വരുന്നു, എല്‍.ജി. ജി ഫ് ളെക്‌സ് 2; 90 ഡിഗ്രിയില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍

Posted By:

കര്‍വ്ഡ് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. സാംസങ്ങ് ആണ് ഗാലക്‌സി റൗണ്ടിലൂടെ ഈ വിപ്ലവത്തിന് തുടക്കമിട്ടത്. വശങ്ങളിലേക്ക് വളഞ്ഞിരിക്കുന്ന ഫോണായിരുന്നു ഇത്. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമുന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച സ്വീകാര്യത ഫോണിനുണ്ടായതുമില്ല.

എല്‍.ജി. ജി ഫ് ളെക്‌സ് 2; 90 ഡിഗ്രിയില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍

എല്‍.ജി. ജി ഫ് ളെക്‌സ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അടുത്ത ഊഴം എല്‍.ജിയുടെതായിരുന്നു. എല്‍.ജി ജി ഫ് ളെക്‌സ്. മുകളില്‍ നിന്ന് താഴേക്ക് സ്‌ക്രീന്‍ വളഞ്ഞിരിക്കുന്ന ഈ ഫോണ്‍ താരതമ്യേന നല് അഭിപ്രായം നേടുകയും ചെയ്തു. എന്നാല്‍ കര്‍വ്ഡ് സ്‌ക്രീന്‍ എന്നു പറഞ്ഞെത്തിയ ഈ രണ്ടു ഫോണുകളിലും സ്‌ക്രീന്‍ നേരിയ തോതില്‍ വളഞ്ഞിരിക്കുന്നു എന്നതുമാത്രമായിരുന്നു പ്രത്യേകത.

എന്നാല്‍ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ഫോണുമായി എല്‍.ജി. വീണ്ടും വരികയാണ്. എല്‍.ജി. ജി ഫ് ളെക്‌സ് 2 എന്ന ഫോണിലൂടെ. ഈ ഫോണ്‍ 90 ഡിഗ്രിയില്‍ മടക്കാന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ് ളെക്‌സിബിള്‍ ഡിസ്‌പ്ലെ എന്ന വാക്ക് അന്വര്‍ഥമാക്കുമെന്നര്‍ഥം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഫോണിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. ഹാര്‍ഡ് വെയര്‍ ഉള്‍പ്പെടെ സാമങ്കതികപരമായി ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള നിലവാരം ജി ഫ് ളെക്‌സ് 2-വിന് ഉണ്ടാവില്ല എന്നാണ് അറിയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot