വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: മുൻനിരയിലെ വമ്പനാര്?

|

വൺപ്ലസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. സാംസങിന്റെ ഫ്ലാഗ്ഷിപ്പ് എസ്22 സീരീസും അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഗാലക്സി എസ്22 സ്മാർട്ട്ഫോൺ ആണ് ഈ സാംസങ് സീരിസിലെ ബേസ് മോഡൽ. വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണും സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണും ഒരേ സ്നാപ്ഡ്രാഗൺ 8 ജെൻ1 ചിപ്സെറ്റ് ഫീച്ചർ ചെയ്യുന്നു. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ ഈ രണ്ട് പോരാളികൾ തമ്മിലുള്ള താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ഡിസ്‌പ്ലെ

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ഡിസ്‌പ്ലെ

വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണും സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണും ഡിസ്‌പ്ലെയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ഓഫർ ചെയ്യുന്നു. വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ക്യു എച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് എൽടിപിഒ 2.0 ഡിസ്പ്ലെ സ്ക്രീൻ ഫീച്ചർ ചെയ്യുന്നു. ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ വൺപ്ലസ് 10 പ്രോയെ അപേക്ഷിച്ച് അൽപ്പം ചെറുതാണ്. സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോൺ 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് 2x എച്ച്ഡിആർ 10 പ്ലസ് ഡിസ്‌പ്ലെ ഓഫർ ചെയ്യുന്നു. വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിലും സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിലും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ലഭ്യമാണ്.

വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ചിപ്‌സെറ്റും ഓപ്പറേറ്റിങ് സിസ്റ്റവും
 

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ചിപ്‌സെറ്റും ഓപ്പറേറ്റിങ് സിസ്റ്റവും

ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ 8 ജെൻ1 ചിപ്‌സെറ്റാണ് രണ്ട് ഡിവൈസുകളും പായ്ക്ക് ചെയ്യുന്നത്. ഗാലക്‌സി എസ്22 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് ആയിട്ടുള്ല വൺ യുഐ 4.1ൽ ആണ് പ്രവർത്തിക്കുന്നത്. വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഓക്‌സിജൻ ഒഎസ് 12 ഉപയോഗിച്ചും പ്രവർത്തിക്കുന്നു. വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണും സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണും സമാനമായ സ്‌റ്റോറേജ് കോൺഫിഗറേഷനുകൾ ഓഫർ ചെയ്യുന്നു, വൺപ്ലസ് 10 പ്രോയ്‌ക്ക് 12 ജിബി റാം ഓപ്ഷൻ ലഭ്യമാണ്. അതേ സമയം ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിൽ 8 ജിബി റാം ഓപ്ഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ക്യാമറ

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ക്യാമറ

വൺപ്ലസ് 10 പ്രോ അതിന്റെ മുൻഗാമിയേക്കാൾ മികച്ച ക്യാമറ സജ്ജീകരണവുമായാണ് വിപണിയിൽ എത്തുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. 48 മെഗാ പിക്സൽ പ്രൈമറി ക്യാമറയും 50 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും (150-ഡിഗ്രി എഫ്‌ഒവി), ഒഐഎസ് സപ്പോർട്ട് ഉള്ള ഒരു 8 മെഗാ പിക്സൽ ടെലിഫോട്ടോ സെൻസറും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

നാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾനാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ

ഗാലക്‌സി

മറുവശത്ത് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്നു. 50 മെഗാ പിക്സൽ പ്രൈമറി ലെൻസിനൊപ്പം 12 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസും 10 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസുമാണ് സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വൺപ്ലസ് 10 പ്രോയിൽ 32 മെഗാ പിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

വൺപ്ലസ്

അതേ സമയം ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിൽ 10 മെഗാ പിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. ക്യാമറയുടെ കാര്യത്തിൽ വൺപ്ലസ് സ്മാർട്ട്ഫോണിന് അൽപ്പം മുൻതൂക്കം ഉണ്ട്. ഹാസ്സൽബ്ലാഡുമായുള്ള പാർട്ണർഷിപ്പ് വൺപ്ലസ് ഡിവൈസുകളുടെ ഇമേജിങ് കഴിവുകൾ കൂടുതൽ മികച്ചതാക്കുന്നു. രണ്ട് ഡിവൈസുകളിലും പകർത്തിയ ചിത്രങ്ങളും വീഡിയോകളും അവലോകനം ചെയ്യാതെ ഏതാണ് മികച്ചതെന്ന് തീരുമാനിക്കാൻ കഴിയില്ല.

ബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽ

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ബാറ്ററിയും വിലയും

വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: ബാറ്ററിയും വിലയും

വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ 5000 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 80 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50 W വയർലെസ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മറുവശത്ത്, സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോൺ 3700 എംഎഎച്ച് ബാറ്ററി ബാക്കപ്പ് മാത്രമേ ഓഫർ ചെയ്യുന്നുള്ളൂ. 25 W ഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യയും സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഇക്കാര്യത്തിലും വൺപ്ലസ് 10 പ്രോയ്ക്ക് സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിനേക്കാൾ മാർക്ക് കൊടുക്കാം.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. എമറാൾഡ് ഫോറസ്റ്റ്, വോൾകാനിക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലും വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാണ്.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് = 66,999 രൂപ
12 ജിബി റാം + 256 ജിബി സ്റ്റോറേജ് = 71,999 രൂപ

റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടംറിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

സ്മാർട്ട്ഫോൺ

സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലും സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോൺ ലഭ്യമാണ്.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് = 72,999 രൂപ
8 ജിബി റാം + 256 ജിബി സ്റ്റോറേജ് = 76,999 രൂപ

Most Read Articles
Best Mobiles in India

English summary
OnePlus launched its flagship OnePlus 10 Pro smartphone in India yesterday. Samsung has also recently launched its flagship S22 series in India. The base model of this Samsung series is the Galaxy S22 smartphone. The OnePlus 10 Pro smartphone and the Samsung Galaxy S22 smartphone feature the same Snapdragon 8 Gen 1 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X