19,000 രൂപയ്ക്ക് എല്‍.ജി. L90 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍; 5 സവിശേഷതകള്‍

Posted By:

അടുത്ത കാലത്തായി ഇന്ത്യയില്‍ ശക്തമായ സ്വധധീനമുറപ്പിച്ച സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് എല്‍.ജി. ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെയുള്ള, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ജി ഫ് ളക്‌സ് മുതല്‍ ജി പ്രൊ 2 വരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ചു. അതില്‍ ഏറ്റവും ഒടുവിലായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ എല്‍.ജി ഫോണാണ് L90.

ഇടത്തരം ശ്രേണിയില്‍ പെട്ട ഈ സ്മാര്‍ട്‌ഫോണ്‍ മധ്യവര്‍ഗ ഉപഭോക്താക്കളെ ഉദ്ദേശിച്ച് പുറത്തിറക്കിയതാണ്. 19,000 രൂപയാണ് ഫോണിന് വില. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെ നിരവധി മേന്മകളുള്ള ഫോണാണ് എല്‍.ജി L90.

4.7 ഇഞ്ച് സ്‌ക്രീന്‍, 960-540 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 305 ജി.പി.യു, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഡ്യുവല്‍ സിം ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2340 mAh ആണ് ബാറ്ററി.

ഇനി എല്‍.ജി. L90 യുടെ പ്രധാനപ്പെട്ട ചില ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിരവധി പ്രത്യേകതകളുള്ളതും മികച്ച യൂസര്‍ ഇന്റര്‍ഫേസ് നല്‍കുന്നതുമായ ഒ.എസ് ആണ് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്. എല്‍.ജി. L90 യില്‍ ഉപയോഗിച്ചിരിക്കുന്നതും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ. മികച്ച അനുഭവമായിരിക്കും ഉപയോക്താക്കള്‍ക്ക് ഇത് നല്‍കുക.

 

ഉപയോക്താക്കള്‍ക്ക് ഗുണകരമായ നിരവധി ആപ്ലിക്കേഷനുകള്‍ എല്‍.ജി L90യില്‍ ഉണ്ട്. ഒരു വെബ് പേജ് സേവ് ചെയ്യാനും പിന്നീട് ഓഫ്‌ലൈനായി വായിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കാപ്ച്വര്‍ പ്ലസ് എന്ന ആപ്ലിക്കേഷന്‍ തന്നെ ഉദാഹരണം. കൂടാതെ ഇയര്‍ഫോണ്‍ ജാക്കോ യു.എസ്.ബി. കേബിളോ കണക്റ്റ് ചെയ്യുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ആപ്ലിക്കേഷനുകള്‍ വളരെ വേഗം ആക്‌സസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

 

ഫോണിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും എല്‍.ജി. L90 വളരെ മികച്ചതാണ്. ഫോമിലുള്ള നോക് ടെക്‌നോളജി ഉപയോഗിച്ച്, ഉപയോക്താവിന് സ്‌ക്രീനില്‍ പ്രത്യേക രീതിയില്‍ നിശ്ചിത ഭാഗങ്ങളില്‍ തൊട്ട് ഫോണ്‍ ലോക് ചെയ്യാനും അണ്‍ലോക് ചെയ്യാനും സാധിക്കും. മറ്റൊരാള്‍ക്ക് ഫോണ്‍ നല്‍കേണ്ടി വരുമ്പോള്‍ ഗസ്റ്റ് മോഡിലാക്കാനുള്ള സംവിധാനവുണ്ട്. ഗസ്റ്റ് മോഡില്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പേഴ്‌സണല്‍ ഡാറ്റകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല.

 

മികച്ച ദൃശ്യാനുഭവം നല്‍കുന്ന IPS ഡിസ്‌പ്ലെയാണ് എല്‍.ജി. L90-യില്‍ ഉള്ളത്. മികച്ച കളറ, വ്യൂവിംഗ് ആംഗിള്‍ എന്നിവനല്‍കാന്‍ ഈ ഡിസ്‌പ്ലെയ്ക്ക് കഴിയും. ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികള്‍ അവരുടെ ഫോണുകളില്‍ ഈ ഡിസ്‌പ്ലെയാണ് ഉപയോഗിക്കുന്നത്.

 

ഒരവിധം എല്ലാ ഫോര്‍മാറ്റില്‍ പെട്ട വീഡിയോയും പ്ലേ ചെയ്യാന്‍ കഴിയുന്ന മീഡിയ പ്ലെയറാണ് എല്‍.ജി. L90-യില്‍ ഉള്ളത്. കൂടാതെ 1080 പിക്‌സല്‍ ഫയലുകള്‍ പ്ലേ ചെയ്യാന്‍ സാധിക്കും. ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും ക്ലാരിറ്റിയും മികച്ചതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot