വരുന്നു, എല്‍ജി എസ്റ്റീം

Posted By: Super

വരുന്നു, എല്‍ജി എസ്റ്റീം

സൈബര്‍ ലോകത്ത് ഏതാണ്ട് രണ്ടു മാസത്താളമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരാണ് എല്‍ജി എസ്റ്റീം. ചില വെബ്‌സൈറ്റുകളില്‍ എല്‍ജി എസ്റ്റീമിന്റെ ഫോട്ടോസ് പ്രസിദ്ധീകരിച്ചതോടെ ഈ പുതിയ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

ആകര്‍ഷണീയമായ സ്‌ക്രീന്‍ ഡിസ്പ്‌ളേ, ഒതുക്കമുള്ള ഡിസൈന്‍ എന്നിവയോടെ ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ഹഢാദാകര്‍ഷിക്കും എല്‍ജി എസ്റ്റീം. സിഡിഎംഎ, എല്‍ടിഇ സാങ്കേതികവിദ്യയുള്ള എല്‍ജി എസ്റ്റീം മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ചവെക്കും.

എല്‍ജി എല്‍2000 ഓടെയുള്ള 1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിലാണ് എല്‍ജി എസ്റ്റീം പ്രവര്‍ത്തിക്കുന്നത്. 262 K കളര്‍ സപ്പോര്‍ട്ടും, 800x480 പിക്‌സല്‍ പിക്‌സല്‍ സപ്പോര്‍ട്ടും ഉള്ള, 4.3 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ആണ് എല്‍ജി എസ്റ്റീമിന്റെ ഡിസ്പ്‌ളേ സ്‌ക്രീന്‍.

യുഎസ് ബി 2.0ല്‍ വളരെ വേഗതയില്‍ പ്കവര്‍ത്തിക്കുന്ന ഈ ഫോണിന്റെ ബാറ്ററി ഉപയോഗത്തില്‍ 3.5 മണിക്കൂറും, സ്റ്റാന്‍്‌ബൈ സമയം 200 മണിക്കൂറും നല്‍കുന്ന 1,500 mAh ബാറ്ററിയാണ്. 8 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണിന്റെ റാം 512 എംബിയാണ്. കൂടാതെ മൈക്രോഎസ്ഡി ഉപയോഗിച്ച് ഇതിന്റെ മെമ്മറി 32 ജിബി കൂടി
ഉയര്‍ത്താവുന്നതുമാണ്. മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ചും ഈ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

1.3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ എന്നിവയോടുകൂടിയ രണ്ടു ക്യാമറ
സംവിധാനമുണ്ട് എല്‍ജി എസ്റ്റീമിന്. വീഡിയോ കോള്‍ സമവിധാനം, ശബ്ദവും, വീഡിയോയും പകര്‍ത്തല്‍ എന്നിവയ്ക്കാണ് 1.3 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിക്കുന്നത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി എന്നിവയോടു കൂടിയതാണ് 5 മെഗാപിക്‌സല്‍ ക്യാമറ. 3.2x വരെ സൂം ചെയ്യാവുന്ന ഈ ക്യാമറ 720p എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഈ ക്യാമറ ഉപയോഗിക്കാമെന്നത് എല്‍ജി എസ്റ്റീമിന്റെ എടുത്തു പറയത്തക്ക ഒരു പ്രത്യേകതയാണ്. ക്രോപ്പ്, റൊട്ടേറ്റ, റീസൈസ്‌
തൂടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഇമേജ് എഡിറ്ററുമുണ്ടിതിന്.

349 ഡോളര്‍ വില പ്രതീക്ഷിക്കുന്ന എല്‍ജി എസ്റ്റീമിന്റെ ഇന്ത്യന്‍ വുപണിയിലെ വില 18,000 രൂപയായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot