എല്‍.ജി ജി 3; ഒളിഞ്ഞിരിക്കുന്ന 10 പ്രത്യേകതകള്‍

Posted By:

2014-ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകളില്‍ ഒന്നാണ് എല്‍.ജി ജി 3. ആപ്പിള്‍ ഐ ഫോണ്‍ 5 എസിനുപോലും ഫോണ്‍ ഭീഷണിയായിരിക്കുകയാണ്. ഉയര്‍ന്ന ഡിസ്‌പ്ലെ, ലേസര്‍ ഫോക്കസ് ക്യാമറ തുടങ്ങി പലതും ജി 3യെ വേറിട്ടുനിര്‍ത്തുന്ന പ്രത്യേകതകളാണ്.

2560-1440 പിക്‌സല്‍ റെസല്‍യൂഷനോടു കൂടിയ 5.5 ഡിസ്‌പ്ലെ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, 13 എം.പി ലേസര്‍ ഫോക്കസ് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് തുടങ്ങിയവയാണ് സാങ്കേതികമായ പ്രത്യേകതകള്‍.

എന്നാല്‍ അതിലപ്പുറം ഫോണില്‍ ഒളിഞ്ഞുകിടക്കുന്ന ചില ഫീച്ചറുകളുണ്ട്. അവ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരിക്കല്‍ പകര്‍ത്തിയ ഫോട്ടോ റീഫോക്കസ് ചെയ്യാമെന്നതാണ് ഫോണിന്റെ പ്രധാന ഫീച്ചറുകളില്‍ ഒന്ന്. അതിനായി ക്യാമറ ആപ്ലിക്കേഷന്‍ തുറന്ന ശേഷം മാജിക് ഫോക്കസ് എന്നതില്‍ ക്ലിക്‌ചെയ്താല്‍ മതി. പിന്നീട് ഫോട്ടോ എടുത്തശേഷം ഏതുഭാഗമാണോ ഫോക്കസ് ചെയ്യേണ്ടത് അവിടെ അമര്‍ത്തിയാല്‍ മതി.

 

ഹോംസ്‌ക്രീനിലെ ഓരോ ഫോള്‍ഡറിന്റെയും പേരും നിറവും മാറ്റാനുള്ള സംവിധാനവും എല്‍.ജി ജി 3യില്‍ ഉണ്ട്. അതിനായി ഫോള്‍ഡര്‍ തുറന്ന ശേഷം പേരെഴുതിയിരിക്കുന്ന സ്ഥലത്ത് അമര്‍ത്തിയാല്‍ മതി. പുതിയ പേരും നിറവും നല്‍കുന്നതിനുള്ള ഓപ്ഷന്‍ പ്രത്യക്ഷമാവും.

 

മറ്റുള്ളവര്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കോണ്‍ടാക്റ്റുകളും മെസേജും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ കാണാതിരിക്കാനുള്ള സംവിധാനവും ജി 3യില്‍ ഉണ്ട്. മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാനും കഴിയും.

 

ഫോണ്‍ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും മറ്റുള്ളവര്‍ക്ക് ദൃശ്യമാവാത്ത വിധത്തില്‍ സെറ്റ് ചെയ്യാനുള്ള ഫീച്ചറാണ് കണ്ടന്റ് ലോക്. അതിനായി ആദ്യം സെറ്റിംഗ്‌സില്‍ ജെനറല്‍- സെക്യൂരിറ്റി- കണ്ടന്റ് ലോക് എന്നീ ഓപ്ഷനുകളില്‍ ക്ലിക് ചെയ്താല്‍ മതി. തുടര്‍ന്ന് ഗാലറിക്ക് പാസ്‌വേഡ് നല്‍കണം. ഒരിക്കല്‍ ലോക് ചെയ്താല്‍ മറ്റുള്ളവര്‍ നിങ്ങളുടെ ഫോണ്‍ എടുത്താലും ഫോട്ടോകളും വീഡിയോകളും കാണാന്‍ സാധിക്കില്ല.

