'എല്‍ജി ജി5' വരുന്നു..!!

Written By:

വരും ദിവസങ്ങളില്‍ വിപണിയിലൊരു തരംഗം സൃഷ്ട്ടിക്കാന്‍ എല്‍ജി ഒരുങ്ങികഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ജി5 വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ വിപണി ഭരിക്കുന്ന സ്മാര്‍ട്ട്ഫോണുകളെ വെല്ലുന്ന തരത്തിലുള്ള ഫീച്ചറുകളുമായാണ് ജി5 അവതരിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'എല്‍ജി ജി5' വരുന്നു..!!

ഇപ്പോള്‍ വിപണിയിലുള്ള എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എല്‍ജി ജി4ലാണ് അവര്‍ പ്ലാസ്റ്റിക്കിന് പകരം മെറ്റാലിക്ക് ബോഡി അവതരിപ്പിച്ചത്. പിന്നില്‍ ലെതര്‍ ഫിനിഷിംഗ് ചെയ്തിട്ടുള്ള ജി4 അത്ര ആകര്‍ഷകമായിരുന്നില്ല. എന്നാല്‍ ജി5ല്‍ ഫുള്‍ മെറ്റാലിക്ക് ബോഡി പരീക്ഷിക്കാനാണ് കമ്പനിയുടെ പദ്ധതി.

'എല്‍ജി ജി5' വരുന്നു..!!

നിരവധി സ്മാര്‍ട്ട്ഫോണുകള്‍ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി എത്തിയിട്ടും എല്‍ജിയുടെ ഒരു സ്മാര്‍ട്ട്‌ഫോണിലും നമുക്കിത് കാണാന്‍ സാധിച്ചിട്ടില്ല. ജി5ലൂടെ എല്‍ജി ആ പേരുദോഷവും മാറ്റുന്നു. പിന്‍ക്യാമറയുടെ താഴെയായിട്ടാണ്‌ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ സ്ഥാപിച്ചിട്ടുള്ളത്.

'എല്‍ജി ജി5' വരുന്നു..!!

കര്‍വ്ഡ് ഡിസ്പ്ലേയുമായിയെത്തിയ എല്‍ജി ഫ്ലെക്സ്‌2 നമുക്ക് പരിചിതമാണ്. അതില്‍ നിന്ന്‍ വ്യത്യസ്തമായി സാംസങ്ങ് ഗ്യാലക്സി എസ്6 എഡ്ജിന് സമാനമായ ആകര്‍ഷണീയമായ കര്‍വുകളാണ് ജി5ലുള്ളത്.

'എല്‍ജി ജി5' വരുന്നു..!!

1440x2560 റെസല്യൂഷനുള്ള 5.6ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേയുമായാണ് എല്‍ജി ജി4 എത്തിയത്. എന്നാലിപ്പോള്‍ അതിനെയൊക്കെ വെല്ലുന്ന രീതിയില്‍ 4കെ റെസല്യൂഷന്‍ ഡിസ്പ്ലേയുമായാണ് ജി5 വിപണിയിലെത്തുന്നത്.

'എല്‍ജി ജി5' വരുന്നു..!!

ലേസര്‍ ഓട്ടോഫോക്കസ്, കളര്‍ സ്പെക്ട്രം സെന്‍സര്‍ തുടങ്ങിയ സവിശേഷതകളുളള 20എംപി പിന്‍ക്യാമറയും 8എംപി മുന്‍ക്യാമറയുമാണ് ജി5 പ്രതീക്ഷിക്കുന്നത്.

'എല്‍ജി ജി5' വരുന്നു..!!

ക്വാല്‍കോമിന്‍റെ ഏറ്റവും നവീനവും പ്രവര്‍ത്തനക്ഷമതയേറിയതുമായ സ്നാപ്പ്ഡ്രാഗണ്‍820 പ്രോസസ്സറാണ് ജി5ലുള്ളത്.

'എല്‍ജി ജി5' വരുന്നു..!!

അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എല്‍ജി ജി5ന്‍റെ വില 40000രൂപയോളമാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LG G5 Rumours.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot