Home
Mobile

4 TB ഫോൺ മെമ്മറിയുമായി ലെനോവോ വരുന്നു; ഒപ്പം മുൻവശം ഡിസ്പ്ലേ മാത്രമുള്ള ഡിസൈനും!

By Shafik

4 ടിബി ഫോൺ മെമ്മറിയുമായി ഒരു ഫോൺ.. കേൾക്കുമ്പോൾ തന്നെ അതിശയം കൊണ്ട് തല കറങ്ങും. വല്ല വ്യാജ വാർത്തയുമാണ് സംഭവം എന്ന് കരുതേണ്ട. ലെനോവോയാണ് തങ്ങളുടെ ഉടൻ ഇറങ്ങാൻ പോകുന്ന മോഡലായ ലെനോവോ Z5 ൽ 4 TB ഫോൺ മെമ്മറി ഉണ്ടാകും എന്നാണ് കമ്പനി പറയുന്നത്.

4 TB ഫോൺ മെമ്മറിയുമായി ലെനോവോ വരുന്നു; ഒപ്പം മുൻവശം ഡിസ്പ്ലേ മാത്രമുള്

ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവുമധികം മെമ്മറി ശേഷിയുള്ള ഫോൺ അതോടെ ഇതാകും. ഈ വാർത്ത കേട്ടയുടെനെ 'എങ്ങനെ' ഇത്രയധികം മെമ്മറി ഫോണിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും എന്ന ചിന്തയിലാണ് ടെക്ക് ലോകം. എന്നാൽ ഈ 4 ടിബി ഫോൺ മെമ്മറി സൗകര്യം മാത്രമല്ല ഫോണിനിന്റെ സവിശേഷത. ഒപ്പം നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്‍തമായ ഒരു ഡിസ്പ്ളേയും ഫോണിനുണ്ടാകും. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

4 ടിബി മെമ്മറി എന്ന അതിശയിപ്പിക്കുന്ന സൗകര്യം

4 ടിബി മെമ്മറി എന്ന അതിശയിപ്പിക്കുന്ന സൗകര്യം

നിലവിൽ 256 ജിബി വരെയാണ് ഒരു ഫോണിൽ ലഭ്യമായ പരമാവധി വേഗത. ചില ഫോണുകൾ 512 ജിബിയുടെ ഫോൺ ഇറക്കുന്ന ശ്രമങ്ങളും നടന്നിട്ടുണ്ട്. ചില മോഡലുകൾ 2 ടിബി വരെയുള്ള മെമ്മറി കാർഡ് ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുമുണ്ട്. എന്നാൽ അവയെയെല്ലാം വെട്ടിക്കുന്നതാകും ലെനോവോയുടെ ഈ മോഡൽ എന്ന് നിസ്സംശയം പറയാം.

മുൻവശം മൊത്തം ഡിസ്പ്ലേ മാത്രം

മുൻവശം മൊത്തം ഡിസ്പ്ലേ മാത്രം

ആപ്പിൾ നോച്ച് സംവിധാനം ഇറക്കിയത് മുതൽ പല കമ്പനികളും അതിന് പിറകെയാണ്. സ്വന്തമായി ഒരു ഡിസൈൻ ഉണ്ടാക്കാതെ അന്ധമായി ആപ്പിളിനെ അനുകരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്ന കമ്പനികളുടെ കൂട്ടത്തിൽ ഇപ്പോൾ ലെനോവോയും ഉൾപെട്ടിരിക്കുകയാണ്. പല കമ്പനികളും ബെസൽ നന്നേ കുറിച്ചുള്ള ഡിസ്പ്ളേ അവതരിപ്പിച്ചെങ്കിലും പൂർണ്ണമായും മുൻവശം സ്ക്രീൻ മാത്രമുള്ള ഫോൺ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല. അതിനൊരു മാറ്റവുമായി മുഴുവനായും സ്ക്രീൻ ഡിസ്പ്ലേ മാത്രമുള്ള ഒരു മോഡലാണ് കമ്പനി അവതരിപ്പിക്കുക.

മെമ്മറിയും സ്ക്രീനും മാത്രമല്ല സവിശേഷതകൾ

മെമ്മറിയും സ്ക്രീനും മാത്രമല്ല സവിശേഷതകൾ

ലെനോവോ Z5 നാല് പുതിയ സാങ്കേതിക വിദ്യകൾ ഈ ഫോണിലൂടെ അവതരിപ്പിക്കുന്നുണ്ട് എന്ന് കമ്പനി അറിയിക്കുന്നു. ഒപ്പം 18 പേറ്റന്റ് സാങ്കേതിക വിദ്യകളും ലെനോവോ കൈവരിച്ചതായി ചാങ് പറയുന്നു. ഹാന്‍സെറ്റിന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഇന്‍-സ്‌ക്രീന്‍ ഇയര്‍ പീസ്, പോപ്-അപ്പ് സെല്‍ഫി ക്യാമറ, സെന്‍സറുകളായ ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

വാർത്തകൾ സത്യമാണോ അല്ലയോ?

വാർത്തകൾ സത്യമാണോ അല്ലയോ?

ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയില്‍ ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചീങ് ആണ് പുതിയ ഫോണിന്റെ സൂചനകള്‍ നല്‍കിയത്. കമ്പനിയുടെ വൈസ് പ്രസിഡന്റ് ചാങ് ചെങാണ് ഫോണിന്റെ ഒരു സ്‌കെച്ച് പങ്കു വച്ചത്. ഇതില്‍ കാണിക്കുന്നത് Z5ന് സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 95 ശതമാനത്തിലധികം വരും എന്നാണ്, അതായത് 95 ശതമാനവും ഫോണ്‍ ഡിസ്‌പ്ലേക്കായി മാറ്റിവക്കുന്ന രീതി. ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണിത്. വെയ്‌ബോ വഴി തന്നെയാണ് ഇദ്ദേഹം 4 ടിബി മെമ്മറിയുടെ കാര്യവും അറിയിച്ചത്.

എന്ന് ഇറങ്ങും?

എന്ന് ഇറങ്ങും?

അധികം വൈകില്ല. ജൂൺ 14 ന് ഫോൺ ലഭ്യമാകും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിച്ച വിശ്വസനീയമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇനി അധികം നമുക്ക് കാത്തിരിക്കേണ്ടി വരില്ല.

Best Mobiles in India

English summary
Lenovo Z5 with 4TB Internal Memory and a True Bezel Less Display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X