എൽജി G7 ThinQ ചിത്രങ്ങളും പ്രത്യേകതകളും പുറത്തായി

Written By:

എൽജിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലായ എൽജി G7 ThinQ ന്റെ ചിത്രങ്ങളും പ്രത്യേകതകളും ഇറങ്ങും മുമ്പേ പുറത്തായി. ഇത്തരത്തിൽ റിലീസിന് മുമ്പ് തന്നെ ചിത്രങ്ങളും വിവരങ്ങളും പുറത്താവുന്നത് പുതുമയുള്ള സംഭവല്ലാത്തതിനാൽ അതിനെ കുറിച്ച് വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. പക്ഷെ പുറത്തിറങ്ങിയ എൽജിയുടെ ഈ മോഡലിൽ അതിശയിക്കേണ്ട ഒരുപിടി പുതുമകളുണ്ട്.

എൽജി G7 ThinQ ചിത്രങ്ങളും പ്രത്യേകതകളും പുറത്തായി

എൽജി V30 ThinQനെ പോലെയുള്ള ഒരു പേര് സ്വീകരിച്ചാണ് എൽജി G7 ThinQ എന്ന പേരിൽ വരുന്നത്. പുറത്തിറങ്ങിയ ചുരുക്കം വിവരങ്ങളുടെ പശ്ചാത്തലത്തിൽ തീർച്ചയായും ഇതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങളോട് കൂടിയ ഫോണായിരിക്കും എന്ന കാര്യം തീർച്ച.

TechRadar ആണ് ഈ മോഡലിന്റെ AnTuTu റിപ്പോർട്ടും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. LG-G710TM എന്ന പേരിൽ മെയ് മാസത്തിൽ അമേരിക്കയിൽ ഈ ഫോൺ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.പുറത്തായ ചിത്രത്തിൽ നിന്നും ഫോണിന് നോച്ച് ഉണ്ടെന്ന കാര്യം വ്യക്തമാണ്.

എൽജി G7 ThinQ ചിത്രങ്ങളും പ്രത്യേകതകളും പുറത്തായി

ഡിസ്‌പ്ലെയുടെ കാര്യത്തിൽ സാരമായ മാറ്റങ്ങൾ ചിത്രം സൂചന നൽകുന്നുണ്ട്. കൂടുതൽ ബെസൽ കുറച്ച ഡിസ്പ്ളേ ആക്കിയിട്ടുണ്ട്. വലത് ഭാഗത്ത് പവർ ബട്ടണും ഇടത് ഭാഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മാത്രം ഒരു ബട്ടണും ഉണ്ട്. നോച്ചിൽ നോട്ടിഫിക്കേഷൻ എൽഇഡി, സെൽഫി ക്യാമറ എന്നിവയും കാണാം.

നിങ്ങളുടെ ഡാറ്റ അവർക്ക് കിട്ടിയിട്ടുണ്ടോ അറിയാം; വരുന്നു ഏപ്രിൽ 9 മുതൽ ഫേസ്ബുക്കിൽ പുതിയൊരു ലിങ്ക്

ഫോണിന്റെ പ്രത്യേകതകൾ കാണിക്കുന്ന പുറത്തായ മറ്റൊരു ചിത്രം സൂചിപ്പിക്കും പ്രകാരം ഫോണിന് 4ജിബി റാം, 64ജിബി റോം എന്നിവയും Qualcomm Snapdragon 845 SoC പ്രോസസറുമാണ് ഉള്ളത്. ഇതിൽ പ്രൊസസർ നിലവിലുള്ളതിൽ ഏറ്റവും നല്ലതാണെങ്കിലും റാം 4ജിബി മാത്രമേ ഉള്ളൂ എന്നത് വിശ്വാസ്യയോഗ്യമല്ല. കാരണം ഒരു കമ്പനിയുടെ ഏറ്റവും വലിയ മോഡലിൽ എന്തായാലും കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിക്കാതെ ഇറക്കില്ല. അതിനാൽ ഒരു 6ജിബി അല്ലെങ്കിൽ 8ജിബി എന്നിവ പ്രതീക്ഷിക്കാം. AnTuTu സ്കോർ പ്രകാരം 252,473 എന്നിങ്ങനെയാണ് കിട്ടിയിട്ടുള്ളത്. ഇത് ഫോണിനെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷകൾ കൂട്ടും.

English summary
Here are some of the details of the LG G7 ThinQ, which could be unveiled in May

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot