മൈക്രോമാക്‌സ് ഇൻ നോട്ട് 2 Vs റിയൽമി 9ഐ; സ്മാർട്ട്ഫോണുകളിലെ ഇന്ത്യ-ചൈനാ മത്സരം

|

ഇൻ നോട്ട് 1 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി മൈക്രോമാക്സ് അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇൻ നോട്ട് 2. അടുത്തിടെയാണ് ഈ സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഏറ്റവും നവീനമായ ഡിസൈൻ, ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി, ശക്തിയേറിയ പ്രോസസർ എന്നിങ്ങനെ നിരവധി ഫീച്ചറുകളും ഇൻ നോട്ട് 2വിൽ ലഭ്യമാണ്. വിപണിയിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ റിയൽമിയുടെ ' റിയൽമി 9ഐ ' ആയിരിക്കും ഇൻ നോട്ട് 2വിന്റെ പ്രധാന എതിരാളി. സെഗ്മെന്റിലെ ഈ ഇന്ത്യ ചൈനാ മത്സരത്തിനിടെ ഏത് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുമെന്ന് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകും. ഏത് ഫോൺ തിരഞ്ഞെടുക്കുമ്പോഴും അവയുടെ ഫീച്ചറുകളും പെർഫോർമൻസും ഒക്കെ വിലയിരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ വിപണിയിലെ എതിരാളികളായി വരുന്ന മൈക്രോമാക്‌സ് ഇൻ നോട്ട് 2, റിയൽമി 9ഐ എന്നീ രണ്ട് സ്മാർട്ടഫോണുകളുടെയും ഫീച്ചറുകളും വിലയും താരതമ്യം ചെയ്യുകയാണ് ഇവിടെ.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

മൈക്രോമാക്‌സ് ഇൻ നോട്ട് 2 പുറത്തിറങ്ങിയിരിക്കുന്നത് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ്. 13,490 രൂപയാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2വിന് നൽകേണ്ടത്. റിയൽമി 9ഐ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനിലും ലഭിക്കും. റിയൽമി 9ഐ ബേസ് കോൺഫിഗറേഷനായ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഹൈ എൻഡ് മോഡലായ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും നൽകണം. റിയൽമി 9ഐ പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്നു, അതേ സമയം മൈക്രോമാക്‌സ് ഇൻ നോട്ട് 2 ബ്ലാക്ക്, ഓക്ക് കളർ വേരിയന്റുകളിലും വാങ്ങാവുന്നതാണ്. അതിനാൽ, നിങ്ങൾക്ക് ഉയർന്ന സ്റ്റോറേജ് വേരിയന്റ് വേണമെങ്കിൽ റിയൽമി 9ഐ പരിഗണിക്കാവുന്നതാണ്.

ഡൈമൻസിറ്റി 900 എസ്ഒസിയുടെ കരുത്തുമായി ഇൻഫിനിക്സ് സീറോ 5ജി ഇന്ത്യയിലേക്ക്ഡൈമൻസിറ്റി 900 എസ്ഒസിയുടെ കരുത്തുമായി ഇൻഫിനിക്സ് സീറോ 5ജി ഇന്ത്യയിലേക്ക്

ഡിസ്‌പ്ലേയും ഡിസൈനും
 

ഡിസ്‌പ്ലേയും ഡിസൈനും

മൈക്രോമാക്‌സ് ഇൻ നോട്ട് 2 ഫീച്ചർ ചെയ്യുന്നത് 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2400 പിക്‌സൽ ) അമോലെഡ് ഡിസ്‌പ്ലേയാണ്. 20:9 ആസ്പക്റ്റ് റേഷ്യോയും മൈക്രോമാക്‌സ് ഇൻ നോട്ട് 2വിൽ ലഭ്യമാണ്. ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നു. ഇൻ നോട്ട് 2 ഡിസ്പ്ലേയേക്കാളും വലിപ്പമേറിയ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1080 x 2412 പിക്സലുകൾ ) ഡിസ്പ്ലേയാണ് റിയൽമി 9ഐ ഫീച്ചർ ചെയ്യുന്നത്. ഐപിഎസ് എൽസിഡി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് ഈ ഡിസ്പ്ലേ രൂപപ്പെടുത്തിയിരിക്കുന്നത്.

റിഫ്രഷ്

റിഫ്രഷ് റേറ്റിന്റെ കാര്യത്തിൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2വും റിയൽമി 9ഐയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. റിയൽമി 9ഐ ഡിസ്പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്നു. അതേ സമയം മൈക്രോമാക്‌സ് ഇൻ നോട്ട് 2വിൽ സാധാരണ 60 ഹെർട്സ് റിഫ്രഷ് റേറ്റ് ആണ് നൽകിയിരിക്കുന്നത്. 190 ഗ്രാം വെയ്റ്റ് ഉള്ള മൈക്രോമാക്‌സ് ഇൻ നോട്ട് 2 നെ അപേക്ഷിച്ച് റിയൽമി 9ഐയ്ക്ക് ഭാരവും കുറവാണ്.

