Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
വരുന്നൂ, കണ്ണുതള്ളിക്കുന്ന ക്യാമറക്കരുത്ത്; ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂൾ പ്രഖ്യാപിച്ച് എൽജി
സ്‌മാർട് ഫോണുകൾക്കായി ഡിഎസ്എൽആർ ക്യാമറകളെ തോൽപ്പിക്കുന്ന പുതിയ ടെലിഫോട്ടോ ക്യാമറ കോംപണന്റ് വികസിപ്പിച്ച് എൽജി. പുതിയ ഫീച്ചർ 2023 ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്)യിൽ അവതരിപ്പിക്കുമെന്ന് എൽജി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ചിത്രങ്ങളും വീഡിയും നിലവാരം നഷ്‌ടപ്പെടാതെ തന്നെ ദീർഘദൂരങ്ങളിൽ നിന്ന് സൂം ഇൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

പുതിയ സൂം ലെൻസ് ഒരു ഡിഎസ്എൽആർ ക്യാമറ പോലെ സമാനമായ ടെലിസ്‌കോപ്പിക് ഫംഗ്‌ഷനുകൾ സ്വീകരിക്കുമെന്ന് എൽജി വിശദീകരിക്കുന്നു. ഇത് 4x അല്ലെങ്കിൽ 9x സൂം ശ്രേണികളിലേക്ക് മാറുമ്പോൾ പോലും വൃത്തിയുള്ള ഇമേജ് ഗുണനിലവാരം നൽകുന്നു. കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്) 2023-ൽ കമ്പനി പുതിയ ഒപ്റ്റിക്കൽ സൂം ക്യാമറയുടെ പൂർണമായ വെളിപ്പെടുത്തൽ നടത്തുമെന്ന് എൽജിയുടെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഉപസ്ഥാപനമായ എൽജി ഇന്നോടെക് പറഞ്ഞു.

പുതിയ ക്യാമറ ഒരു സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് ഘടിപ്പിക്കുകയും ഒരു ക്യാമറ മൊഡ്യൂൾ ഉപയോഗിച്ച് 4x മുതൽ 9x വരെയുള്ള എല്ലാ മാഗ്‌നിഫിക്കേഷനുകളിലും ചിത്രീകരിക്കുമ്പോൾ ഒപ്റ്റിക്കൽ സൂം അനുവദിക്കും എന്നുമാണ് എൽജി ഇന്നോടെക്കിന്റെ വാർത്താക്കുറിപ്പ് വിശദീകരിക്കുന്നത്. നിലവിലുള്ള ടെലിഫോട്ടോ ലെൻസുകൾ ഉപയോഗിക്കുമ്പോൾ നിശ്ചിത മാഗ്‌നിഫിക്കേഷനുകളിൽ ഒപ്റ്റിക്കൽ സൂം മാത്രമേ അനുവദിക്കൂ.

വ്യത്യസ്‌ത മാഗ്‌നിഫിക്കേഷനുകളിൽ ഹൈ-ഡെഫനിഷൻ വിഡിയോകൾ ചിത്രീകരിക്കാൻ സ്‌മാർട്ഫോണുകൾക്ക് ഒന്നിലധികം സൂം ക്യാമറകൾ ഘടിപ്പിക്കേണ്ടതുണ്ട്. മറുവശത്ത്, എൽജിയുടെ പുതിയ ക്യാമറ ഒരൊറ്റ മൊഡ്യൂളിൽ അതേ നേട്ടം കൈവരിക്കുന്നു, അങ്ങനെ മറ്റ് ഘടകങ്ങൾക്കായി ഫോണിൽ കൂടുതൽ ഇടം ലഭ്യമാക്കുകയും ബാറ്ററി കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു, കമ്പനി അവകാശപ്പെട്ടു.

പുതിയ ഒപ്റ്റിക്കൽ സൂം ക്യാമറയ്‌ക്കായി ഫോക്കൽ ലെങ്ത് മാറ്റാൻ ലെൻസിനെ ചലിപ്പിക്കുന്ന ക്യാമറ ഘടകമായ ഒരു പുതിയ സൂം ആക്യുവേറ്റർ എൽജി വികസിപ്പിച്ചെടുത്തു. ആക്യുവേറ്റർ കൂടുതൽ കൃത്യവും വേഗത്തിലുള്ള സൂമിംഗ് കഴിവുകൾ നൽകുന്നതായി കമ്പനി അവകാശപ്പെട്ടു. കൂടാതെ ക്യാമറ മൊഡ്യൂൾ ഒഐഎസിനെയും പിന്തുണയ്ക്കും.

കൂടാതെ, തങ്ങളുടെ പുതിയ ക്യാമറ മൊഡ്യൂൾ നിലവിലുള്ള മൊഡ്യൂളുകളേക്കാൾ കനം കുറഞ്ഞതാണെന്നും അങ്ങനെ കുപ്രസിദ്ധമായ ക്യാമറ ബമ്പ് കുറയ്ക്കുന്നു എന്നും എൽജി ഇന്നോട്ടെക്ക് അവകാശപ്പെടുന്നു. ഓട്ടോഫോക്കസ്, ഓട്ടോ-എക്‌സ്‌പോഷർ, ഓട്ടോ വൈറ്റ് ബാലൻസ്, ലെൻസ് ഷേഡിംഗ് കറക്ഷൻ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂളിനായി സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നതിനായി എൽജി ഇന്നോടെക് നിലവിൽ ക്വാൽകോം ടെക്‌നോളജീസുമായി ചേർന്ന് പ്രവർത്തിക്കുന്നു.

പുതിയ ക്യാമറ മൊഡ്യൂൾ ഉടൻ തന്നെ പ്രധാന സ്‌മാർട് ഫോണുകളിൽ വന്നേക്കാം. ജനുവരി 5 മുതൽ ആരംഭിക്കുന്ന സിഇഎസ് 2023 ൽ എൽജി പുതിയ കോംപണന്റ് അവതരിപ്പിക്കും. അതേസമയം, ദക്ഷിണ കൊറിയൻ ബാറ്ററി നിർമ്മാതാക്കളായ എൽജി എനർജി സൊല്യൂഷൻ ഇലക്ട്രിക് വാഹനങ്ങൾക്കും മറ്റ് ചരക്കുകൾക്കുമായി ബാറ്ററികൾ നിർമ്മിക്കാൻ ഈ വർഷം മുതൽ 2026 വരെ 4 ട്രില്യൺ വോൺ (3.1 ബില്യൺ ഡോളർ) മുടക്കാൻ പദ്ധതിയിടുന്നതായി തിങ്കളാഴ്ച അറിയിച്ചു. കൂടാതെ 1,800 ജീവനക്കാരെ പുതിയതായി നിയമിക്കാൻ ശ്രമം നടക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470