യുവതികളെ ലാക്കാക്കി എല്‍ജി മാര്‍ക്കി എത്തുന്നു

Posted By: Staff

യുവതികളെ ലാക്കാക്കി എല്‍ജി മാര്‍ക്കി എത്തുന്നു

വനിതാ ഉപഭോക്താക്കളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ട് എല്‍ജിയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കി എത്തുന്നു. കൂടുതല്‍ യുവതികളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടുന്ന എല്ലാ പൊടികൈകളോടെയും എത്തുന്ന മാര്‍ക്കിയുടെ രൂപകല്‍പനയില്‍ പ്രഗത്ഭ ഫാഷന്‍ ഡിസൈനര്‍ റെയ്ച്ചല്‍ സൂവിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പ്രമോഷണല്‍ ക്യാംപെയിന്റെ ഭാഗമായി എല്‍ജി സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയാണ് "സ്റ്റൈല്‍ റൂള്‍സ്." 'തിന്‍, ലൈറ്റ്, ബ്രൈറ്റ്' എന്ന വിശേഷിപ്പിക്കുന്ന മാര്‍ക്കിയുടേതിനു സമാനമായ ഡിസൈനുകള്‍ ഡിസൈന്‍ ചെയ്യാന്‍ സ്റ്റൈല്‍ ബ്ലോഗര്‍മാരോട് റെയ്ച്ചല്‍ ബ്ലൂ ആവശ്യപ്പെടുകയാണ് ഇവിടെ ചെയ്യുക.

ഒക്ടോബര്‍ 2ന് ലോഞ്ച് ചെയ്ത മാര്‍ക്കിയുടെ ഈ വെബ് സീരീസ് നവംബര്‍ മുതല്‍ ഓരോ ആഴ്ച ഓരോന്ന് എന്ന കണക്കില്‍ 6 എപ്പിസോഡുകളുണ്ടാകും. അലോയ് ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഇവ ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും.

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍, ആപ്പിളിന്റെ ഐഫോണ്‍, സാംസംഗ് എന്നിവയ്ക്ക് യുഎസ് വിപണിയിലുള്ള ആധിപത്യം തകര്‍ക്കുക എന്നതാണ് എല്‍ജിയുടെ ആഗ്രഹം. എല്‍ജിയുടെ സ്‌ളോഗണായ "ലൈഫ് ഈസ് ഗുഡ്" അന്വര്‍ത്ഥമാക്കും വിധം ഈ പുതിയ ഫോണിനെ ഒരു ലൈഫ് സ്റ്റൈല്‍ ബ്രാന്റായി ഉയര്‍ത്തുകയാണ് എല്‍ജിയുടെ ഉദ്ദേശം.

"സ്റ്റൈല്‍ റൂള്‍സ്", വെബ് സീരീസ്, റെയ്ച്ചല്‍ സൂവിന്റെ സാന്നിധ്യം എന്നിവ കൂടുതല്‍ യുവതികളെ മാര്‍ക്കിയിലേക്ക് ആകര്‍ഷിപ്പിക്കും എന്നാണ് എല്‍ജിയുടെ പ്രതീക്ഷ.

എന്നാല്‍ പ്രവര്‍ത്തന മികവിനേക്കാള്‍ സ്റ്റൈല്‍ കൂടുതല്‍ യുവതികളെ ആകര്‍ഷിക്കും എന്ന സമീപനം എത്രത്തോളം വിജയം കാണുമെന്ന് കണ്ടറിയുക തന്നെ വേണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot