Just In
- 1 hr ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
- 2 hrs ago
ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്
- 4 hrs ago
വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ
- 4 hrs ago
പോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ
Don't Miss
- Movies
'ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിൽ ആത്മാർത്ഥത കൂടുതൽ'; ഷോട്ട് കഴിഞ്ഞും അവസാനിക്കാത്ത പ്രണയം തോന്നിയെന്ന് ലാൽ
- Sports
IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ
- News
അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്
- Lifestyle
മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ
- Automobiles
പ്രധാനമന്ത്രിക്ക് എന്തും ആവാമെന്നായോ; വമ്പൻ വിമർശനങ്ങൾ നേരിട്ട് ഋഷി സുനക്
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
- Finance
'കത്തിക്കയറി' സ്വര്‍ണവില; പൊന്നില്‍ നിക്ഷേപം നടത്താന്‍ 3 മികച്ച കേന്ദ്ര പദ്ധതികള്‍
Poco F4 5G: 30000 രൂപയിൽ താഴെ വിലയിൽ പോക്കോ എഫ്4 5ജിയോട് മുട്ടാൻ ആരുണ്ട്?
അടിപൊളി ഫീച്ചറുകളുമായി പോക്കോ എഫ്4 5ജി വിപണിയിൽ എത്തിയിരിക്കുകയാണ്. ഓഫർ ചെയ്യുന്ന പ്രൈസ് റേഞ്ചിൽ ലഭ്യമായ മികച്ച ഡിവൈസുകളിൽ ഒന്നാണ് ഈ സ്മാർട്ട്ഫോൺ. വിപണിയിൽ ഇതേ വില നിലവാരത്തിൽ മറ്റ് ധാരാളം ഡിവൈസുകളും ലഭ്യമാണ്. ഈ സ്മാർട്ട്ഫോണുകളുമായി മത്സരിച്ച് വിപണി പിടിക്കുക എന്നതാണ് പോക്കോ എഫ്4 5ജിയുടെ പ്രധാന വെല്ലുവിളി. Poco F4 5G ഉം സെഗ്മെന്റിലെ മറ്റ് ഡിവൈസുകളും തമ്മിലുള്ള വിശദമായ താരതമ്യം മനസിലാക്കാം.

IQOO Neo 6: iQOO നിയോ 6
വില : 29,999 രൂപ
പുതിയ പോക്കോ എഫ്4 5ജിയുടെ ഏറ്റവും വലിയ എതിരാളിയാണ് iQOO നിയോ 6 സ്മാർട്ട്ഫോൺ. രണ്ട് ഡിവൈസുകളും ഒരേ സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് ഡിസ്‌പ്ലയും ഈ ഫോണുകൾ ഫീച്ചർ ചെയ്യുന്നു. അതേ സമയം Poco F4 5G സ്മാർട്ട്ഫോണിൽ കൂടുതൽ മികച്ച ഡോൾബി വിഷൻ സർട്ടിഫൈഡ് സ്ക്രീനും ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കും.

പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ഉള്ള ഐപി53 റേറ്റിങും iQOO നിയോ 6 സ്മാർട്ട്ഫോണിൽ ലഭ്യമല്ല. പോക്കോ എഫ്4 5ജിയ്ക്ക് 27,999 രൂപ മുതൽ വില ആരംഭിക്കുമ്പോൾ iQOO നിയോ 6 സ്മാർട്ട്ഫോണിന് 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കുറഞ്ഞ വിലയും കുറച്ച് കൂടുതൽ സ്പെക്കുകളും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.

Samsung Galaxy M53 5G: സാംസങ് ഗാലക്സി എം53 5ജി
വില: 28,999 രൂപ
പോക്കോ എഫ്4 5ജി വരുന്ന അതേ പ്രൈസ് സെഗ്മെന്റിൽ ലഭ്യമായ സാംസങിന്റെ നല്ലൊരു ഫോണാണ് സാംസങ് ഗാലക്സി എം53 5ജി. മീഡിയാടെക് ഡൈമൻസിറ്റി 900 എസ്ഒസിയാണ് സാംസങ് ഗാലക്സി എം53 5ജിയുടെ പവർ ഹൌസ്. ഇത് പോക്കോ എഫ്4 5ജിയിലെ സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസിയേക്കാളും അൽപ്പം ശേഷി കുറഞ്ഞ ചിപ്സെറ്റ് ആണ്.

രേഖകളിൽ എങ്കിലും മികവ് പുലർത്തുന്ന ( 108 എംപി പ്രൈമറി ലെൻസ് ഉള്ള ക്വാഡ് ക്യാമറ സജ്ജീകരണം ) ക്യാമറ സിസ്റ്റമാണ് സാംസങ് ഗാലക്സി എം53 5ജിയിൽ ഉള്ളത്. നല്ലൊരു സാംസങ് ക്യാമറ സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്സുകളിൽ ഒന്നാണ് ഈ ഡിവൈസ്.

