ഇന്ത്യയിലെ ആദ്യ എല്‍.ജി ജി3 ഉപഭോക്താവാകാം... 68,000 രൂപ മുടക്കിയാല്‍

Posted By:

എല്‍.ജി യുടെ ഫ് ളാഗ്ഷിപ് സ്മാര്‍ട്‌ഫോണായ എല്‍.ജി ജി 3 ജൂലൈ ഒന്നു മുതല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ യൂറോപ്പില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. ഇന്ത്യന്‍ ലോഞ്ചിംഗ് എന്നാവുമെന്നത് സംബന്ധിച്ച് സൂചനകളും നല്‍കിയിട്ടില്ല.

ഇന്ത്യയിലെ ആദ്യ എല്‍.ജി ജി3 ഉപഭോക്താവാകാം... 68,000 രൂപ മുടക്കിയാല്‍

എന്നാല്‍ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഇബെയില്‍ എല്‍.ജി. ജി 3 ലഭ്യമാണ്. 67,999 രൂപയാണ് വില. തേര്‍പാര്‍ടി സെല്ലറാണ് ഇബെ ഇന്ത്യ സൈറ്റില്‍ ഫോണ്‍ വില്‍പനയ്ക്കുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആര്‍ക്കു വേണമെങ്കിലും ഫോണ്‍ ഓര്‍ഡര്‍ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്.

അതേസമയം തന്റെ കൈയില്‍ ഒരേ ഒരു എല്‍.ജി. ജി 3 മാത്രമെ ഉള്ളുവെന്നും ഇദ്ദേഹം പറയുന്നു. ഒറിജിനല്‍ ആണെന്നും എല്ലാ ആക്‌സസറികളും സഹിതമാണ് ഫോണ്‍ നല്‍കുക എന്നും ബാംഗ്ലൂരില്‍നിന്നുള്ള സെല്ലര്‍ പറയുന്നു.

32 ജി.ബി. ഇന്റേണല്‍ മെമ്മറി, 3 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ, 2.5 GHz പ്രൊസസര്‍ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകളെന്നും പറയുന്നുണ്ട്.

നിലവില്‍ പല ഇന്ത്യന്‍ ഇ കൊമേഴ്‌സ് സൈറ്റുകളും ഫോണിന് പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot