മീഡിയടെക് ഹീലിയോ പി 22 പ്രോസസറുമായി എൽജി കെ 42 അവതരിപ്പിച്ചു; വില, സവിശേഷതകൾ

|

എൽജി കെ 42 മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സെൻട്രൽ അമേരിക്കയിലും കരീബിയൻ മേഖലയിലും അവതരിപ്പിച്ചു. ഈ പരുക്കൻ ഹാൻഡ്‌സെറ്റിന് MIL-STD-810G സർട്ടിഫിക്കേഷനും ബാക്ക് പാനലിൽ ഒരു വേവ് പാറ്റേണും വരുന്നു. നോക്കിയയുടെ സ്മാർട്ട്‌ഫോണുകളിൽ വരുന്ന ഒരു സവിശേഷതയായ ക്വാഡ് റിയർ ക്യാമറയും ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. രണ്ട് നിറങ്ങളിൽ വരുന്ന ഈ ഡിവൈഡ് മീഡിയടെക് ഹെലിയോ പ്രോസസറും 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉൾക്കൊള്ളുന്നു. എന്നാൽ, ഈ സ്മാർട്ട്‌ഫോണുകളുടെ ലഭ്യതയെയും വിലയെയും കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കോസ്റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എന്നിവിടങ്ങളിൽ ഈ ഡിവൈസ് ഉടൻ വിൽപ്പനയ്‌ക്കെത്തും.

എൽജി കെ 42: വില
 

എൽജി കെ 42: വില

നിലവിൽ, എൽജി കെ 42ന് ഇതുവരെ വിലയൊന്നും ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല. എന്നിരുന്നാലും, ഈ ഹാൻഡ്സെറ്റിൻറെ സവിശേഷതകൾ നോക്കുമ്പോൾ അതിന്റെ വില ഏകദേശം 15,000 രൂപയായി നിശ്ചയിക്കപ്പെടാം. മാത്രമല്ല, ഈ സ്മാർട്ഫോണിൻറെ ലഭ്യത വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും; വിലയും സവിശേഷതകളും

എൽജി കെ 42: സവിശേഷതകൾ

എൽജി കെ 42: സവിശേഷതകൾ

എൽജി സെൻട്രൽ അമേരിക്കയിലെയും കരീബിയൻ സൈറ്റിലെയും ലിസ്റ്റിംഗ് അനുസരിച്ച്, 6.6 ഇഞ്ച് എച്ച്ഡി + ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് എൽജി കെ 42ൽ വരുന്നത്. സ്‌ക്രീനിന്റെ മധ്യഭാഗത്താണ് കട്ട്ഔട്ട് സ്ഥിതിചെയ്യുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന ഹെലിയോ പി 22 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വിപുലീകരിക്കാൻ കഴിയും. ആൻഡ്രോയിഡ് 10 അധിഷ്ഠിത എൽജി യുഎക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ, സ്മാർട്ട്ഫോൺ ഗ്രീൻ, ഗ്രേ കളർ ഓപ്ഷനുകളിലും വിപണിയിൽ വരും.

എൽജി കെ 42 സ്മാർട്ട്‌ഫോണുകൾ

എൽജി കെ 42 സ്മാർട്ട്‌ഫോണുകൾ മികച്ച ഓഡിയോ സാങ്കേതികവിദ്യയുമായി വരുന്നുണ്ട്. 3 ഡി സൗണ്ട് എഞ്ചിനാണ് ഇതിൽ കൊടുത്തിരിക്കുന്നത്. മികച്ച ശബ്ദം നൽകുന്നതിന് 17 ദശലക്ഷം ഓഡിയോ സാമ്പിളുകൾ ശ്രവിച്ചതായി ദക്ഷിണ കൊറിയൻ കമ്പനി അവകാശപ്പെടുന്നു. 3.5 എംഎം ഓഡിയോ ജാക്കും ചാർജിംഗിനായി ബ്ലൂടൂത്ത് വി 5.0, യുഎസ്ബി ടൈപ്പ് സി പോർട്ടും സവിശേഷതയും വരുന്നു.

എൽജി കെ 42: ക്യാമറ
 

എൽജി കെ 42: ക്യാമറ

എൽജി കെ 42ൽ ഫോട്ടോഗ്രാഫിക്കായി ഒരു സ്ക്വായർ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്വാഡ് റിയർ ക്യാമറ അവതരിപ്പിക്കുന്നു. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർവൈഡ് സ്നാപ്പർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്. മുൻവശത്തായി 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സ്മാർട്ട്‌ഫോണിനുള്ളത്.

 എൽജി കെ 42 ഹാൻഡ്‌സെറ്റ്

എൽജി കെ 42 ഹാൻഡ്‌സെറ്റ്

എൽജി കെ 42 ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ് അതിന്റെ MIL-STD-810G സർട്ടിഫിക്കേഷൻ. ഇതിന്റെ ബാക്ക് പാനലിന് വേവ് പാറ്റേൺ വരുന്നു. ആന്റി സ്ക്രാച്ച് യുവി കോട്ടിങ്ങുമായാണ് ഈ ഹാൻഡ്സെറ്റ് വരുന്നത്. സ്മാർട്ട്‌ഫോണിൽ 4,000 എംഎഎച്ച് ബാറ്ററിയും ഗൂഗിൾ അസിസ്റ്റന്റ് വെർച്വൽ അസിസ്റ്റന്റ് ആക്‌സസ് ചെയ്യുന്നതിന് ഡെഡിക്കേറ്റഡ് ബട്ടണും ഉണ്ട്. ഉപയോക്താക്കൾക്ക് ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The rugged handset comes with certification for MIL-STD-810 G and sports a wave pattern on the back panel. It comes with a quad rear camera and a dedicated button for Google Assistant-a feature that we have already seen in various Nokia smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X