എല്‍.ജി ജി 2 സ്മാര്‍ട്‌ഫോണ്‍; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍!!!

Posted By:

കഴിഞ്ഞ വര്‍ഷമാണ് സൗത്‌കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എല്‍.ജി. അവരുടെ ജി 2 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. മികച്ച പ്രതികരണമാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഫോണിന് ലഭിച്ചത്.

പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള രൂപകല്‍പനതന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കിയതും. വോള്യം, പവര്‍ പവര്‍ ബട്ടണുകള്‍ ഫോണിന്റെ പിന്‍വശത്താണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഡിസൈനും മികച്ചതായിരുന്നു.

ലോഞ്ച് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും എല്‍.ജി. ജി 2-വിന് ഇന്നും ഇന്ത്യയില്‍ ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ ജി 2 സ്മാര്‍ട്‌ഫോണ്‍ ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

5.2 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, LED ഫ് ളാഷോടു കൂടിയ 13 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 3 ജി HSPA, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, A-GPS.

16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ രണ്ടു ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 32 ജി.ബി. വേരിയന്റില്‍ 3000 mAh ബാറ്ററിയാണ് ഉള്ളത്. അതോടൊപ്പം 4 ജി LTE വേരിയന്റും ലോഞ്ച് ചെയ്തിട്ടുണ്ട്. 16 ജി.ബി. വേരിയന്റിന് 46,000 രൂപയും 32 ജി.ബി. വേരിയന്റിന് 49,000 രൂപയുമാണ് വില.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot