എല്‍.ജി ജി പ്രൊ 2 ഇന്ത്യയില്‍; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യയില്‍ ശക്തമായ സ്വാധീനമുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് എല്‍.ജി. ഇതിനോടകം ഒരുപിടി നല്ല സ്മാര്‍ട്‌ഫോണുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവുഗ പുതിയതാണ് എല്‍.ജി. ജി പ്രൊ 2. നേരത്തെയിറങ്ങിയ ഒപ്റ്റിമസ് ജി പ്രൊയുടെ പിന്‍ഗാമിയായ ജി പ്രൊ 2-വിന് 51,500 രൂപയാണ് ഔദ്യോഗിക വില.

എന്നാല്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ 48,000 മുതല്‍ 50000 രൂപവരെ വിലയില്‍ ഹാന്‍ഡ്‌സെറ്റ് വില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള അഞ്ച് മികച്ച ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്. അതിനു മുമ്പായി ജി പ്രൊ 2യുടെ പ്രത്യേകതകള്‍ നോക്കാം.

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.9 ഇഞ്ച് ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി ഫ്രണ്ട് ക്യാമറ, 3200 mAh ബാറ്ററി എന്നിവയുള്ള ജി പ്രൊ 2, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting