ക്വാഡ് റിയർ ക്യാമറസെറ്റപ്പുമായി എൽജി കെ 92 5 ജി വരുന്നു: ചോർന്ന സവിശേഷതകൾ
അറിയപ്പെടുന്ന ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പങ്കിട്ട ചോർന്ന റെൻഡറിന്റെ ഭാഗമായി വരാനിരിക്കുന്ന സ്മാർട്ഫോണായ എൽജി കെ 92 5 ജി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ദക്ഷിണ കൊറിയൻ ബ്രാൻഡായ കെ സീരീസിലെ മിതമായ നിരക്കിൽ വരുന്ന ആദ്യ 5 ജി സ്മാർട്ഫോണാണ് ഇത്. റെൻഡർ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രതീക്ഷിക്കുന്ന രൂപകൽപ്പന വിശദമായി കാണിക്കുന്നു. ഇത് ഹാൻഡ്‌സെറ്റിൻറെ ചില സവിശേഷതകളെക്കുറിച്ച് സൂചന നൽകുന്നു. ക്യൂ സീരീസ് ഫോണുകളിലെ ആദ്യത്തെ 5 ജി ഹാൻഡ്‌സെറ്റായ എൽജി ക്യു 92 കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

വോയ്‌സ് എന്ന ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ കെ 92 5 ജി റെൻഡർ ബ്ലാസ് പങ്കിട്ടു. 64 മെഗാപിക്സൽ പ്രൈമറി സ്‌നാപ്പർ എടുത്തുകാണിക്കുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പിൽ ഈ ഫോൺ വരുന്നു. മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. മുകളിൽ വലത് കോണിലുള്ള മറ്റൊരു ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്വാഡ്-എൽഇഡി ഫ്ലാഷ് സെറ്റപ്പും റെൻഡർ കാണിക്കുന്നു.
എൽജി കെ 92 5 ജിയിൽ ചുറ്റും നേർത്ത ബെസലുകളുള്ള ഒരു പഞ്ച് ഹോൾ ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. ഈ ഫോണിന്റെ ഇടതുവശത്തായി വോളിയം കീകളും ഗൂഗിൾ അസിസ്റ്റന്റ് കീയും സ്ഥാപിച്ചിട്ടുണ്ടെന്ന് റെൻഡർ കാണിക്കുന്ന. വലതുവശത്തായി ഇൻബിൽറ്റ് ഫിംഗർപ്രിന്റ് സെൻസറുള്ള പവർ ബട്ടണും, 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ സ്മാർട്ട്ഫോണിനുണ്ട്. കെ 92 5 ജി യുടെ എപ്പോൾ ലോഞ്ച് ചെയ്യുമെന്നോ, അതിൻറെ ലഭ്യതയെക്കുറിച്ച് എൽജി ഔദ്യോഗികമായി ഒരു വിവരവും പ്രഖ്യാപിച്ചിട്ടില്ല.

ഓഗസ്റ്റിൽ എൽജി ക്യു 92 ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ വരുന്ന ഈ സ്മാർട്ട്‌ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്‌പ്ലേയുണ്ട്. 48 മെഗാപിക്സൽ ഷൂട്ടർ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവ ഈ ഡിവൈസിൽ വരുന്നു. സെൽഫികൾ പകർത്തുവാൻ 32 മെഗാപിക്സൽ സ്‌നാപ്പറുമായി എൽജി ക്യു 92 വരുന്നു. 5 ജി പിന്തുണയ്‌ക്ക് പുറമേ, ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








