സ്നാപ്ഡ്രാഗൺ 690 SoC പ്രോസസറുമായി എൽജി കെ 92 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ
കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ എൽജി കെ 92 5 ജി അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ വരുന്ന ഈ സ്മാർട്ട്ഫോണിന് 5 ജി സവിശേഷതയും ലഭിക്കുന്നതാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 ഒക്ടാ-കോർ SoC പ്രോസസർ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കുന്നു. 64 മെഗാപിക്സലിന്റെ പ്രധാന സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് എൽജി കെ 92 5 ജിയിൽ വരുന്നത്. ഈ സ്മാർട്ട്ഫോൺ പ്രവർത്തിപ്പിക്കുന്നതിനായി 4,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിംഗർപ്രിന്റ് സെൻസർ ഡിവൈസിൻറെ സൈഡ് എഡ്ജിലായി വരുന്നു.

എൽജി കെ 92 5 ജി: വിലയും, വിൽപ്പനയും
പുതിയ എൽജി കെ 92 5 ജി 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 359 ഡോളർ (ഏകദേശം 26,600 രൂപ) വില വരുന്നു. ടൈറ്റൻ ഗ്രേ റിഫ്ലക്ടീവ് ആക്സന്റുകളിൽ വരുന്ന ഈ ഫോൺ എടി ആൻഡ് ടി, ക്രിക്കറ്റ് വയർലെസ്, യുഎസ് സെല്ലുലാർ കാരിയറുകളിൽ നിന്ന് ലഭ്യമാകും. നവംബർ 6 മുതൽ എടി ആൻഡ് ടി ഇത് വിൽപനയ്ക്ക് ലഭ്യമായി തുടങ്ങും. യുഎസ് സെല്ലുലാർ നവംബർ 19 മുതൽ വിൽപന ആരംഭിക്കും.

എൽജി കെ 92 5 ജി: സവിശേഷതകൾ
എൽജി കെ 92 5 ജി ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, 6.7 ഇഞ്ച് ഫുൾ എച്ച്ഡി + ഹോൾ-പഞ്ച് ഡിസ്പ്ലേ അവതരിപ്പിക്കുന്നു. 6 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇന്റർനൽ സ്റ്റോറേജ് 128 ജിബി വരുന്ന ഇതിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

എൽജി കെ 92 5 ജി: ക്യാമറ സവിശേഷതകൾ
എൽജി കെ 92 5 ജിക്ക് പിന്നിൽ ചതുരാകൃതിയിൽ ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നു. എഫ് / 1.78 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറയും 81 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും എഫ് / 2.2 അപ്പർച്ചറും 115 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉണ്ട്. കൂടാതെ, ഫോണിൽ എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾപ്പെടുന്നു. എൽജി കെ 92 5 ജിയിൽ 77 ഡിഗ്രി ഫീൽഡ് വ്യൂവും എഫ് / 2.0 അപ്പേർച്ചറും 16 മെഗാപിക്സൽ ക്യാമറയിൽ വരുന്നു.

എൽജി കെ 92 5 ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ 802.11 എസി, എൻഎഫ്‌സി, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിൽ വരുന്ന സ്റ്റീരിയോ സ്പീക്കറുകൾ എൽജി 3 ഡി സൗണ്ട് എഞ്ചിനെ പിന്തുണയ്ക്കുന്നു. ഒപ്പം സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.


Click it and Unblock the Notifications