ആപ്പിളിനെ പിന്തള്ളി സാംസങ് മുന്നിൽ, ആഗോള തലത്തിൽ വിറ്റഴിച്ചത് 272 ദശലക്ഷം സ്മാർട്ട്‌ഫോണുകൾആപ്പിളിനെ പിന്തള്ളി സാംസങ് മുന്നിൽ, ആഗോള തലത്തിൽ വിറ്റഴിച്ചത് 272 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ

പെർഫോമൻസും ബാറ്ററിയും

പെർഫോമൻസും ബാറ്ററിയും

മൈക്രോമാക്‌സ് ഇൻ നോട്ട് 2, മീഡിയാടെക്ക് ഹീലിയോ ജി95 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. അതേ സമയം റിയൽമി 9ഐയിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസിയും അഡ്രിനോ 610 ജിപിയുവും ജോടിയാക്കിയിരിക്കുന്നു, കൂടാതെ റിയൽമി 9ഐയുടെ ശക്തമായ ഡൈനാമിക് റാം വിപുലീകരണ സാങ്കേതികവിദ്യ ( ഡിആർഇ ) 6 ജിബി റാമിന് 5 ജിബിയുടെ അധിക കപ്പാസിറ്റിയും നൽകുന്നു. കൂടാതെ, റിയൽമി 9ഐയിൽ 1 ടിബി വരെ അധിക സ്റ്റോറേജ് വിപുലീകരണവും ലഭിക്കും. എന്നാൽ മൈക്രോമാക്സ് ഇൻ നോട്ട് 2, 256 ജിബി അധിക സ്റ്റോറേജ് വിപുലീകരണത്തെ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ.

ബാറ്ററി കപ്പാസിറ്റി

ബാറ്ററി കപ്പാസിറ്റിയിൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2വും റിയൽമി 9ഐയും സമാനമാണ്. രണ്ട് ഡിവൈസുകളും 5,000 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. എന്നാൽ റിയൽമി 9ഐ ഫോൺ 33 വാട്ട് ചാർജിങ് സപ്പോർട്ട് പായ്ക്ക് ചെയ്യുന്നു. അതേ സമയം മൈക്രോമാക്‌സ് ഇൻ നോട്ട് 2, 30 വാട്ട് ചാർജിങിനും സപ്പോർട്ട് നൽകുന്നു. കൂടാതെ, രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 11 ഒസിലാണ് പ്രവർത്തിക്കുന്നത്. മൈക്രോമാക്‌സ് ഇൻ നോട്ട് 2വിനും റിയൽമി 9ഐയ്ക്കും പൊതുവായുള്ള ഒരു പോരായ്മ ആണിത്. പ്രത്യേകിച്ചും പല ബ്രാൻഡുകളും ഇപ്പോൾ തന്നെ ആൻഡ്രോയിഡ് 12 ഫീച്ചർ ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ.

200 എംപി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; മോട്ടറോള ഫ്രണ്ടിയർ ലോഞ്ച് ജൂലൈയിൽ200 എംപി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; മോട്ടറോള ഫ്രണ്ടിയർ ലോഞ്ച് ജൂലൈയിൽ

ക്യാമറ ഡിപ്പാർട്ട്മെന്റ്

ക്യാമറ ഡിപ്പാർട്ട്മെന്റ്

മൈക്രോമാക്‌സ് ഇൻ നോട്ട് 2വിൻ്റെ പിൻ ക്യാമറ മൊഡ്യൂൾ ഒരു പ്രീമിയം ലുക്ക് സ്മാർട്ട്ഫോണിന് നൽകുന്നുണ്ട്. അതേ സമയം റിയൽമി 9ഐ യുണീക് ആയ ക്യാമറ മൊഡ്യൂളും ഫീച്ചർ ചെയ്യുന്നു. 48 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ലെൻസ്, ഒരു ജോഡി 2 എംപി സെൻസറുകൾ എന്നിവയുൾപ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനത്തോടെയാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2 വിപണിയിൽ എത്തുന്നത്. മറുവശത്ത്, റിയൽമി 9ഐയിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ലഭ്യമാണ്. 50 എംപി മെയിൻ ലെൻസും ഒരു ജോടി 2 എംപി സെൻസറുകളും ആണ് റിയൽമി 9ഐയുടെ ക്യാമറ മൊഡ്യൂളിൽ ഉള്ളത്. രണ്ട് സ്മാർട്ട്ഫോണുകൾക്കും 16 എംപി സെൽഫീ ക്യാമറകളും ഉണ്ട്.

മികച്ച സ്മാർട്ട്ഫോൺ ഏത്?

മികച്ച സ്മാർട്ട്ഫോൺ ഏത്?

മൈക്രോമാക്‌സ് ഇൻ നോട്ട് 2വും റിയൽമി 9ഐയും നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. ഡിസ്‌പ്ലേ സാങ്കേതികവിദ്യയിലും ക്യാമറ ഫീച്ചറുകളിലും റിയൽമി 9ഐ, മൈക്രോമാക്‌സ് ഇൻ നോട്ട് 2 സ്മാർട്ട്ഫോണിനേക്കാൾ പിന്നിലാണ്. എന്നിരുന്നാലും, നിങ്ങൾക്ക് മികച്ച പ്രകടനമുള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനുള്ള ഫോൺ വേണമെങ്കിൽ, റിയൽമി 9ഐ പരിഗണിക്കാം. ഇത് ഡൈനാമിക് റാം സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല 90 ഹെർട്സ് ഡിസ്പ്ലേയും നൽകുന്നു.

വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 21,990 രൂപ മുതൽവിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 21,990 രൂപ മുതൽ

Best Mobiles in India

English summary
Micromax has recently launched the In Note 2 smartphone in the Indian market. The Note 2 comes with a number of features such as state-of-the-art design, fast charging capacity and powerful processor. In the market, the main competitor of the Note Note 2 will be the 'Realme 9I' from the Chinese smartphone company Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X