നിരവധി പുതുമകളുമായി എല്‍.ജി G3 ലോഞ്ച് ചെയ്തു; 6 പ്രധാന ഫീച്ചറുകള്‍

By Bijesh
|

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗത് കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എല്‍.ജി അവരുടെ പുതിയ ഫോണായ എല്‍.ജി G3 അവതരിപ്പിച്ചു. എല്‍.ജിയുടെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകളില്‍ ഒന്ന് എന്നു പേരുകേട്ട എല്‍.ജി ജി 2-വിന്റെ രണ്ടാം തലമുറ ഫോണാണ് ജി 3.

ലണ്ടന്‍, ന്യൂയോര്‍ക്, സാന്‍ഫ്രാന്‍സിസ്‌കോ, സിയൂള്‍, സിംഗപ്പൂര്‍, ഇസ്താംബൂള്‍ എന്നിവിടങ്ങളിലായി നടന്ന ചടങ്ങിലാണ് ഫോണ്‍ പ്രഖ്യാപിച്ചത്. ഇന്നുമുതല്‍ സൗത് കൊറിയ ഉള്‍പ്പെടെ ലോകത്തെ വിവിധ വിപണികളില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ അടുത്ത ആഴ്ചയേ ഫോണ്‍ എത്തു എന്നാണ് അറിയുന്നത്.

എല്‍.ജി G3 യുടെ സവിശേഷതകള്‍ നോക്കാം.

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് QHD IPS ഡിസ്‌പ്ലെ, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 2/3 ജി.ബി. റാം, 16/ 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 13 എം.പി. ലേസര്‍ ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 4 ജി/LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC, A-GPS തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

3000 mAh ആണ് ബാറ്ററി. നോക് കോഡ്, നോക് ഓണ്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ എല്‍.ജി G3 യില്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ആറെണ്ണം ചുവടെ കൊടുക്കുന്നു.

#1

#1

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ക്വാഡ് HD ഡിസ്‌പ്ലെയാണ് ജി 3 ക്കുള്ളത്. സാധാരണ HD സ്‌ക്രീനുകളേക്കാള്‍ നാലിരട്ടി തെളിമയുള്ളതായിരിക്കും ഈ സ്‌ക്രീന്‍ എന്ന് കമ്പനി അവകാശപ്പെടുന്നു.

 

#2

#2

എല്‍.ജി G3 യുടെ ക്യാമറയ്ക്കും ഏറെ പ്രത്യേകതകള്‍ ഉണ്ട്. പിന്‍വശത്ത് 13 എം.പി ക്യാമറയാണ് ഉള്ളത്. എന്നാല്‍ ഇതില്‍ ലേസര്‍ ഓട്ടോഫോക്കസ് ഉണ്ട് എന്നതാണ് പ്രധാന മേന്മ. ആദ്യമായിട്ടാണ് ലേസര്‍ ഓട്ടോഫോക്കസ് ക്യാമറയുള്ള ഒരു ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

കുറഞ്ഞ വെളിച്ചത്തിലും ക്യാമറയും ഒബ്ജക്റ്റും തമ്മിലുള്ള ദൂരം ലേസര്‍ ബീമിലൂടെ അളന്ന് അതിനനുസൃതമായി ചിത്രങ്ങള്‍ എടുക്കാന്‍ ഈ സംവിധാനംകൊണ്ട് സാധിക്കും. 2.1 എം.പി. ഫ്രണ്ട് ക്യാമറയും മികച്ചതാണ്. വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാനായി വലിയ ഇമേജ് സെന്‍സറാണ് ഇതില്‍ ഉള്ളത്.

 

#3

#3

ഒരാളുടെ ടൈപിംഗ് രീതികള്‍ മനസിലാക്കി തെറ്റില്ലാത്ത വാക്കുകള്‍ ടൈപ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട് കീബോഡിന്റെ പ്രധാന സവിശേഷത. കൂടാതെ ടൈപ് ചെയ്യുന്ന ആളുടെ സൗകരയത്തിനനുസരിച്ച് കീബോഡിന്റെ വലിപ്പം സെറ്റ് ചെയ്യാനും സാധിക്കും.

 

#4

#4

ഉപയോക്താവിനെ സഹായിക്കുന്ന വിവിധ നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധാനമാണ് സ്മാര്‍ട് നോടീസ്. ഉദാഹരണത്തിന്, നിങ്ങള്‍ എപ്പോഴെങ്കിലും ഒരു കോള്‍ കട് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയതു എന്നിരിക്കുക, അല്‍പ സമയം കഴിയുമ്പോള്‍ ഫോണ്‍ അതേകുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കും.

 

#5

#5

ഫോണിന്റെ സുരക്ഷിതത്വത്തിനായുള്ള വിവിധ സംവിധാനങ്ങളാണ് സ്മാര്‍ട് സെക്യൂരിറ്റിയില്‍ ഉള്‍പ്പെടുന്നത്. ഫോണ്‍ നഷ്ടമാവുകയോ, മോഷ്ടിക്കപ്പെടുകയോ, മറ്റാരെങ്കിലും താല്‍കാലികമായി ഉപയോഗിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അതിലെ ഡാറ്റകള്‍ സുരക്ഷിതമായി വയ്ക്കാനുള്ള ഫീച്ചറുകള്‍ എല്‍.ജി ജി 3യില്‍ ഉണ്ട്.

 

#6

#6

ഫോണിനൊപ്പം അതിനനുയോജ്യമായ വിവിധ ഫീച്ചറുകളും എല്‍.ജി അവതരിപ്പിച്ചിട്ടുണ്ട്. ക്വിക് സര്‍ക്കിള്‍ കെയ്‌സ് അത്തരത്തില്‍ ഒന്നാണ്. കവര്‍ തുറക്കാതെ തന്നെ കോളിംഗ്, ടെക്‌സ്റ്റ് മെസേജിംഗ്, മ്യൂസിക്, ക്യാമറ എന്നിവയെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ക്വിക് സര്‍ക്കിളിന്റെ പ്രത്യേകത. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള ഹെഡ്‌സെറ്റും എല്‍.ജി അവതരിപ്പിച്ചിട്ടുണ്ട്.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X