 

എല്‍.ജി ജി 3യില്‍ പവര്‍ കീ ഉപയോഗിച്ചും കോളുകള്‍ കട് ചെയ്യാന്‍ കഴിയും. ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യാന്‍ സെറ്റിംഗ്‌സില്‍ ജനറല്‍- ആക്‌സസബിളിറ്റി- എന്നിവയില്‍ പോയി പവര്‍ കീ എന്‍ഡ് കോള്‍ എന്നതില്‍ ക്ലിക് ചെയ്താല്‍ മതി.

 

ഡ്യുവല്‍ വിന്‍ഡോ സിസ്റ്റം ഉള്ളതിനാല്‍ ഒരേസമയം രണ്ട് ആപ്ലിക്കേഷനുകള്‍ ഹോം സ്‌ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഉദാഹരണത്തിന് വീഡിയോ പ്ലേ ചെയ്യുന്നതോടൊപ്പം ഇമെയില്‍ പരിശോധിക്കാനും കഴിയും.

 

മെമ്മറി നിറഞ്ഞാല്‍ അത് ഫോണിന്റെ സുഖകരമായ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ അവ എളുപ്പത്തില്‍ ക്ലീന്‍ ചെയ്യുന്നതിനുള്ള സംവിധാനവും എല്‍.ജി ജി 3യില്‍ ഉണ്ട്. സ്മാര്‍ട് ക്ലീന്‍ എന്ന ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്. സെറ്റിംഗ്‌സിം ജനറല്‍ മെനുവില്‍ പോയാല്‍ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്യാം. തുടര്‍ന്ന് ടെംപററി ഫയല്‍സ് എത്ര സ്‌പേസ് അപഹരിച്ചു എന്ന് കാണാനും അവ ഡിലിറ്റ് ചെയ്യാനും സാധിക്കും.

 

വൈ-ഫൈ ഹോട്‌സ്‌പോട്ടായും എല്‍.ജി ജി 3 ഉപയോഗിക്കാം. അതിനായി സെറ്റിംഗ്‌സില്‍ ടെതറിംഗ് ആന്‍ഡ് നെറ്റ്‌വര്‍ക് എന്നതില്‍ പോയാല്‍ മതി. വൈ-ഫൈ ഹോട്‌സ്‌പോട് ആക്റ്റിവേറ്റ് ചെയ്താല്‍ 8 ഉപകരണങ്ങള്‍ വരെ കണക്റ്റ് ചെയ്യാം.

 

എല്‍.ജി ജി 3യില്‍ ഒരേസമയം ഒന്നിലധികം വാള്‍പേപ്പറുകള്‍ ഹോംസ്‌ക്രീനില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. അതായത് ഓരോതവണ സ്‌ക്രീന്‍ സ്ലൈഡ് ചെയ്യുമ്പോഴും വ്യത്യസ്തമായ വാള്‍പേപ്പറുകള്‍ കാണാം. ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യാന്‍ ഹോംസ്‌ക്രീനില്‍ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്ത് അമര്‍ത്തുക. തുടര്‍ന്ന് വാള്‍പേപ്പര്‍ എന്നതില്‍ ക്ലിക് ചെയ്യുക. വീണ്ടും മള്‍ടി ഫോട്ടോ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ ഇഷ്ടമുള്ള വാള്‍പേപ്പറുകള്‍ തെരഞ്ഞെടുക്കാം.

 

വീഡിയോകളും മറ്റും പ്ലേ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്താല്‍ അവ പോസ് ആവുകയും വീണ്ടും നോക്കുമ്പോള്‍ പ്ലേ ആവുകളും ചെയ്യുന്ന ഫീച്ചറാണ് സ്മാര്‍ട് സ്‌ക്രീന്‍. ഫോണിലെ ഫ്രണ്ട് ക്യാമറയാണ് കണ്ണിന്റെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്നത്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ സെറ്റിംഗ്‌സില്‍ ഡിസ്‌പ്ലെയില്‍ പോയി സ്മാര്‍ട്‌സ്‌ക്രീന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/D3z0u479-Us?feature=player_embedded" frameborder="0" allowfullscreen></iframe></center>

English summary
LG G3 :Top 10 Tricks,Tips and Hidden Features, LG G3 Top 10 hidden features, Top 10 Tricks,Tips, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot