എല്‍.ജിയും കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി!!!

By Bijesh
|

സാംസങ്ങിനു പിന്നാലെ എല്‍.ജി.യും കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍.ജി. ജി ഫ് ളെക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. കര്‍വ്ഡ് ഡിസ്‌പ്ലെയുമായി ഇറങ്ങുന്ന ലോകത്തെ രണ്ടാമത്തെ ഫോണാണ് ഇത്. ഏതാനും ആഴ്ച മുമ്പാണ് സാംസങ്ങ്, ഗാലക്‌സി റൗണ്ട് എന്ന പേരില്‍ കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്.

 

കൊറിയയില്‍ അടുത്തമാസം ജി ഫ് ളെക്‌സ് വില്‍പനയ്‌ക്കെത്തുമെന്നറിയിച്ച കമ്പനി വിലയെ കുറിച്ചോ മറ്റു രാജ്യങ്ങളിലെ ലോഞ്ചിംഗ് സംബന്ധിച്ചോ ഔദ്യോഗികമായി യാതൊന്നും അറിയിച്ചിട്ടില്ല. സാംസങ്ങും കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ ആദ്യമായി കൊറിയയിലായിരുന്നു ലോഞ്ച് ചെയ്തത്.

എല്‍.ജി. സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എല്‍.ജി. ജി ഫ് ളെക്‌സിന്റെ പ്രത്യേകതകള്‍

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് HD കര്‍വ്ഡ് OLED ഡിസ്‌പ്ലെയുള്ള ഫോണിന് 700 mm കോണ്‍കേവ് സ്‌ക്രീനാണ് ഉള്ളത്. 2.26 GHz ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 800 പ്രൊസസര്‍, 450 MHz അഡ്രിനോ 330 GPU, 2 ജി.ബി. റാം എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2.2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ 1080 പിക്‌സല്‍ വീഡിയോ റെക്കോഡിംഗും സാധ്യമാക്കും. കൂടാതെ 2.1 എം.പി. ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടുമുണ്ട്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, 4G LTE, 3G HSPA, WiFi 802.11 ac/a/b/g/n, ബ്ലുടൂത്ത് 4.0, ജി.പി.എസ്, NFC തുടങ്ങിയവയെല്ലാമുണ്ട്. 177 ഗ്രാം ഭാരമുള്ള ഫോണില്‍ 3500 mAh കര്‍വ്ഡ് ബാറ്ററിയാണ് ഉള്ളത്.

എല്‍.ജി. ജ 2-വിനു സമാനമായി ജി ഫ് ളെക്‌സിലും പവര്‍ ബട്ടനും വോള്യം കീയും പിന്‍വശത്താണ്. കൂടാതെ സ്‌ക്രാച്ചുകള്‍ പെട്ടെന്നു നീക്കം ചെയ്യാന്‍ കഴിയുന്ന പ്രത്യേക കോട്ടിംഗും പിന്‍വശത്തുണ്ട്. കൂടാതെ സ്‌ക്രീന്‍ ലോക്കായി കിടക്കുമ്പോള്‍തന്നെ ഗാലറി, വീഡിയോ പ്ലെയര്‍, യു ട്യൂബ് തുടങ്ങിയവ ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്ന Q തീയറ്റര്‍ സംവിധാനവും ഫോണിലുണ്ട്.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

എല്‍.ജി. ജി ഫ് ളെക്‌സ്

എല്‍.ജി. ജി ഫ് ളെക്‌സ്

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് കര്‍വ്ഡ് OLED ഡിസ്‌പ്ലെ, 700 mm റേഡിയസ് ഉള്ള കോണ്‍കേവ് ഡിസൈന്‍.

 

എല്‍.ജി. ജി ഫ് ളെക്‌സ്

എല്‍.ജി. ജി ഫ് ളെക്‌സ്

നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌ക്രാച്ച് നീക്കാന്‍ കഴിയുന്ന പ്രത്യേക കോട്ടിംഗ് ഫോണിനു പിന്‍വശത്തുണ്ട്. കൂടാതെ പവര്‍ ബട്ടനും വോള്യം കീയും പിന്‍വശത്തുതന്നെയാണ്.

 

എല്‍.ജി. ജി ഫ് ളെക്‌സ്

എല്‍.ജി. ജി ഫ് ളെക്‌സ്

കര്‍വ്ഡ് ഡിസ്‌പ്ലെ ആയതിനാല്‍ ഫോണ്‍ എവിടെയെങ്കിലും വച്ചാലും പിന്‍വശത്തുള്ള സ്പീക്കറുകള്‍ നിലത്തു തട്ടില്ല. അതുകൊണ്ടുതന്നെ തടസമില്ലാത്ത ശബ്ദം ലഭ്യമാവും.

 

എല്‍.ജി. ജി ഫ് ളെക്‌സ്
 

എല്‍.ജി. ജി ഫ് ളെക്‌സ്

ഫോണിന്റെ ചെരിവിന് അനുസരിച്ച് ലോക് സ്‌ക്രീന്‍ നീങ്ങുന്ന സംവിധാനം, ഒരേ സമയം രണ്ട് വിന്‍ഡോ തുറക്കാന്‍ കഴിയുന്ന ഡ്യുവല്‍ വിന്‍ഡോ, സ്‌ക്രീന്‍ ലോക് ആയി കിടക്കുമ്പോള്‍തന്നെ നേരിട്ട് ഗാലറി, വീഡിയോ പ്ലെയര്‍, യു ട്യൂബ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന Q തീയറ്റര്‍, ഫേസ് ഡിറ്റക്ഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ ജി ഫ് ളെക്‌സിന്റെ പ്രത്യേകതകളാണ്.

 

എല്‍.ജി. ജി ഫ് ളെക്‌സ്

എല്‍.ജി. ജി ഫ് ളെക്‌സ്

LED ഫ് ളാഷാടു കൂടിയ 13 എം.പി. പൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ.

 

എല്‍.ജിയും കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി!!!
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X