എല്‍.ജി. ജി 3 സ്മാര്‍ട്‌ഫോണ്‍; 5 പ്രധാന ഫീച്ചറുകള്‍...

By Bijesh
|

കഴിഞ്ഞ ദിവസമാണ് സൗത്‌കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എല്‍.ജി അവരുടെ പുതിയ സ്മാര്‍ട്‌ഫോണായ ജി 3 ഇന്ത്യയില്‍ അവതരിപ്പിച്ചത്. സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8 തുടങ്ങി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ഫോണുകള്‍ക്ക് വെല്ലുവിളിയാണ് എല്‍.ജിയുടെ പുതിയ ഫോണ്‍.

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കാനുള്ള വ്യക്തമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. സാങ്കേതികമായും രൂപത്തിലും ഏറെ പുതുമകള്‍ അവകാശപ്പെടാന്‍ ജി3 ക്കു സാധിക്കും.

5.5 ഇഞ്ച് (2560-1440 പിക്‌സല്‍ ക്വാഡ് HD IPS ഡിസ്‌പ്ലെ, 2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 2 ജി.ബി, 3 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്., 13 എം.പി പ്രൈമറി ക്യാമറ, ഡ്യുവല്‍ LED ഫ് ളാഷ്, 2.1 എം.പി സെക്കന്‍ഡറി ക്യാമറ, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC തുടങ്ങിയവയാണ് കണക്റ്റ്ിവിറ്റി ഓപ്ഷനുകള്‍. 3000 mAh റിമൂവബിള്‍ ബാറ്ററി.

എന്തായാലും ഫോണിന്റെ പ്രധാനപ്പെട്ട 5 ഫീച്ചറുകള്‍ നോക്കാം.

#1

#1

ഡിസ്‌പ്ലെയാണ് എല്‍.ജി ജി 3യുടെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. ക്വാഡ് HD സപ്പോര്‍ട് മികച്ച കളറും സ്‌ക്രീനിന് വ്യക്തതയും നല്‍കും. 2560-1440 പിക്‌സലില്‍ ചിത്രങ്ങള്‍ കാണാന്‍ കഴിയും. 538 ppi -യില്‍ എല്ലാ കണ്ടന്റുകളും ദൃശ്യമാവും. ഹൈ ക്വാളിറ്റി ആര്‍ട് ബുക്കുകള്‍ പ്രിന്റ് ചെയ്യുന്ന പിക്‌സല്‍ നിലവാരമാണ് ഇത്.

 

#2

#2

എല്‍.ജിയുടെ നേരത്തെയിറങ്ങിയ ഫോണുകള്‍ക്കുള്ള പ്രധാന പോരായ്മ മോശം യൂസര്‍ ഇന്റര്‍ഫേസായിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയെല്ലാം അപ്പാടെ തള്ളിക്കളയുന്നതാണ് പുതിയ UI. അനാവശ്യമായ വഷ്വല്‍ എലമന്റുകള്‍ ഒഴിവാക്കുമെന്നതിനു പുറമെ ഓരോ ഫംഗ്ഷനും ഓരോ നിറമാണ്. ആപ്ലിക്കേഷനുകള്‍ വേര്‍തിരിച്ചറിയാന്‍ ഇത് സഹായിക്കും.

 

#3

#3

നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ക്യാമറയാണ് എല്‍.ജി ജി 3യില്‍ ഉള്ളത്. ലേസര്‍ ഫ് ളാഷ് ആണ് ഇതില്‍ എടുത്തുപറയേണ്ടത്. ഏതെങ്കിലും ഒബ്ജക്റ്റിനു നേരെ ക്യാമറ ഫോക്കസ് ശചയ്താല്‍ മൈക്രോ സെക്കന്റുകള്‍ക്കുള്ളില്‍ ലേസറുകള്‍ ആ വസ്തുവിലേക്ക് ക്യാമറയില്‍ നിന്നുള്ള ദൂരം അളക്കും. ചിത്രങ്ങള്‍ക്ക് അതിനനുസരിച്ച് വ്യക്തത കൂടും.

 

#4

#4

151 ഗ്രാം ആണ് ഫോണിന്റെ ഭാരം. ആര്‍ക് ഡിസൈനും മെറ്റാലിക് നിറത്തിലുള്ള ബോഡിയുമാണെങ്കിലും ഭാരം പരമാവധി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

 

#5

#5

എല്‍.ജിയുടെ സ്മാര്‍ട്‌വാച്ചായ ജി വാച്ച്, ജി 3യുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. മികച്ച ഡിസപ്ലെയും ഉയര്‍ന്ന ബാറ്ററി ലൈഫമുള്ള ജി വാച്ച് ഫോണിന്റെ പ്രധാനപ്പെട്ട ധര്‍മങ്ങളെല്ലാം നിര്‍വഹിക്കും.

 

<center><iframe width="100%" height="360" src="//www.youtube.com/embed/7KRygw80Rqo?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

English summary
LG G3 Smartphone; Hands on and First look, LG Launches G3 Smartphone in India, LG G3 hands on and first look, Read more...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X