Home
Mobile

ലെനോവോ സീ6 പ്രോ സ്മാര്‍ട്‌ഫോണ്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ അവതരിപ്പിച്ചു

ലെനോവോയുടെ സീ6 പ്രോ (Z6 Pro) 5G എഡിഷന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലെനോവോയുടെ പുതിയ സീ6 പ്രോ (Z6 Pro) 5G പതിപ്പ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഇതോടെ 5G സ്മാർട്ട്ഫോണുകള്‍ അവതരിപ്പിച്ച സാംസങ് ഓപ്പോ, എല്‍ജി, വാവേ, ഷാവോമി, വണ്‍പ്ലസ്, വിവോ തുടങ്ങിയ സ്മാർട്ഫോൺ നിർമിതാക്കളുടെ പട്ടികയിലേക്ക് ലെനോവോയും ഇപ്പോൾ ഇടം പിടിച്ചിരിക്കുകയാണ്.

ലെനോവോ സീ6 പ്രോ സ്മാര്‍ട്‌ഫോണ്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ അവതരിപ്പി

ചൈനീസ് ടെലികോം സേവനദാതാവയ യുനികോമുമായി സഹകരിച്ചാണ് എല്‍ജി 5G സേവനം ഇപ്പോൾ ലഭ്യമാക്കുന്നത്. ലെനോവോയുടെ സീ6 പ്രോ സ്മാര്‍ട്‌ഫോണിൻറെ 5G വാരിയന്റിൽ 5G നെറ്റ്വര്‍ക്കിന് വേണ്ടി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എക്‌സ്50 മോഡം ആണ് ഉപയോഗിച്ചിട്ടുള്ളത്. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 855 എസ്ഓസി, 4000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണില്‍ നല്‍കിയിരിക്കുന്നു.

ലെനോവോ സീ60 പ്രോ

ലെനോവോ സീ60 പ്രോ

ലെനോവോ സീ60 പ്രോ 5G പതിപ്പില്‍ പുതിയ ബാക്ക് പാനല്‍ ആണ് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്പാരന്റ് ഡിസൈന്‍ ആണ് ഇതില്‍. അതായത് ഫോണിൻറെ ഉള്ളിലുള്ള ഭാഗങ്ങളുടെ ഒരു ചിത്രം ബാക്ക് പാനലില്‍ പതിപ്പിച്ചിരിക്കുന്നു. മുമ്പ് ഷാവോനി എംഐ8 എക്‌സ്‌പ്ലോറര്‍ എഡിഷനില്‍ ഈ രൂപകല്‍പന പരീക്ഷിച്ചിരുന്നു. 5G മോഡവും ബാക്ക് പാനലും മാറ്റി നിര്‍ത്തിയാല്‍ മറ്റ് സവിശേഷതകളെല്ലാം ലെനോവോ സീ 6 പ്രോയുടെ യഥാര്‍ത്ഥ പതിപ്പിനെ പോലെയാണ്.

ക്വാഡ് ക്യാമറ

ക്വാഡ് ക്യാമറ

48 എം.പി, 16 എം.പി, 8 എം.പി, 2 എം.പി സെന്‍സറുകള്‍ അടങ്ങുന്ന ക്വാഡ് ക്യാമറയാണ് ഈ ഫോണിലുള്ളത്. 32 എം.പി ക്യാമറയാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്. ഈ 5G ഫോണിൻറെ വിലയെന്താണെന്ന് ലെനോവോ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, സാധാരണ 6 ജി.ബി റാം + 128 ജി.ബി സ്റ്റോറേജ് വേരിയന്റിനായി സിഎൻ‌വൈ 2,899 (ഏകദേശം 29,200 രൂപ) ആരംഭ വിലയുമായി ചൈനയിൽ ഈ സ്മാർട്ഫോൺ റീട്ടെയിൽ ചെയ്തിരുന്നു.

സ്‌നാപ്ഡ്രാഗണ്‍ 855

സ്‌നാപ്ഡ്രാഗണ്‍ 855

ഇതിനൊക്കെ പുറമെ, മികച്ച നിലവാരമുള്ള വീഡിയോകൾ പകർത്തുന്ന ഒരു ഹൈപ്പർ വീഡിയോ സവിശേഷതയും ഇതിലുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 5G എൽടിഇ, ഡ്യുവൽ ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, ഡ്യുവൽ സിം സ്ലോട്ടുകൾ, ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു. വ്യത്യസ്തമായ സജ്ജീകരണങ്ങളാൽ നിർമ്മിതമാണ് ലെനോവയുടെ ഈ പുതിയ സ്മാർട്ഫോൺ.

Best Mobiles in India

English summary
The phone features a 6.39-inch AMOLED display with full HD+ resolution and HDR10 support. Under the hood, the handset has Qualcomm's latest Snapdragon 855 SoC, aided by up to 12GB of RAM and up to 512GB of storage. Software-wise, the handset has ZUI 11 which is based on Android Pie.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X