എല്‍.ജി. ജി പ്രൊ 2 13-ന് ലോഞ്ച് ചെയ്യും; 5 സവിശേഷതകള്‍

Posted By:

കുറച്ചുകാലമായി എല്‍.ജിയുടെ ജി പ്രൊ 2 സ്മാര്‍ട്‌ഫോണിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട്. ഈ മാസം അവസാനം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഫെബ്രുവരി 13-ന് സൗത്‌കൊറിയയില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

സിയൂളിലെ എല്‍.ജിയുടെ ട്വിന്‍ടവറില്‍ വച്ചു നടക്കുന്ന ലോഞ്ചിംഗ് ചടങ്ങിനുള്ള ക്ഷണക്കത്ത് കൊറിയന്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഫോണ്‍ സംബന്ധിച്ച കുടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും എല്‍.ജിയുടെ നോക് ഓണ്‍ ഫീച്ചര്‍ ഫോണിലുണ്ടാവുണെന്ന് ഉറപ്പായിട്ടുണ്ട്.

ഇതുവരെ വന്ന അഭ്യൂഹങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന നിലവാരമുള്ള സ്പീക്കറുകള്‍ ആയിരിക്കും ഫോണില്‍ ഉണ്ടാവുക എന്നറിയുന്നു. കൂടാതെ വോള്യം, പവര്‍ ബട്ടണുകള്‍ പിന്‍വശത്തായിരിക്കും. 1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.9 ഇഞ്ച് സ്‌ക്രീന്‍, 2 കെ റെസല്യൂഷന്‍ എന്നിവയും പ്രതീക്ഷിക്കുന്നു.

ക്വാഡ്‌കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍േഡ്രായ്ഡ് 4.4 കിറ്റ്കാറ്റ്, 13 എം.പി. പ്രൈമറി ക്യാമറ എന്നിവയും ഉണ്ടായിരിക്കും എന്നാണ് സൂചന. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങ് ഗാലക്‌സി S5-ന് എല്‍.ജി. ജി പ്രൊ 2 വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്.

എല്‍.ജി. ജി പ്രൊ 2-വില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്ന പ്രധാന സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

എല്‍.ജി. ജി പ്രൊ 2 13-ന് ലോഞ്ച് ചെയ്യും; 5 സവിശേഷതകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot