എല്‍.ജി. ജി ഫ് ളക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

വളയ്ക്കാവുന്ന സ്‌ക്രീനുള്ള എല്‍.ജി. ജി ഫ് ളക്‌സ് ഈ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോഞ്ചിംഗ് തീയതി സംബന്ധിച്ചോ വില സംബന്ധിച്ചോ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരും മുമ്പേ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫോണ്‍ വില്‍പന തുടങ്ങി.

മുംബൈയിലെ പ്രമുഖ റീടെയ്‌ലറായ മഹേഷ് ടെലികോം അറിയിച്ചതനുസരിച്ച് 63,990 രൂപയായിരിക്കും വില എന്നാണ് അറിയുന്നത്. ആഗോള തലത്തില്‍ കമ്പനി പ്രഖ്യാപിച്ച വിലയായ 69,990 രൂപയേക്കാള്‍ ഏറെ കുറവാണ് ഇത്.

അതേസമയം ഓണ്‍ലൈന്‍ സൈറ്റുകളില്‍ 69,990 രൂപ മുതല്‍ 55,000 രൂപയ്ക്കു വരെ ഫോണ്‍ വില്‍ക്കുന്നുമുണ്ട്. നിലവില്‍ എല്‍.ജി ജഫ ഫഌക്‌സ് ലഭ്യമായതും ലിസ്റ്റ് ചെയ്യപ്പെട്ടതുമായ 5 ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ സാങ്കേതികപരമായ പ്രത്യേകതകള്‍ നോക്കാം.

6 ഇഞ്ച് 720 പിക്‌സല്‍ HD ഡിസ്‌പ്ലെ, കര്‍വ്ഡ് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 3,500 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രാച്ചുകള്‍ തനിയെ മായ്ച്ചുകളയുന്ന സംവിധാനമുള്ള ബാക്പാനലാണ് ഫോണിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

എന്തായാലും ഏറെ വൈകാതെതന്നെ ഫോണ്‍ റീടെയ്ല്‍ സ്‌റ്റോറുകളില്‍ എത്തുമെന്നു കരുതാം. അതിനു മുമ്പ് ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ ഈ ഓണ്‍ലൈന്‍ ഡീലുകള്‍ പരിശോധിക്കു.

എല്‍.ജി. ജി ഫ് ളക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍; 5 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot