്യകളും ലെനോവോ കൈവരിച്ചതായി ചാങ് പറയുന്നു. ഹാന്‍സെറ്റിന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഇന്‍-സ്‌ക്രീന്‍ ഇയര്‍ പീസ്, പോപ്-അപ്പ് സെല്‍ഫി ക്യാമറ, സെന്‍സറുകളായ ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

വാർത്തകൾ സത്യമാണോ അല്ലയോ?

വാർത്തകൾ സത്യമാണോ അല്ലയോ?

ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയില്‍ ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചീങ് ആണ് പുതിയ ഫോണിന്റെ സൂചനകള്‍ നല്‍കിയത്. കമ്പനിയുടെ വൈസ് പ്രസിഡന്റ് ചാങ് ചെങാണ് ഫോണിന്റെ ഒരു സ്‌കെച്ച് പങ്കു വച്ചത്. ഇതില്‍ കാണിക്കുന്നത് Z5ന് സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 95 ശതമാനത്തിലധികം വരും എന്നാണ്, അതായത് 95 ശതമാനവും ഫോണ്‍ ഡിസ്‌പ്ലേക്കായി മാറ്റിവക്കുന്ന രീതി. ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണിത്. വെയ്‌ബോ വഴി തന്നെയാണ് ഇദ്ദേഹം 4 ടിബി മെമ്മറിയുടെ കാര്യവും അറിയിച്ചത്.

എന്ന് ഇറങ്ങും?

എന്ന് ഇറങ്ങും?

അധികം വൈകില്ല. ജൂൺ 14 ന് ഫോൺ ലഭ്യമാകും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിച്ച വിശ്വസനീയമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇനി അധികം നമുക്ക് കാത്തിരിക്കേണ്ടി വരില്ല.

വാട്സാപ്പിന് വെല്ലുവിളിയുമായി ബാബ രാംദേവിന്റെ പതഞ്‌ജലി കിമ്പോ ആപ്പ്!!വാട്സാപ്പിന് വെല്ലുവിളിയുമായി ബാബ രാംദേവിന്റെ പതഞ്‌ജലി കിമ്പോ ആപ്പ്!!

Best Mobiles in India

Read more about:
English summary
Lenovo Z5's New Colorful Back Reveled By Compnay's VP.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X