എല്‍.ജി. G2 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില: 41500 രൂപ

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ പെരുമഴയാണ് ഇപ്പോള്‍. സാംസങ്ങ് ഗാലക്‌സി നോട് 3, സോണി എക്‌സ്പീരിയ Z1, നോകിയ ലൂമിയ 1020 തുടങ്ങിയ വിലക്കൂടിയ ഫോണുകള്‍ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ആ നിരയിലേക്ക് സൗത്ത് കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എല്‍.ജി. കൂടി കാലെടുത്തു വയ്ക്കുകയാണ്. G2- സ്മാര്‍ട്‌ഫോണുമായി. 41500 രൂപയാണ് ഈ ഹാന്‍ഡ്‌സെറ്റിന് വില.

 

ലോഞ്ചിങ്ങ് ചടങ്ങ് കഴിഞ്ഞയുടന്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫോണിന് പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. സാഹോളിക് എന്ന ഇ- കൊമേഴ്‌സ് സൈറ്റില്‍ 40449 രൂപയാണ് ഹാന്‍ഡ്‌സെറ്റിന് വിലയിട്ടിരിക്കുന്നത്. മറ്റൊരു സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ G2-വിന്റെ 32 ജി.ബി. വേരിയന്റിന് 43490 രൂപയും 16 ജി.ബി. വേരിയന്റിന് 40490 രൂപയുമാണ് വില.

ബെര്‍ലിന്‍ ഈ മാസം ആദ്യം സമാപിച്ച ഐ.എഫ്.എയിലാണ് എല്‍.ജി. പുതിയ ഫോണ്‍ അവതരിപ്പിച്ചത്. 5.2 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെയുള്ള ഫോണില്‍ 2.26 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ് ക്രെയ്റ്റ് സി.പി.യു ആണ് ഉള്ളത്. ഒപ്പം 2 ജി.ബി. റാമും. LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2 ആണ്.

എല്‍.ജി. G2 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവടെ ക്ലിക് ചെയ്യുക.

16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇറങ്ങുന്ന ഫോണില്‍ കമ്പനി ഔദ്യോഗികമായി അറിയിച്ച വില യഥാക്രമം 41500 രൂപയും 44500 രൂപയുമാണ്. 3 ജി, NFC, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ് പോര്‍ട്, യു.എസ്.ബി തുടങ്ങിയ സംവിധാനങ്ങളെല്ലാമുള്ള G2-വില്‍ മെമ്മറി വികസിപ്പിക്കാന്‍ കഴിയില്ല.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

3000 mAh ബാറ്ററി മികച്ച ബാക്അപ് ആണ് നല്‍കുന്നത്. കറുപ്പ് വെള്ള എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. സ്മാര്‍ട്‌ഫോണുകളില്‍ ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്ത ഒരു പ്രത്യേകത കൂടി LG G2-വിനുണ്ട്. എല്ലാ ബട്ടനുകളും ഫോണിന്റെ പിന്‍വശത്താണ്. ഇത് ഉപയോഗിക്കാന്‍ എത്രത്തോളം സുഖകരമായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

എല്‍.ജി. G2

എല്‍.ജി. G2

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ പൊതുവായി കാണുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസര്‍ സാങ്കേതിക വിദ്യയുള്ള ക്യാമറയാണ് ജി. 2-വിലും ഉള്ളത്. 13 മെഗാപിക്‌സലാണ് ക്യാമറ.

 

എല്‍.ജി. G2

എല്‍.ജി. G2

ഇതാദ്യമായി വോള്യം നിയന്ത്രിക്കാനുള്ളതുള്‍പ്പെടെ എല്ലാ ബട്ടണുകളും ഫോണിന്റെ പിന്‍വശത്താണ്. ഇത് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

എല്‍.ജി. G2

എല്‍.ജി. G2

സ്റ്റുഡിയോയിലേതിനു സമാനമായ നിലവാരമുള്ള ശബ്ദം ലഭിക്കുന്ന പ്ലേബാക് സംവിധാനമാണ്

 

എല്‍.ജി. G2
 

എല്‍.ജി. G2

കോള്‍ വന്നാല്‍ എടുക്കുന്നതിന് ഫോണ്‍ ചെവിയോട് അടുപ്പിച്ചാല്‍ മാത്രം മതി. തനിയെ റിസീവ് ചെയ്യും. അതുപോലെ ടി.വി. ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ റിമോട് കണ്‍ട്രോള്‍ ആയും ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാം.

 

എല്‍.ജി. G2

എല്‍.ജി. G2

ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ പ്രൊസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 800 ആണ് എല്‍.ജി. G2-വില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

എല്‍.ജി. G2  ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില: 41500 രൂപ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X