എല്‍.ജിയുടെ കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ എല്‍.ജി. G ഫ് ളെക്‌സ് ഉടന്‍; ചിത്രങ്ങള്‍ ഓണ്‍ലൈനില്‍

Posted By:

സാംസങ്ങിനു പിന്നാലെ എല്‍.ജിയും കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നു. എല്‍.ജി. G ഫ് ളെക്‌സ് എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ ചിത്രങ്ങള്‍ ഇതിനനോടകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അടുത്തമാസം ഫോണ്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.

എല്‍.ജി. ജി 2-വുമായി സാമ്യമുള്ളതാണ് 'എന്‍ഗാഡ്ജറ്റ്' എന്ന സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ജി ഫ് ളെകസിന്റെ ചിത്രങ്ങള്‍. ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ചോ ഫോണിന്റെ മറ്റു സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും 6 ഇഞ്ച് OLED ഡിസ്‌പ്ലെയായിരിക്കും എല്‍.ജി. ജി ഫ് ളെക്‌സിനെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

എല്‍.ജിയുടെ കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ എല്‍.ജി. G ഫ് ളെക്‌സ് ഉടന്‍

അതോടൊപ്പം ഫ് ളെക്‌സിബിള്‍ ബാറ്ററി നിര്‍മിക്കാനും എല്‍.ജി. ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലഭ്യമായ ബാറ്ററികള്‍ കര്‍വ്ഡ് ഡിസ്‌പ്ലെ ഫോണിന് പൂര്‍ണമായും യോജിക്കുന്നതല്ല.

സാംസങ്ങിന്റെ കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി റൗണ്ടിനെക്കാള്‍ വില കുറവായിരിക്കുമോ എല്‍.ജി. ജി ഫ് ളെക്‌സിന് എന്നാണ് ഇനി അറിയേണ്ടത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot