എല്‍.ജി ജി 3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 47,990 രൂപ

Posted By:

സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8 തുടങ്ങിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി എല്‍.ജി അവരുടെ ജി 3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 16 ജി.ബി, 32 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ലഭിക്കുന്ന ഫോണിന് 47,990 രൂപയും 50,990 രൂപയുമാണ് യഥാക്രമം വില.

എല്‍.ജി ജി 3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 47,990 രൂപ

ഫോണിനൊപ്പം എല്‍.ജിയുടെ ജി വാച്ച് വാങ്ങുമ്പോള്‍ 5000 രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി നല്‍കുന്നുണ്ട്. കൂടാതെ ക്വിക് സര്‍ക്കിള്‍ കെയ്‌സും സൗജന്യമായി ലഭിക്കും. 6500 രൂപ വരുന്ന സ്‌ക്രീന്‍ ഒരുതവണ റീപ്ലേസ് ചെയ്യുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് സ്‌ക്രീന്‍, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 2 ജി.ബി./3 ജി.ബി. റാം, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സഹിതമുള്ള 13 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

4 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3000 mAh ബാറ്ററി.

English summary
LG launches Galaxy S5 rival G3 at Rs 47,990, LG Launches G3 Smartphone in India, LG G3 will be available at Rs 47,990, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot