എല്‍.ജി ജി പ്രൊ 2; മികച്ച ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍- റിവ്യു

By Bijesh
|

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ഏറെ ഡിമാന്‍ഡ് ഉണ്ട്. വില കൂടുന്നതിനനുസരിച്ച് നിലവാരവും സൗകര്യങ്ങളും വര്‍ദ്ധിക്കുമെന്നതുതന്നെയാണ് ഇത്തരം ഫോണുകള്‍ക്ക് പ്രചാരം വര്‍ദ്ധിക്കാന്‍ കാരണം.

അത്തരത്തില്‍ ഉയര്‍ന്ന വിലയും അതിനനുസരിച്ച് നിലവാരവുമുള്ള സ്മാര്‍ട്‌ഫോണാണ് എല്‍.ജി. അടുത്തിടെ പുറത്തിറക്കിയ ജി പ്രൊ 2. നേരത്തെ ഇറങ്ങിയ എല്‍.ജി. ജി പ്രൊയുടെ ഉയര്‍ന്ന വേര്‍ഷനാണ് ജി പ്രൊ2.

5.9 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഫോണ്‍ എല്‍.ജി ജി ഫ് ളക്‌സ്, എല്‍.ജി ജി 2 എന്നിവയെല്ലാം കൂടിച്ചേര്‍ന്ന ഫോണാണെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ഏതാനും ദിവസം എല്‍.ജി ജി പ്രൊ 2 ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ച് മനസിലാക്കിയ ഏതാനും കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1

#1

1080-1920 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.9 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. മികച്ച ദൃശ്യാനുഭവമാണ് ഇത് നല്‍കുക. രൂപകല്‍പനയുടെ കാര്യമെടുത്താല്‍ മനോഹരമായ രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. വലിയ സ്‌ക്രീനാണെങ്കിലും ഭാരം തീരെ കുറവാണ്. പിന്‍വശത്താവട്ടെ പോളികാര്‍ബണേറ്റ് ബോഡിയാണ്. വിരല്‍ പാടുകളോ പെടിയോ പറ്റിപ്പിടിക്കില്ല എന്ന പ്രത്യേകത ബാക്പാനലിനുണ്ട്. അതേസമയം ഗ്രിപ് കുറവാണുതാനും.

 

#2

#2

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4.2 കിറ്റ്കാറ്റ് തന്നെയാണ് എല്‍.ജി ജി പ്രൊ 2-വില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. വിന്‍ഡോകള്‍ ചെറിയതായി പ്രത്യക്ഷമാകുന്ന വണ്‍ ഹാന്‍ഡ് മോഡ്, രണ്ട് ആപ്ലിക്കേഷനുകള്‍ ഒരേസമയം സ്‌ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ്, എന്നിവ ഫോണിന്റെ ചില പ്രത്യേകതകളാണ്.

 

#3

#3

പുതിയതല്ലെങ്കിലും എല്‍.ജി ജി പ്രൊ 2യുടെ എടുത്തു പറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ് നോക് കോഡ്. എട്ടോ അതില്‍ കുറവോ തവണ സ്‌ക്രീനില്‍ തട്ടി ഫോണ്‍ അണ്‍ലോക് ആക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇത്. സുരക്ഷിതമായ പാസ്‌വേഡായി ഇത് പ്രവര്‍ത്തിക്കും.

 

#4

#4

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട എല്ലാ ഫോണുകളേയും പോലെതന്നെ പ്രൊസസര്‍ വളരെ മികച്ചതാണ്. 2.3 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍ ആണ് ഉള്ളത്. ഒപ്പം 3 ജി.ബി. റാമും. വേഗതയുടെ കാര്യത്തില്‍ ഒട്ടും കുറവുണ്ടാവില്ല എന്ന് വ്യക്തം. ഇന്റേണല്‍ മെമ്മറി 32 ജി.ബി.യാണ്. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടുമുണ്ട്.

 

#5

#5

നേരത്തെ ഇറങ്ങിയ എല്‍.ജി ജി 2വില്‍ മികച്ച ക്യാമറയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതിലും ഉയര്‍ന്നു നില്‍ക്കുന്ന ക്യാമറയാണ് ജി പ്രൊ 2വില്‍ അവതരിപ്പിച്ചിരിക്കുന്നത്. 13 എം.പി പ്രൈമറി ക്യാമറയും 2.1 എം.പി സെക്കന്‍ഡറി ക്യാമറയുമാണ് ഉള്ളത്. മെഗാപിക്‌സലിനേക്കാള്‍ കൂടുതല്‍ സോഫ്റ്റ്‌വെയറിലാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. ഫോട്ടോ എടുക്കുമ്പോള്‍ കൈക്കുണ്ടാകുന്ന നേരിയ വിറയല്‍ ഫോട്ടോയെ ബാധിക്കില്ല എന്നതാണ് പ്രധാന സവിശേഷത. മറ്റൊന്ന് കുറഞ്ഞ വെളിച്ചത്തിലും തെളിഞ്ഞ ചിത്രങ്ങള്‍ ലഭിക്കുമെന്നതാണ്. നാച്വറല്‍ ഫ് ളാഷ് മോഡ് ഉപയോഗിച്ചാല്‍ അമിത വെളിച്ചം കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇല്ലാതാകും.

 

#6

#6

ഡ്യുവല്‍ ബാന്‍ഡ് 4G/ LTE, ഡ്യുവല്‍ ബാന്‍ഡ് 3 ജി, GSM/GPRS/EDGE, ബ്ലുടൂത്ത്, NFC തുടങ്ങിയവയ്ക്കു പുറമെ സ്മാര്‍ട് ഷെയര്‍ സര്‍വീസ് എന്ന ഫീച്ചറും ഉണ്ട്. DLNA നെറ്റ്‌വര്‍ക് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് ഇതേ സംവിധാനമുള്ള മറ്റ് ഉപകരണങ്ങളില്‍ ഫോണിലെ പാട്ടോ വീഡിയോയോ പ്ലേ ചെയ്യാനും തിരിച്ചും സാധിക്കും.

 

#7

#7

3200 mAh Li-on ബാറ്ററിയാണ് ജി പ്രൊ 2-വില്‍ ഉള്ളത്. ഗെയിമിങ്ങുള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോഴും വളരെ പെട്ടെന്ന് ബാറ്ററി ചാര്‍ജ് തീരുകയില്ല.

 

<center><iframe width="100%" height="360" src="//www.youtube.com/embed/vW73Mu1Sx7Y?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X