OnePlus Nord 2: വൺപ്ലസ് നോർഡ് 2
വില: 29,999 രൂപ
20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിൽ വില വരുന്ന സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 2. പോക്കോ എഫ്4 5ജിയിൽ സ്നാപ്ഡ്രാഗൺ 870 പ്രൊസസർ പായ്ക്ക് ചെയ്യുമ്പോൾ വൺപ്ലസ് നോർഡ് 2 മീഡിയാടെക് ഡൈമൻസിറ്റി 1200 എസ്ഒസിയാണ് ഫീച്ചർ ചെയ്യുന്നത്.

പോക്കോ സ്മാർട്ട്ഫോണിലെ വലിയ ഡിസ്പ്ലെയേ അപേക്ഷിച്ച് നോർഡ് 2വിൽ ചെറിയ 6.43 ഇഞ്ച് ഡിസ്പ്ലെ ആണ് ഉള്ളത്. 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും നോർഡ് 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കൂടുതൽ സ്പെസിഫിക്കേഷനുകൾ ഉള്ള ഡിവൈസ് ആവശ്യമുള്ളവർക്ക് എഫ്4 5ജി തന്നെയാണ് കൂടുതൽ മികച്ച ചോയ്സ്.

Motorola Edge 30: മോട്ടറോള എഡ്ജ് 30
വില: 27,999 രൂപ
മോട്ടറോള മോട്ടോ എഡ്ജ് 30 സ്മാർട്ട്ഫോൺ പോക്കോ എഫ്4 5ജിയുടെ അതേ വിലയിൽ, 27,999 രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത. ഇതേ വിലയിൽ എഡ്ജ് 30 കൂടുതൽ മികച്ച 144 ഹെർട്സ് അമോലെഡ് ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. സ്‌നാപ്ഡ്രാഗൺ 778ജി പ്ലസ് മിഡ് റേഞ്ച് എസ്ഒസിയാണ് മോട്ടോ എഡ്ജ് 30 സ്മാർട്ട്ഫോണിൽ ഉള്ളത്. പോക്കോ എഫ്4 5ജിയിൽ ഇതിലും മികച്ച സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് ഉള്ളതെന്ന് ശ്രദ്ധിക്കണം.

എഫ്4 5ജിയിലെ 4,500 ബാറ്ററി + 67 വാട്ട് ചാർജിങ് സജ്ജീകരണവുമായി താരതമ്യം ചെയ്യുമ്പോൾ 4,020 എംഎഎച്ച് ബാറ്ററിയും വേഗത കുറഞ്ഞ 33 വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചറുമാണ് മോട്ടോ എഡ്ജ് 30യിൽ ഉള്ളത്. ചില ആസ്പക്റ്റുകളിൽ പോക്കോ എഫ്4 5ജി മികവ് പുലർത്തുന്നുണ്ടെങ്കിലും സ്റ്റോക്ക് ആൻഡ്രോയിഡ് പോലെയുള്ള യുഐ അനുഭവം എഡ്ജ് 30 ഓഫർ ചെയ്യുന്നു. താത്പര്യം അനുസരിച്ച് ഇഷ്ടമുള്ള ഡിവൈസ് സെലക്റ്റ് ചെയ്യാം.

Xiaomi 11i HyperCharge: ഷവോമി 11ഐ ഹൈപ്പർചാർജ്
വില: 26,999 രൂപ
ഈ പ്രൈസ് റേഞ്ചിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റൊരു ഫോൺ ആണ് ഷവോമി 11ഐ ഹൈപ്പർചാർജ്. 6.67 ഇഞ്ച്, 120 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലെ, മീഡിയാടെക് ഡൈമെൻസിറ്റി 920 5ജി എസ്ഒസി, 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 5,150 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്.

അത്രയധികം ഗെയിം കളിക്കാത്തവർക്ക് മൊത്തത്തിൽ പരിഗണിക്കാവുന്ന മികച്ച ഒരു സ്മാർട്ട്ഫോൺ കൂടിയാണിത്. അതേ സമയം നിങ്ങൾ ഒരു ഗെയിമർ ആണെങ്കിൽ, പോക്കോ എഫ്4 5ജിയാണ് കൂടുതൽ മികച്ച ചോയ്സ്. കൂടാതെ, കാർഡ് ഓഫറുകളും ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഉപയോഗിച്ച് പോക്കോ എഫ്4 5ജി ഇപ്പോൾ 23,999 രൂപ വരെയുള്ള കുറഞ്ഞ നിരക്കുകളിൽ വാങ്ങാം. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470