ഒപ്റ്റിമസ് , തണ്ടര്‍ബോള്‍ട്ട് ഇഞ്ചോടിഞ്ച്‌ മത്സരം

Posted By: Staff

ഒപ്റ്റിമസ് , തണ്ടര്‍ബോള്‍ട്ട് ഇഞ്ചോടിഞ്ച്‌ മത്സരം

എല്‍ജി ഒപ്റ്റിമസ് എല്‍ടിഇക്കും, എച്ചടിസി തണ്ടര്‍ബോള്‍ട്ടിനും അതാതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. വിപണിയില്‍ അവരുടേതായ സ്ഥാനം ഉറപ്പിക്കാനും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവയുടെ ആപ്ലിക്കേഷന്‍സുകളെല്ലാം യൂസര്‍ ഫ്രന്റ്‌ലിയുമാണ്.

ഒരു 4ജി-എല്‍ടിഇയുമായി ആദ്യം രംഗപ്രവേശം നടത്തിയത് എച്ച്ടിസ് തണ്ടര്‍ബോള്‍ട്ട് ആണെങ്കില്‍ 3ഡി കണ്ണട ആവശ്യമില്ലാത്ത ആദയ 3ഡി ഫോണ്‍ എന്ന പേര് എല്‍ജി ഒപ്റ്റിമസ് എല്‍ടിഇക്കാണ്.

രണ്ടിനും 800 x 480 പിക്‌സല്‍ റെസൊലഷനുള്ള 4.3 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. രണ്ടിനും പ്രോക്‌സിമിറ്റി സെന്‍സറും, ആക്‌സലറോമീറ്ററും ഉണ്ട്. എച്ച്ടിസി സ്മാര്‍ട്ട്‌ഫോണില്‍ ലൈറ്റ് സെന്‍സറാണെങ്കില്‍ എല്‍ജിയില്‍ ഗൈറോ സെന്‍സറാണെന്നു മാത്രം.

ആന്‍ഡ്രോയിഡിന്റെ 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്. എച്ച്ടിസിയുടെ 1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം 8655 സ്‌നാപ്ഡ്രാഗണും, എല്‍ജിയുടേത് ഡ്യുവല്‍ കോര്‍ ഓഎംഎപി4 പ്രോസസ്സറും ആണ്.

32 ജിബി മൈക്രോ എസ്ഡി കാര്‍ഡും, 8 ജിബി മെമ്മറിയുമുണ്ട് രണ്ടിനും. എന്നാല്‍ എല്‍ജി ഒപ്റ്റിമസിന്റെ റാം 512എംബി ഡ്യുവല്‍ റാമും, തണ്ടര്‍ബോള്‍ട്ടിന്റേത് 768 എംബി റാമാണ്.

ഡ്യുവല്‍ എല്‍ഇഡി ഫഌഷ്, ഓട്ടോ സൂം, ഡിജിറ്റല്‍ സൂം എന്നിവയുള്ള 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് എച്ചടിസി തണ്ടര്‍ബോള്‍ട്ടിന്. 720 പിക്‌സല്‍ വീഡിയോ എടുക്കാനും ഇതുവഴി കഴിയും.

എന്നാല്‍ എല്‍ഇഡി ഫഌഷ്, ഓട്ടോ ഫോക്കസ് എന്നിവയുള്ള 5 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയാണ് എല്‍ജി ഒപ്റ്റിമസ് 3ഡിയുടേത്.

തണ്ടര്‍ബോള്‍ട്ടില്‍ ഉള്ള ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് സൗണ്ട് ടെക്‌നോളജി ഒപ്റ്റിമസില്‍ ഇല്ല എന്നത് തണ്ടര്‍ബോള്‍ട്ടിന് ചെറിയൊരു മുന്‍തൂക്കം നല്‍കുന്നുണ്ട്. എച്ച്ടിസിയില്‍ എഫ്എം റേഡിയോ ഉണ്ടെങ്കിലും എല്‍ജിയുടേത് ആര്‍എസ്ഡി ടെക്‌നോളജി എഫ്എം റേഡിയോ ആണ്.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, 2.0 യുഎസ്ബി പോര്‍ട്ട്, ജിപിഎസ് സൗകര്യം എന്നിവ രണ്ടിന്റേയും പൊതുവായ പ്രത്യേകതകളില്‍ പെടുന്നു. രണ്ടും 2ജി, 3ജി, 4ജി നെറ്റ് വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും പുതിയ ാപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം രണ്ടിലും ഉണ്ട്.

ഒപ്റ്റിമസില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈസ്‌പെയ്‌സ് എന്നിവയുണ്ടെങ്കില്‍ തണ്ടര്‍ബോള്‍ട്ടില്‍ ഫെയ്‌സ്ബുക്ക് മാത്രമേയുള്ളൂ.

എല്‍ജി ഒപ്റ്റിമസ് 3ഡിയുടെ വില 37,000 രൂപയാണ്. എന്നാല്‍ എച്ച്ടിസി തണ്ടര്‍ബോള്‍ട്ടിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot