എല്‍.ജി G3 Vs സാംസങ്ങ് ഗാലക്‌സി എസ് 5; ഏതാണ് മികച്ച ഫോണ്‍

Posted By:

സാംസങ്ങ് ഗാലക്‌സി എസ് 5 ഒരുമാസം മുമ്പാണ് ലോഞ്ച് ചെയ്തത്. അരലക്ഷം രൂപയോളം വിലയുള്ള ഫോണ്‍ സാങ്കേതികമായി മികച്ചതാണെങ്കിലും പുതുമകളൊന്നും അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല.

ഗാലക്‌സി എസ് 5-നു ശേഷം അതിനോട് കിടപിടിക്കുന്ന വേറെയും ഫോണുകള്‍ ഇറങ്ങി. HTC വണ്‍ M8 തന്നെ ഉദാഹരണം. എന്നാല്‍ ഇപ്പോള്‍ ഗാലക്‌സി എസ് 5-ന് ശക്തമായ വെല്ലുവളിയുമായി പുതിയൊരു ഫോണ്‍ കൂടി എത്തിയിരിക്കുന്നു. എല്‍.ജി G3.

എല്‍.ജി G3യുടെ വില അറിവായിട്ടില്ലെങ്കിലും സാങ്കേതികമായി ഏറെ പുതുമകളുണ്ട്. എന്തായാലും ഗാലക്‌സി എസ് 5-ഉം എല്‍.ജി G3 യും തമ്മില്‍ ഒരു താരതമ്യം നടത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ രണ്ടുഫോണുകളും സമാനമാണ്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

 

#2

ഡിസ്‌പ്ലെയുടെ കാര്യത്തില്‍ എല്‍.ജി G3 അല്‍പം മികച്ചുനില്‍ക്കും. 5.5 ഇഞ്ച് ട്രൂ HD IPS+LCD കപ്പാസിറ്റീവ് സ്‌ക്രീന്‍ ആണ് ഫോണിനുള്ളത്. 1440-2560 പിക്‌സല്‍ റെസല്യൂഷനും.
സാംസങ്ങ് ഗാലക്‌സി എസ് 5-നാവട്ടെ 5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയും 1080-1920 പിക്‌സല്‍ റെസല്യൂഷനും.

 

#3

എല്‍.ജി G3 ക്ക് 4160-3120 പിക്‌സല്‍ റെസല്യൂഷനുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന 13 എം.പി. പ്രൈമറി ക്യാമറയാണ് ഉള്ളത്. ലേസര്‍ ഓട്ടോഫോക്കസ് സംവിധാനവുമുണ്ട്. മുന്‍വശത്താകട്ടെ 2.1 എം.പി. ക്യാമറയാണ്.
മറുവശത്ത് സാംസങ്ങ് ഗാലക്‌സി എസ് 5-ന് 5312-2988 പിക്‌സല്‍ റെസല്യൂഷനുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 16 എം.പി. ക്യാമറയാണ് പിന്‍വശത്തുള്ളത്. 2 എം.പി ക്യാമറ ഫ്രണ്ടിലും.

 

#4

പ്രൊസസറിന്റെ കാര്യത്തില്‍ രണ്ടുഫോണുകളും ഒപ്പത്തിനൊപ്പമാണ്. എല്‍.ജി G3-യില്‍ 2.5 GHz ക്രെയ്റ്റ് 400 ക്വാഡ്‌കോര്‍ പ്രൊസസറും ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റുമാണെങ്കില്‍ സാംസങ്ങ് ഗാലക്‌സി എസ് 5-ല്‍ (ക്വാഡ് 1.9 GHz+ ക്വാഡ് 1.3 Ghz) ഒക്റ്റകോര്‍ പ്രൊസസറാണുള്ളത്.

 

#5

16/32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റുകള്‍ എല്‍.ജി G3 ഫോണിനുണ്ട്. അതിനനുസരിച്ച് 2/3 ജി.ബി. റാമുമാണ് ഉള്ളത്. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാവട്ടെ 128 ജി.ബി.
സാംസങ്ങ് ഗാലക്‌സി എസ് 5-ന് 16 ജി.ബി. ഇന്റേണല്‍ മെമ്മറിയും 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും 2 ജി.ബി. റാമുമാണ് ഉള്ളത്.

 

#6

എല്‍.ജി G3യില്‍ 3000 mAh ബാറ്ററിയും സാംസങ്ങ് ഗാലക്‌സി എസ് 5-ല്‍ 2800 mAh ബാറ്ററിയുമാണ് ഉള്ളത്.

 

#7

ലോഞ്ച് ചെയ്യുമ്പേഴുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ സാംസങ്ങ് ഗാലക്‌സി എസ് 5 ലഭ്യമാണ്. വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 44,666 രൂപയാണ് ഫോണിന്റെ വില.
അതേസമയം എല്‍.ജി G3 യുടെ വില ഇതുവരെ അറിവായിട്ടില്ല. എന്തായാലും 50,000 രൂപയ്ക്കടുത്ത് ഉണ്ടാവുമെന്നാണ് കരുതുന്നത്.

 

#8

സാങ്കേതികമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ രണ്ടുഫോണുകളും മികച്ചതുതന്നെയാണ്. മാത്രമല്ല, സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗത്തെ ലക്ഷ്യം വച്ചുമാത്രം ഇറക്കിയ ഫോണുകളുമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot