Home
Mobile

മോട്ടറോള എഡ്ജ് 30 പ്രോ Vs iQOO 9 പ്രോ; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ മുമ്പനാര്

മോട്ടറോള തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോട്ടറോള എഡ്ജ് 30 പ്രോ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് ഈ ഫ്ലാഗ്ഷിപ്പ് മോട്ടോ ഡിവൈസിന് കരുത്ത് നൽകുന്നത്. ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ iQOOവും അടുത്തിടെ പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. iQOO പുറത്തിറക്കിയ iQOO 9 പ്രോയും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി ഫീച്ചർ ചെയ്യുന്നു. മോട്ടറോള എഡ്ജ് 30 പ്രോയിലും iQOO 9 പ്രോ സ്മാർട്ട്ഫോണിലും ധാരാളം പ്രീമിയം സവിശേഷതകൾ കാണാൻ കഴിയും.

മോട്ടറോള എഡ്ജ് 30 പ്രോ Vs iQOO 9 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ Vs iQOO 9 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോയും iQOO 9 പ്രോയും വ്യത്യസ്തമായ സ്മാർട്ട്ഫോൺ കൾച്ചറുകളുടെ പാരമ്പര്യം പേറുന്നവയാണ്. രണ്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും കരുത്തിന്റെ കാര്യത്തിൽ ഏറെ മുമ്പിലും. എണ്ണിയാൽ ഒടുങ്ങാത്ത ഫീച്ചറുകളും ഈ രണ്ട് ഡിവൈസുകൾ അവതരിപ്പിക്കുന്നു. പുതിയ സ്മാർട്ട്ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ ഈ രണ്ട് ഡിവൈസുകളുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിലാകും എന്നത് സംശയമില്ലാത്ത കാര്യമാണ്. യൂസേഴ്സിന്റെ ഈ ആശയക്കുഴപ്പം പരിഹരിക്കാനാണ് ആ ലേഖനം. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ താഴേക്ക് വായിക്കുക.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത് ഒരൊറ്റ വേരിയന്റുമായിട്ടാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഇത്. മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിന് 49,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. അതേ സമയം iQOO 9 പ്രോ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വിപണിയിൽ എത്തുന്ന ബേസ് മോഡലിന് 64,990 രൂപയാണ് വില വരുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 69,990 രൂപയും വില വരും.

മോട്ടറോള

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് വിപണിയിൽ എത്തുന്നത്. കോസ്മോസ് ബ്ലൂ, സ്റ്റാർഡസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. iQOO 9 പ്രോ സ്മാർട്ട്ഫോണും രണ്ട് കളർ വേരിയന്റുകളും ആയിട്ടാണ് വിപണിയിൽ എത്തുന്നത്. ഡാർക്ക് ക്രൂയിസ്, ലെജൻഡ് എന്നീ നിറങ്ങളിലാണ് iQOO 9 പ്രോ ലഭ്യമാകുന്നത്. ലെജൻഡ് വേരിയന്റിന്റെ ഡിസൈൻ ബിഎംഡബ്ല്യു എം സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിർവഹിച്ചിരിക്കുന്നത്.

ഡിസ്പ്ലേയും ഡിസൈനും

ഡിസ്പ്ലേയും ഡിസൈനും

മോട്ടറോള എഡ്ജ് 30 പ്രോയിൽ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2400 പിക്സൽസ് ) പോലെഡ് ഡിസ്‌പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. 20:9 വീക്ഷണാനുപാതം, 144 ഹെർട്‌സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്, 2.5 ഡി കർവ്ഡ് കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയും മോട്ടോ എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. അതേ സമയം iQOO 9 പ്രോ സ്മാർട്ട്ഫോൺ 6.78 ഇഞ്ച് 2കെ ഇ5 അമോലെഡ് ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു.

എൽടിപിഒ

എൽടിപിഒ 2.0 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് iQOO 9 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ വരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 3ഡി കർവ്ഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ലഭ്യമാണ്. രണ്ട് ഫോണുകളും അൽപ്പം വലുതാണെങ്കിലും മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിന് താരതമ്യേനെ ഭാരം കുറവാണ്. വളഞ്ഞ ഗ്ലാസ് സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്യുന്നു. രണ്ട് ഫോണുകളും വലുതായി; എന്നിരുന്നാലും, iQOO 9 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ മോട്ടറോള ഉപകരണത്തിന് അൽപ്പം ഭാരം കുറവാണ്.

പെർഫോമൻസും ബാറ്ററിയും

പെർഫോമൻസും ബാറ്ററിയും

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണും iQOO 9 പ്രോ സ്മാർട്ട്ഫോണും സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ ഒരൊറ്റ വേരിയന്റുമായി വിപണിയിൽ എത്തുമ്പോൾ iQOO 9 പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാകും. iQOO 9 പ്രോ സ്മാർട്ട്ഫോൺ 4,700 എംഎഎച്ച് ബാറ്ററിയും 120W ഫ്ലാഷ് ചാർജിങും 50W വയർലെസ് ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകുന്നു. എട്ട് മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മോട്ടറോള എഡ്ജ്

അതേ സമയം മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ 4,800 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. 68W ടർബോ പവർ ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. വെറും 15 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനത്തിലധികം ചാർജ് ചെയ്യുമെന്നാണ് മോട്ടറോളയുടെ അവകാശ വാദം. സോഫ്റ്റ്വെയർ രംഗത്തും രണ്ട് സ്മാർട്ട്ഫോണുകളും ഒപ്പത്തിന് ഒപ്പമാണ്. രണ്ട് മോഡലുകളും ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

ക്യാമറയുടെ കാര്യത്തിൽ, iQOO 9 പ്രോ സ്മാർട്ട്ഫോൺ മോട്ടറോള എഡ്ജ് 30 പ്രോയേക്കാളും മുന്നിലാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് iQOO 9 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 50 മെഗാ പിക്സൽ സാംസങ് ഐസോസെൽ ജിഎൻ5 പ്രൈമറി സെൻസറും 'ഗിംബൽ' സാങ്കേതികവിദ്യയും 50 മെഗാ പിക്സൽ വൈഡ് ആംഗിൾ ലെൻസും 2.5x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 16 മെഗാ പിക്സൽ ടെലിഫോട്ടോ ക്യാമറയും ഈ ഡിവൈസിൽ ലഭ്യമാണ്. സെൽഫികൾ എടുക്കാൻ 16 മെഗാ പിക്സൽ സെൽഫി സെൻസറും iQOO 9 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

പ്രൈമറി

മറുവശത്ത്, മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്നു. അതിൽ ഒഐഎസ് ഉള്ള 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 50 മെഗാ പിക്സൽ അൾട്ര വൈഡ് ലെൻസ്, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾ പകർത്താനായി 60 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ സെൻസറും മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Motorola has recently launched the Motorola Edge 30 Pro, its flagship smartphone in India. Chinese smartphone maker iQOO has also recently launched a new flagship device in India. Many premium features can be found in the Motorola Edge 30 Pro and iQOO 9 Pro smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X