ഗൂഗിള്‍ പിക്‌സല്‍ 3XLന് OLED ഡിസ്‌പ്ലേ നല്‍കുന്നത് ഇനി എല്‍ജി!

By GizBot Bureau
|

ഗൂഗിളും എല്‍ജിയും ഈ അടുത്തിടെ അള്‍ട്രാ ഹൈ-റിസൊല്യൂഷന്‍ OLED പാനല്‍ 1443 PPI പിക്‌സല്‍ ഡെന്‍സിറ്റി, വിആര്‍ ഡിവൈസുകള്‍ക്കായി ഡിസ്‌പ്ലേ വീക്ക് 2018 ഇവന്റില്‍ അവതരിപ്പിച്ചു. ഇതിനെ ലോകത്തിലെ ഗ്ലാസ് ഡിസ്‌പ്ലേയിലെ ഹൈ-റിസൊല്യൂഷന്‍ OLED എന്നു വിളിക്കുന്നു. വിആര്‍ ഡിസ്‌പ്ലേയില്‍ മാത്രമല്ല വരാവിരിക്കുന്നു പിക്‌സല്‍ 3 ഉപയോഗിക്കുന്ന പാനലുകളിലേക്കും ഇത് ദൃശ്യമാകും.

ഗൂഗിള്‍ പിക്‌സല്‍ 3XLന്  OLED ഡിസ്‌പ്ലേ നല്‍കുന്നത് ഇനി എല്‍ജി!

നോച്ചോടു കൂടിയ OLED പാനലുകളാണ് എല്‍ജി നല്‍കുന്നത്, ഇത് വരാനിരിക്കുന്ന പിക്‌സല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുമെന്നാണ് കൊറിയന്‍ അടിസ്ഥാനമാക്കിയ ഡെയ്‌ലിയില്‍ പറയുന്നത്. കൂടാതെ വ്യവസായ സ്‌ത്രോതസുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, ഗൂഗിളിനു വേണ്ടി M- ആകൃതിയിലുളള OLED ഡിസ്‌പ്ലേയാണ് എല്‍ജി വിതരണം ചെയ്യുന്നത്. അതായത് നോച്ച് ആകൃതിയില്‍ ഏകദേശം ഒരു കട്ടികൂടിയ അക്ഷരം 'U' അല്ലെങ്കില്‍ 'V' പോലെയായിരിക്കും.

'ഗൂഗിളുമായുളള ഞങ്ങളുടെ ബന്ധം പണ്ടത്തെ പോലെ നിലനിര്‍ത്തുകയും രണ്ടാം പാദത്തില്‍ Gumi E5ന്റെ ഉത്പാദനം ഉപകരണങ്ങളുടെ ഉപയോഗശക്തി വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു,' എന്ന് എല്‍ജി ഡിസ്‌പ്ലേയിലെ സംഭവ വികാസങ്ങള്‍ പരിചയമുളള ഒരു സോഴ്‌സ് വ്യക്തമാക്കുന്നു. കൂടാതെ മറ്റു റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാനിരിക്കുന്ന ഗൂഗിളിന്റെ മുന്‍നിര ഫോണുകളില്‍ ഒരു നോച്ചും സജ്ജാമാക്കിയിരിക്കുന്നു എന്നതും അറിയേണ്ടൊരു കാര്യമാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ പിക്‌സല്‍ 3 യില്‍ ടെംപേഡ് ഗ്ലാസ് പ്രൊട്ടക്ഷനോടു കൂടിയ ഒരു ചിത്രമാണ് കാണിച്ചിരുന്നത്, ഇതിനോടൊപ്പം പിക്‌സല്‍ 3യും ഓണ്‍ലൈനില്‍ കാണപ്പെട്ടു. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം വരാനിരിക്കുന്ന ഫോണുകളുടെ രൂപകല്‍പനയെ കുറിച്ച്.

ഇപ്പോള്‍ മുന്തിയ OLED ഡിസ്‌പ്ലേയുടെ ലാഭം വളരെ കുറവാണ്. ഉത്പാദനം കൂടിയാല്‍ മാത്രമേ ലാഭമുണ്ടാക്കാന്‍ കഴിയൂ. എന്നാല്‍ ഇപ്പോള്‍ ഇതിനകം തന്നെ ജി7 ThinQ ഫ്‌ളാഗ്ഷിപ്പില്‍ ഇതേ ഡിസ്‌പ്ലേയാണ്. കൊറിയയില്‍ നിന്നും പുറത്തു വന്ന പുതിയ റിപ്പോര്‍ട്ടില്‍ എല്‍ജി ഡിസ്‌പ്ലേ പിക്‌സല്‍ 3ക്ക് സമാനമായ നിലവാരമുളള കണ്ട്രോള്‍ OLED ഡിസ്‌പ്ലേ നല്‍കുമെന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

എൽജിയുടെ V35 ThinQ എത്തി; മനോഹരം, കരുത്തുറ്റത്.. ഒപ്പം മികച്ച ക്യാമറയും!എൽജിയുടെ V35 ThinQ എത്തി; മനോഹരം, കരുത്തുറ്റത്.. ഒപ്പം മികച്ച ക്യാമറയും!

എല്‍ജിയുടെ ഡിസ്‌പ്ലേ ബിസിനസില്‍ ആപ്പിള്‍ ശതകോടിക്കണക്കിനു ഡോളര്‍ നിക്ഷേപം നടത്തുന്നത് തീര്‍ച്ചയായും നിര്‍മ്മാണ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാധിക്കും, കൂടാതെ അന്താരാഷ്ട്ര OLED ഡിസ്‌പ്ലേ മാര്‍ക്കറ്റില്‍ മികച്ചൊരു കളിക്കാരനായി മാറുമെന്നു നമുക്കു വിശ്വസിക്കാം.

Best Mobiles in India

Read more about:
English summary
LG Is Supplying Notched OLED To Google

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X