Home
Mobile

ഫുള്‍ എച്ച്.ഡി വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലേയും മൂന്നു പിന്‍ ക്യാമറയുമായി ലെനോവയുടെ കരുത്തന്‍ Z5s

പ്രതാപകാലം പോയെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൈവിടാന്‍ തയ്യാറല്ല ലെനോവോ. പുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഇപ്പോഴിതാ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ലെനോവോ. ലെനോവോ Z5s എന്നതാണ് പുതിയ മോഡലിന്റെ പേര്. മൂന്നു വേരിയന്റിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഇന്റേണല്‍ മെമ്മറി

ഇന്റേണല്‍ മെമ്മറി

4ജി.ബി റാം വേരിയന്റ് മോഡലിന് 64 ജി.ബി ഇന്റേണല്‍ മെമ്മറിയാണുള്ളത്. കൂടാതെ 64, 128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുള്ള രണ്ട് 6 ജി.ബി റാം വേരിയന്റും പുറത്തിറക്കിയിട്ടുണ്ട്. 4 ജി.ബി റാം മോഡലിന് 14,410 രൂപയാണ് വില. 6/ 64 ജി.ബി മോഡലിന് 16,475 രൂപയും 6/128 ജി.ബി മോഡലിന്് 19,565 രൂപയുമാണ് വില. ഹണി ഓറഞ്ച്, ഗ്രേ, ടൈറ്റാനിയം ക്രിസ്റ്റല്‍ ബ്ലൂ കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

വില്‍പ്പന

വില്‍പ്പന

നിലവില്‍ ചൈനയിലാണ് ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. പ്രീ ഓര്‍ഡര്‍ഡര്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 24 മുതല്‍ വിപണിയിലെത്തി തുടങ്ങും.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ലെനോവോ Z5s ലുള്ളത്. 1080X2340 പിക്‌സലാണ് റെസലൂഷന്‍. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 2.2 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. പിന്‍ ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

മൂന്നു ക്യാമറകളാണ് പിന്‍ ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്

മൂന്നു ക്യാമറകളാണ് പിന്‍ ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്

മൂന്നു വേരിയന്റിലാണ് ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. അവയെക്കുറിച്ച് മുകളില്‍ വിവരിച്ചിട്ടുണ്ട്. ഇന്റേണല്‍ മെമ്മറി ആവശ്യമെങ്കില്‍ 256 ജി.ബി വരെ കൂട്ടാനുള്ള സൗകര്യം മൂന്നു മോഡലുകളലുമുണ്ട്. മൂന്നു ക്യാമറകളാണ് പിന്‍ ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. 16, 8, 5 മെഗാപിക്‌സലിന്റേതാണ് ഇവ. കൂടാതെ ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്.

 ഫോണിന്റെ പ്രവര്‍ത്തനം.

ഫോണിന്റെ പ്രവര്‍ത്തനം.

മുന്നിലുള്ളത് 16 മെഗാപിക്‌സലിന്റെ ക്യാമറയാണ്. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,300 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി അതിവേഗ ചാര്‍ജിംഗ് ഉള്‍ക്കൊള്ളിച്ചതാണ്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5, ജി.പി.എസ്, ഗ്ലോണാസ് മുതലായ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്.

ഈ സംവിധാനം

ഈ സംവിധാനം

3.5 മില്ലീ മീറ്ററിന്‍േതാണ് ഓഡിയോ ജാക്ക്. യു.എസ്.ബി ടൈപ് സി സംവിധാനമാണുള്ളത്. പി2ഐ സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിംഗ് ഫോണിലുള്ളതിനാല്‍ ചെറിയ നനവൊന്നും പ്രശ്‌നമാകില്ല. മാത്രമല്ല ഫോണിന്റെ സുരക്ഷയെ ഈ സംവിധാനം വലിയ രീതിയില്‍ സഹായിക്കും.

More from GizBot

Best Mobiles in India

English summary
Lenovo Z5s launched with 6.3-inch FHD+ water drop notch display, triple rear cameras, Android Pie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X