എല്‍.ജി G3 ജൂലൈ 21-ന് ഇന്ത്യയില്‍

Posted By:

അന്താരാഷ്ട്ര സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറെ പേരെടുത്ത എല്‍.ജിയുടെ G3 സ്മാര്‍ട്‌ഫോണ്‍ ജൂലൈ 21-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. എല്‍.ജി ഇന്ത്യതന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇറങ്ങിയ എല്‍.ജി ജി 3യുടെ പരിഷ്‌കരിച്ച പതിപ്പാണ് ജി 3. പ്രൊസസറിന്റെ കാര്യത്തിലായാലും ഡിസ്‌പ്ലെയായാലും ഏറെ പ്രത്യേകതകള്‍ ഫോണിനുണ്ട്.

എല്‍.ജി G3 ജൂലൈ 21-ന് ഇന്ത്യയില്‍

ഇന്ത്യയില്‍ ഇറങ്ങുന്ന QHD ഡിസ്‌പ്ലെയുള്ള ആദ്യ ഫോണാണ് ഇത്. 50,000 രൂപയ്ക്കകത്തായിരിക്കും ഫോണിന്റെ വില. എന്നാല്‍ പ്രമുഖ ഇകൊമേഴ്‌സ് സൈറ്റായ ഇന്‍ഫിബീം കഴിഞ്ഞയാഴ്ച തന്നെ ഫോണിന് പ്രീ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. 46,990 രൂപയാണ് വില എന്നും രേഖപ്പെടുത്തിയിരുന്നു.

5.5 ഇഞ്ച് സ്‌ക്രീന്‍, 2560-1440 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 2 ജി.ബി. അല്ലെങ്കില്‍ 3 ജി.ബി. റാം, 16 ജി.ബി./32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, റിമൂവബിള്‍ 3000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സഹിതമുള്ള 13 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയുള്ള ഫോണ്‍ മെറ്റാലിക് ബഌക്, സില്‍ക് വൈറ്റ്, ഷൈന്‍ ഗോള്‍ഡ്, മൂണ്‍ വൈലറ്റ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാവും.

English summary
LG G3: Oppo Find 7 Rival To Launch In India on July 21, LG to Launch G3 on July 21st, LG G3 Smartphone with QHD Display, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot