19,500 രൂപയ്ക്ക് എല്‍.ജി F70 സ്മാര്‍ട്‌ഫോണ്‍...

Posted By:

എല്‍.ജി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എല്‍.ജി F70 എന്നു പേരിട്ടിരിക്കുന്ന 4 ജി LTE സപ്പോര്‍ട്ടുള്ള ഫോണിന് 19,500 രൂപയാണ് വില. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ F70 ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു.

19,500 രൂപയ്ക്ക് എല്‍.ജി F70 സ്മാര്‍ട്‌ഫോണ്‍...

4.5 ഇഞ്ച് WVGA IPS ഡിസ്‌പ്ലെ, 1.2 GHz ക്വാള്‍കോം ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, ഫുള്‍ HD വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന 5 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 2440 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

വൈ-ഫൈ, ബ്ലുടൂത്ത്, NFC, A--GPS, 4G LTE എന്നിവയാണ് കണക്റ്റിവിറ്റി ഓപഷനുകള്‍. ഫെബ്രുവരിയില്‍ നടന്ന എല്‍.ജി വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണാണ് ഇപ്പോള്‍ നിശബ്ദമായി ലോഞ്ച് ചെ്തിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot