39,990 രൂപയുടെ എൽജി G7+ ThinQ 7,990 രൂപക്ക്; എന്താണ് ഓഫർ?

By Shafik
|

ഈ ഓഫർ കാലത്ത് എല്ലാ കമ്പനികളും മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ കയ്യിലെടുക്കാൻ രംഗത്തെത്തിയിരിക്കുകയാണല്ലോ. ഫ്ലിപ്കാർട്ട്, ആമസോൺ, പെയ്ടിഎം എന്നിവർ സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ഫ്രീഡം സെയിൽ ഓഫറുകൾ നടത്തുന്നു. ഇതിന് പുറമെ വിവോ, ഷവോമി എന്നിവരെല്ലാം വേറെയും ഓഫറുകൾ പ്രഖ്യാപിക്കുന്നു.. എങ്ങും ഓഫർ മയം. ഇതിലേക്ക് ഇപ്പോൾ എൽജിയും ഒരു ഓഫറുമായി എത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിന്റെ ഭാഗമായാണ് പുതിയ ഓഫർ എത്തിയിരിക്കുന്നത്.

 

39,990 രൂപയുടെ എൽജി G7+ ThinQ 7,990 രൂപക്ക്

39,990 രൂപയുടെ എൽജി G7+ ThinQ 7,990 രൂപക്ക്

എൽജി G7+ ThinQ മോഡൽ ആണ് ഇപ്പോൾ യഥാർത്ഥ വിലയായ 39,990ന് പകരം 7,990 രൂപക്ക് വാങ്ങാൻ അവസരം ലഭിച്ചിരിക്കുന്നത്. ഫലത്തിൽ 7,990 രൂപ നിങ്ങൾക്ക് മതിയാകും എങ്കിലും അങ്ങനെയല്ല ഓഫറുകൾ വരുന്നത്. അതായത് നിങ്ങൾ മൊത്തം 39,990 രൂപ തന്നെ അടയ്‌ക്കേണ്ടതുണ്ട്. പക്ഷെ ഇവിടെ നിങ്ങൾക്കൊരു സിറ്റി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതുവഴി ഇടപാട് നടത്തിയാൽ 2000 രൂപ കിഴിവ് ലഭിയ്ക്കും. അപ്പോൾ 37,990 രൂപ നിങ്ങൾ അടച്ചാൽ മതി. അങ്ങനെ വരുമ്പോൾ ബാക്കി 30,000 രൂപയുടെ കിഴിവ് എങ്ങനെയാണ് വരുക എന്നത് നോക്കാം.

എന്താണ് ഓഫർ?

എന്താണ് ഓഫർ?

ഇത് ബൈബാക്ക് ഓഫറായാണ് നിങ്ങൾക്ക് ലഭിക്കുക. അതായത് ഈ തുക മൊത്തം നിങ്ങൾ ആദ്യമേ നൽകണം. പിന്നീട് 6 മുതൽ 8 വരെ മാസങ്ങൾക്കുള്ളിൽ ഈ ഫോൺ ഇഷ്ടമായില്ലെങ്കിൽ തിരിച്ചുനൽകി വേറൊരു ഫോൺ വാങ്ങേണ്ടതുണ്ട്. അതായത് പറഞ്ഞുവരുമ്പോൾ നിങ്ങൾ മുഴുവൻ 39,990 രൂപയും അടയ്ക്കണം. സിറ്റി ബാങ്ക് കാർഡ് ഉണ്ടെങ്കിൽ ഒരു 2000 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് മാത്രം.

എൽജി 7+ ThinQ സവിശേഷതകൾ

ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍
 

ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍

നിര്‍ദ്ദിഷ്ട ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയ എല്‍ജിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൂര്യപ്രകാശത്തിന്റെ കീഴിലും നേരിട്ട് കാണാന്‍ കഴിയുന്ന ഫുള്‍ വിഷന്‍ എല്‍സിഡി സൂപ്പര്‍ ബ്രൈറ്റ് ഡിസ്‌പ്ലേ എന്നിവയും ഫോണിലുണ്ട്.

ഡിസൈന്‍

ഡിസൈന്‍

ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ജി7 തിന്‍ക്യൂ വിന്റെ ഡിസൈന്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 3120x1440 പിക്‌സല്‍ റെസൊല്യൂഷനുളള 19:5:9 ആസ്‌പെക്ട് റേഷ്യോ ആണ് ഫോണിനുളളത്, ഫോണില്‍ നോച്ച് ഡിസെനും ഉണ്ടായിരിക്കും. കൂടാതെ ഇതില്‍ സൂപ്പര്‍ നൈറ്റ് മോഡ് ഉളളതിനാല്‍ 1000 nits വരെ പ്രകാശം വര്‍ദ്ധിപ്പിക്കാം.

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് ചിപ്പാണ് ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 4ജിബി/6ജിബിയാണ് എല്‍ജി ജി7 തിന്‍ ക്യൂവിന്റെ റാം ശേഷി. 64ജിബി/128ജിബി എന്നിവ ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

ക്യാമറ

ക്യാമറ

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ്. 16എംപി പ്രൈമറി സൂപ്പര്‍ വൈഡ് ആങ്കിള്‍ ക്യാമറയാണ്. ഇതിന്റെ അപ്പാര്‍ച്ചര്‍ എഫ്/1.9 ഉും. 16എംപി സെക്കന്‍ഡറി സെന്‍സറും അതിന്റെ അപര്‍ച്ചര്‍ എഫ്/1.9 ഉുമാണ്. 80 ശേഷി ഡിഗ്രിയാണ് ക്യാമറ ലെന്‍സ്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

3000എംഎഎച്ച് ആണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ബാറ്ററി ശേഷി. ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. IP68 സര്‍ട്ടിഫിക്കേഷനും ഫോണിലുണ്ട്. ന്യൂ പ്ലാറ്റിനം ഗ്രേ, ന്യൂ ഔറോറ ബ്ലാക്ക്, ന്യൂ മൊറോക്കന്‍ ബ്ലൂ, റാസ്‌ബെറി റോസ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. കൂടാതെ ഫോണില്‍ 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും Hi-Fi Quad DAC എന്നിവയും ഉണ്ട്.

4500 ജിബി ജിയോ 4ജി ഡാറ്റ, 2200 രൂപ ക്യാഷ്ബാക്ക്.. Mi A2 ഇന്ന് 12 മണി മുതൽ! 4500 ജിബി ജിയോ 4ജി ഡാറ്റ, 2200 രൂപ ക്യാഷ്ബാക്ക്.. Mi A2 ഇന്ന് 12 മണി മുതൽ!

Best Mobiles in India

English summary
LG G7+ ThinQ for Rs 7,990 Offer Explained.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X