ക്വാഡ് റിയർ ക്യാമറ സവിശേഷത വരുന്ന എൽജി കെ 42 ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ക്വാഡ് റിയർ ക്യാമറകളും 4,000 എംഎഎച്ച് ബാറ്ററിയുമായി എൽജി കെ 42 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മിലിട്ടറി-ഗ്രേഡ് MIL-STD-810G സർട്ടിഫൈഡ് ബിൽഡും പുതിയ എൽജി സ്മാർട്ട്‌ഫോണിലുണ്ട്, ഇത് ഉയർന്നതും കുറഞ്ഞതുമായ താപനില, ടെംപറേച്ചർ ഷോക്ക്, വൈബ്രേഷൻ, ഷോക്ക്, ഹ്യൂമിഡിറ്റി എന്നിവയുൾപ്പെടെ യുഎസ് മിലിട്ടറി ഡിഫൻസ് സ്റ്റാൻഡേർഡ് ടെസ്റ്റിംഗിന്റെ ഒമ്പത് വ്യത്യസ്ത വിഭാഗങ്ങളിൽ വിജയിച്ചിട്ടുണ്ട്. എൽ‌ജി കെ 42 ൻറെ രണ്ടാം വർഷ വാറന്റി കവറേജോടുകൂടിയതാണ് ഇത്. എച്ച്ഡി + ഡിസ്പ്ലേ, ഹോൾ-പഞ്ച് ഡിസൈൻ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ എന്നിവയാണ് സ്മാർട്ട്‌ഫോണിൻറെ മറ്റ് പ്രധാന സവിശേഷതകൾ. ഓപ്പോ എ 31 (2020), ഇൻഫിനിക്‌സ് ഹോട്ട് 9 പ്രോ, സാംസങ് ഗ്യാലക്സി എം 11 എന്നിവയ്‌ക്കെതിരെയാണ് എൽജി കെ 42 ഹാൻഡ്‌സെറ്റ് മത്സരിക്കുന്നത്.

എൽജി കെ 42: ഇന്ത്യയിൽ വില
 

എൽജി കെ 42: ഇന്ത്യയിൽ വില

ഇന്ത്യയിൽ എൽജി കെ 42 ഹാൻഡ്‌സെറ്റിൻറെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയാണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ട് വഴി മാത്രമായി നിങ്ങൾക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. ഗ്രേ, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നു. ഈ ഹാൻഡ്‌സെറ്റ് വാങ്ങുമ്പോൾ സൗജന്യമായി ഒറ്റത്തവണ സ്ക്രീൻ റീപ്ലേസ്‌മെന്റും രണ്ട് വർഷത്തെ വാറണ്ടിയും എൽജി വാഗ്ദാനം ചെയ്യുന്നു. എൽ‌ജി കെ 42 സ്മാർട്ഫോൺ മധ്യ അമേരിക്കയിലും കരീബിയൻ മേഖലയിലും കഴിഞ്ഞ സെപ്റ്റംബറിൽ അവതരിപ്പിച്ചു.

എൽജി കെ 42: സവിശേഷതകൾ

എൽജി കെ 42: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന എൽജി കെ 42 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ എൽജി യുഎക്‌സിനൊപ്പം പ്രവർത്തിക്കുന്നു. ഇതിന് 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.6 ഇഞ്ച് എച്ച്ഡി + (720x1,600) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 3 ജിബി റാമിനൊപ്പം ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762) SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും സൂപ്പർ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് എൽജി കെ 42 ൽ വരുന്നത്. ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉണ്ട്. എൽജി കെ 42 മുൻവശത്ത് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ അവതരിപ്പിക്കുന്നു.

എൽജി കെ 42: ക്യാമറ സവിശേഷതകൾ
 

എൽജി കെ 42: ക്യാമറ സവിശേഷതകൾ

എൽജി ഒരു ഫ്ലാഷ് ജമ്പ് കട്ട് സവിശേഷതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ചിത്രങ്ങൾ എപ്പോൾ പിടിച്ചെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്നതിന് ഫ്ലാഷ് ഉപയോഗിക്കുന്നതിനൊപ്പം ചില ഇടവേളകളുള്ള നാല് സ്റ്റിൽ ഇമേജുകൾ എടുക്കാൻ ക്യാമറയെ അനുവദിക്കുന്നു. ഫോൺ ഒരു ചിത്രം പിടിച്ചെടുക്കുന്നതിന് മുമ്പ് ഉപയോക്താക്കളെ അലേർട്ട് ചെയ്യുന്നതിന് ഫ്ലാഷ് മിന്നുന്ന ഒരു ടൈം ഹെൽപ്പർ സവിശേഷതയുമുണ്ട്. കൂടാതെ, ഫ്രെയിമിലെ വിഷയങ്ങൾ വിശകലനം ചെയ്ത ശേഷം എട്ട് വ്യത്യസ്ത മോഡുകൾക്കിടയിൽ ഒപ്റ്റിമൽ ക്യാമറ മോഡ് ശുപാർശ ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സപ്പോർട്ടുള്ള അൽഗോരിതം ഉപയോഗിക്കുന്ന എഐ ക്യാം സവിശേഷതയും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു.

ഒക്ടാ-കോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762) SoC പ്രോസസർ

64 ജിബി ഓൺബോർഡ് സ്റ്റോറേജുമായി എൽജി കെ 42 വരുന്നു. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്. 4,000 എംഎഎച്ച് ബാറ്ററിയാണ് എൽജി കെ 42 ഹാൻഡ്‌സെറ്റിൽ വരുന്നത്. ഇതിന് 182 ഗ്രാം ഭാരമാണ് വരുന്നത്. മൊബൈൽ ഗെയിമുകൾക്ക് പ്രസക്തമായ ക്രമീകരണങ്ങൾ നൽകാൻ സഹായിക്കുന്ന ഗെയിം ലോഞ്ചർ ഉപയോഗിച്ച് എൽജി കെ 42 സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നു. 3 ഡി സൗണ്ട് എഞ്ചിൻ സവിശേഷതയുള്ള ഈ സ്മാർട്ട്ഫോണിൽ ഒരു ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉൾപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
The latest LG smartphone also comes with a MIL-STD-810G certified military-grade construction that is touted to have passed nine distinct categories of standard US military defence testing, including high and low temperature, temperature shock, vibration, shock, and humidity, among others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X