എല്‍.ജിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എല്‍.ജി. ജി.എക്‌സ് ലോഞ്ച് ചെയ്തു

Posted By:

ലോകത്തെ രണ്ടാമത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണായ ജി ഫ് ളക്‌സിനു പിന്നാലെ എല്‍.ജി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ലോഞ്ച് ചെയ്തു. എല്‍.ജി ജി.എക്‌സ് എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ നിലവില്‍ കൊറയന്‍ മാര്‍ക്കറ്റില്‍ മാത്രമാണ് ലഭ്യമാവുക.

കാഴ്ചയില്‍ എല്‍.ജിയുടെ ജി പ്രോ ഹാന്‍ഡ്‌സെറ്റിനോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ് പുതിയ ഫോണെങ്കിലും സാങ്കേതികമായി പ്രകടമായ വ്യത്യാസങ്ങളുണ്ട്. യൂസര്‍ ഇന്റര്‍ഫേസും മികച്ചതാണ്.

എല്‍.ജി. സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എല്‍.ജിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എല്‍.ജി. ജി.എക്‌സ് ലോഞ്ച് ചെയ്തു

എല്‍.ജി. ജി.എക്‌സ് ഫോണിന്റെ പ്രത്യേകതകള്‍

5.5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെയുള്ള ഫോണില്‍ ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 600 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 2 ജി.ബി. റാമും. ക്യാമറയുടെ കാര്യത്തിലും ഫോണ്‍ നിലവാരം പുലര്‍ത്തുന്നുണ്ട്. പിന്‍വശത്ത് 13 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്ത് 2.1 എം.പി. ക്യാമറയുമാണ് ഉള്ളത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇന്റേണല്‍ മെമ്മറി 32 ജി.ബി. ഉണ്ടെങ്കിലും എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുടെ കാര്യം അറിവായിട്ടില്ല. ബ്ലുടൂത്ത്, യു.എസ്.ബി. NFC തുടങ്ങി ഉയര്‍ന്ന ഫോണുകളില്‍ കാണുന്ന കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എല്ലാമുണ്ട്. 3140 mAh ആണ് ബാറ്ററി പവര്‍.

നേരത്തെ ഇറങ്ങിയ എല്‍.ജി. ജി 2 ഫോണില്‍ ഉണ്ടായിരുന്ന 'നോക് ഓണ്‍' ഫീച്ചര്‍ ഈ ഫോണിലും ഉണ്ട്. രണ്ടുതവണ ഇളക്കിയാല്‍ ഫോണ്‍ ഓണ്‍ ആവുന്ന സംവിധാനമാണ് ഇത്. ഫോണിന്റെ വിലയോ ആഗോള ലോഞ്ചിംഗ് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot