എല്‍.ജി. ജി ഫ് ളെക്‌സ്; ലോകത്തെ രണ്ടാമത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും ലോഞ്ച് ചെയ

Posted By:

ലോകത്തെ രണ്ടാമത്തെ കര്‍വഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ആയ എല്‍.ജി. ജി ഫ് ളക്‌സ് ഒടുവില്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ആഗോളതലത്തില്‍ ഫോണ്‍ ലോഞ്ച് ചെയ്തത്.

കര്‍വ്ഡ് ഡിസ്‌പ്ലെ ഫോണ്‍ എന്ന പേരില്‍ ആദ്യമിറങ്ങിയത് സാംസങ്ങ് ഗാലക്‌സി റൗണ്ട് ആയിരുന്നെങ്കിലും സ്‌ക്രീന്‍ വശങ്ങളിലേക്ക് വളഞ്ഞിരിക്കുന്നു എന്നതുമാത്രമായിരുന്നു പ്രത്യേകത. എന്നാല്‍ എല്‍.ജി. ജി പ്ലസില്‍ സ്‌ക്രീന്‍ മുകളില്‍ നിന്നു താഴോട്ട് വളഞ്ഞിരിക്കുന്ന രൂപത്തിലാണ് എന്നു മാത്രമല്ല, നേരിയ തോതില്‍ ഫോണ്‍ വളയ്ക്കുകയും ചെയ്യാം. കൂടാതെ ചെറിയ രീതിയില്‍ വരവീണാല്‍ അത് തനിയെ മായ്ച്ചു കളയുന്ന സംവിധാനവും ഇതിലുണ്ട്.

എന്നാല്‍ ഫോണിന്റെ വില അത്ര സുഖകരമല്ല. 60,000 രൂപയ്ക്കും 65,000 രൂപയ്ക്കും ഇടയിലാണ് ഇന്ത്യയില്‍ ജി ഫ് ളക്‌സിന് വിലയിട്ടിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ 5 എസിനേക്കാളും പതിനായിരം രൂപയോളം കുടുതല്‍. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ എല്ലാ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. ഫോണിന്റെ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു

ലോകത്തെ രണ്ടാമത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot