12,700 രൂപയ്ക്ക് എല്‍.ജിയുടെ എുതിയ സ്മാര്‍ട്‌ഫോണ്‍

Posted By:

ഒരേസമയം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണും ബഡ്ജറ്റ് സ്മാര്‍ട്‌ഫോണും പുറത്തിറക്കുന്ന കമ്പനിയാണ് എല്‍.ജി. എല്ലാ വിഭാഗത്തിലും പെട്ട ഉപഭോക്താക്കളെ സ്വാധീനിക്കുക എന്നതുതന്നെയാണ് ഇതിന്റെ ഉദ്ദേശം.

എല്‍.ജി ജി ഫ് ളക്‌സ് എന്ന ലോകത്തെ ആദ്യ ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണിനു ശേഷം ഇപ്പോള്‍ കമ്പനി ഒരു ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. L65 ഡ്യുവല്‍ എന്ന ഫോണാണ് അവതരിപ്പിച്ചിരിക്കുന്നത്. റഷ്യയില്‍ മാത്രമാണ് നിലവില്‍ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

12,700 രൂപയ്ക്ക് എല്‍.ജിയുടെ എുതിയ സ്മാര്‍ട്‌ഫോണ്‍

7490 റൂബിള്‍ ആണ് റഷ്യയിലെ വില. ഏകദേശം 12,700 രൂപ വരും. മറ്റു രാജ്യങ്ങളില്‍ എന്നാണ് ഫോണ്‍ ലോഞ്ച് ചെയ്യുകഎന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. എന്തായാലും ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

4.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ, 480-800 പിക്‌സല്‍ റെസല്യൂഷന്‍, 1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot