സ്റ്റൈലിഷായി എല്‍ജി ഒപ്റ്റിമസ് ഇഎക്‌സ് എത്തുന്നു

Posted By: Staff

സ്റ്റൈലിഷായി എല്‍ജി ഒപ്റ്റിമസ് ഇഎക്‌സ് എത്തുന്നു

പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ എല്‍ജിയുടെ എല്‍ജി ഒപ്റ്റിമസ് ഒരു വന്‍
വിജയമായിരുന്നു. പുത്തന്‍ സ്റ്റൈലിഷ് ലുക്കും, ഭാവവുംകൊണ്ട് ഏവരുടെയും മനം കവര്‍ന്നിരുന്നു എല്‍ജി ഒപ്റ്റിമസ് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍. ഈ വിജയത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടായിരിക്കണം എല്‍ജി ഒപ്റ്റിമസ് ഇഎക്‌സിന്റെ പിറവി.

വിമര്‍ശനങ്ങളെല്ലാം മുഖവിലക്കെടുത്ത്, എല്‍ജി ഒപ്റ്റിമസിനിനെ കുറിച്ച് ഉയര്‍ന്നു വന്ന കുറ്റങ്ങളും കുറവുകളും തിരുത്തിയാണ് എല്‍ജി ഒപ്റ്റിമസ് ഇഎക്‌സ് എല്‍ജി പുറത്തിറക്കുന്നതുകൊണ്ട് വിപണിയില്‍ ലഭിക്കാവുന്ന സ്വീകാര്യത ഊഹിക്കാവുന്നതേയുള്ളൂ.

4 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയോടു കൂടിയ ഭാരം കുറഞ്ഞ് കൊലുന്നനെയുള്ള എല്‍ജി ഒപ്റ്റിമസ് ഇഎക്‌സ് കൂടുതല്‍ സ്റ്റൈലിഷ് ആണ്. 800x480 പിക്‌സല്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ അനുവദിക്കുന്നതിനാല്‍ മിഴിവാര്‍ന്ന ദൃശ്യാനുഭവം നല്‍കുന്നതായിരിക്കും ഈ സ്‌ക്രീന്‍.

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സംവിധാനത്തിലുള്ള എല്‍ജി ഒപ്റ്റിമസ് ഇഎക്‌സ് 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല പ്രവര്‍ത്തന ക്ഷമതയായിരിക്കതും കാഴ്ച വെക്കുക.

5 മെഗാപിക്‌സല്‍ ക്യാമറയുള്ള എല്‍ജി ഒപ്റ്റിമസ് ഇഎക്‌സിന് ഇന്റേണല്‍
മെമ്മറിക്കൊപ്പം ഒരു എക്‌സ്റ്റേണല്‍ മെമ്മറി സംവിധാനവും ഉണ്ട്. ഇവയ്ക്ക് പുറമെ എഫ്എം റേഡിയോ, മള്‍ട്ടി ഫോര്‍മാറ്റ് വീഡിയോ/ഓഡിയോ പ്ലെയര്‍, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സാധാരണ സൗകര്യങ്ങളും ഉള്ള ഈ ആന്‍ഡ്രോയിഡ് ഫോണിന്റെ വില ഉടന്‍തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot