എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍ ഇന്ത്യയിലും; വില 18300 രൂപ

By Bijesh
|

എല്‍.ജി ഈ മാസം ആദ്യം ലോഞ്ച് ചെയ്ത ജി പ്രൊ ലൈറ്റ് ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീലില്‍ 18,300 രൂപയാണ് വിലയിട്ടിരിക്കുന്നത്.

 

സാധാരണക്കാരന് പ്രാപ്യമായ വിലയില്‍ ലഭിക്കുന്ന എല്‍.ജിയുടെ ഫാബ്ലറ്റ് കൂടിയാണ് ഇത്. സ്‌റ്റൈലസ് പെന്‍, Qസ്ലൈഡ്, ക്വിക് മെമോ തുടങ്ങി ധാരാളം ഫീച്ചറുകളും ഫോണിലുണ്ട്.

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യവലിന്റെ പ്രത്യേകതകള്‍ നോക്കാം

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് IPS ഡിസ്‌പ്ലെയുള്ള ഫോണില്‍ 1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT6577 പ്രൊസസറും 1 ജി.ബി. റാമുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ബി.എസ്.ഐ സെന്‍സറും LED ഫ് ളാഷുമുള്ള 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് 3.0, GPS/AGPS എന്നീ സംവിധാനങ്ങളും ലഭ്യമാണ്. ഡ്യുവല്‍ സിം സ്‌പ്പോര്‍ട്ടുമുണ്ട്. 8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.

എല്‍.ജി. ജി. പ്രൊ ലൈറ്റ് ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

കൈയെഴുത്ത് സാധ്യമാക്കുന്ന സ്‌റ്റൈലസ് പെന്നിനു പുറമെ നോക് ഓണ്‍ എന്ന സംവിധാനമാണ് ഫാബ്ലറ്റിന്റെ പ്രധാന സവിശേഷത. രണ്ടു തവണ സ്‌ക്രീനില്‍ അമര്‍ത്തിയാല്‍ അണ്‍ലോക് ആവും എന്നതാണ് ഈ സംവിധാനത്തിശന്റ ഗുണം.

ഫോണ്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളുടെ ഫീച്ചറുകള്‍ പലതുമുണ്ടെങ്കിലും ഡിസ്‌പ്ലെയുടെയും പ്രാസറിന്റെയും കാര്യത്തില്‍ ഏറെ പിന്നിലാണെന്നു മനസിലാക്കാം. അതുകൊണ്ടുതന്നെ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ എല്‍.ജി. ജി പ്രൊ ലൈറ്റിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

സ്‌ക്രീന്‍സൈസ് 5.5 ഇഞ്ച് ആണെങ്കിലും റെസല്യൂഷന്‍ താരതമ്യേന കുറവാണ്. 960-540 പിക്‌സല്‍ എന്നത് സാധാരണ ഫോണുകളില്‍ കാണുന്ന റെസല്യൂഷനാണ്.

 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

പ്രൊസസറും വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ നിലവാരം കുറഞ്ഞതാണ്. 1 GHz ഡ്യവല്‍ കോര്‍ പ്രൊസസറിനെ സപ്പോര്‍ട് ചെയ്യാന്‍ 1 ജി.ബി. റാം മവത്രമാണ് ഉള്ളത്.

 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലീബിന്‍ ഒ.എസ് ആണ് ഫാബ്ലറ്റിലുള്ളത്.

 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍
 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

ക്യാമറയുടെ കാര്യത്തില്‍ എല്‍.ജി. ജി പ്രൊ ലൈറ്റ് ഡ്യുവല്‍ സാമാന്യം നിലവാരം പുലര്‍ത്തുന്നുണ്ട്. BSI സെന്‍സറും LED ഫ് ളാഷുമുള്ള 8 മെഗാപിക്‌സല്‍ ക്യാമറ തെളിമയുള്ള ചിത്രങ്ങള്‍ നല്‍കും. മുന്‍വശത്തും 1.3 എം.പി. ക്യാമറയുണ്ട്.

 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍

ഇടത്തരം ശ്രേണിയില്‍ പെട്ട സോണി എക്‌സ്പീരിയ സി, സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ്, ലെനോവൊ ഐഡിയ ഫോണ്‍ S920, സാംസങ്ങ് ഗാലക്‌സി മെഗാ 5.8, പാനാസോണിക് P51, മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ, നോകിയ ലൂമിയ 1320 എന്നീ ഫോണുകളോടായിരിക്കും എ
എല്‍.ജി. ജി. പ്രൊ ലൈറ്റ് ഡ്യുവലിന് മത്സരിക്കേണ്ടി വരിക.

 

എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യുവല്‍ ഇന്ത്യയിലും; വില 18300 രൂപ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X