എല്‍ജി മിറാക്കിളിന്റെ ഫീച്ചറുകളും ചിത്രങ്ങളും പുറത്തായി

By Shabnam Aarif
|
എല്‍ജി മിറാക്കിളിന്റെ ഫീച്ചറുകളും ചിത്രങ്ങളും പുറത്തായി

എല്‍ജിയില്‍ നിന്നും എല്‍ജി മിറാക്കിള്‍ എന്ന പേരില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വിസ്മയം ഇറങ്ങും എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.  എന്നാല്‍ ഇതിനെ കുറിച്ച് എന്തെങ്കിലും വിവരം പുറത്തു വിടാന്‍ ഇതുവരെ എല്‍ജി തയ്യാറായിട്ടില്ല.

ഈയിടെ ഒരു ഗാഡ്ജറ്റ് വെബ്‌സൈറ്റ് എല്‍ജി മിറാക്കിളിന്റേത് എന്ന അവകാശവാദത്തോടെ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി.  ചിത്രത്തോടൊപ്പം ഈ ഹാന്‍ഡ്‌സെറ്റിന്റെ ചില ഫീച്ചറുകളും ഈ വെബ്‌സൈറ്റ് പുറത്തിറക്കുകയുണ്ടായി.  ഔദ്യോഗികമായി ചിത്രങ്ങളും ഫീച്ചറുകളും പുറത്തെത്തണമെങ്കില്‍ കുറച്ചു കൂടി കാത്തിരുന്നേ മതിയാകൂ.

ഫീച്ചറുകള്‍:

  • ഡബ്ല്യുവിജിഎ എന്‍ഒവിഎ ഡിസ്‌പ്ലേ

  • സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

  • 1 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • വീഡിയോ കോളിംഗിന് വിജിഎ ഫ്രണ്ട് ക്യാമറ

  • എച്ച്എസ്പിഎ

  • വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍

  • എന്‍എഫ്‌സി സപ്പോര്‍ട്ട്
ഈ ലഭ്യമായിരിക്കുന്ന ഫീച്ചറുകള്‍ യഥാര്‍ത്ഥമാണെങ്കില്‍ ഇതൊരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയായിരിക്കും എന്നു തന്നെ വേണം കരുതാന്‍.  എന്നാല്‍ എല്‍ജി മിറാക്കിള്‍ എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിലൂടെ എങ്ങനെയാണ് എല്‍ജി നമ്മെ അത്ഭുതപ്പെടുത്താന്‍ പോകുന്നത് എന്നറിയാന്‍ എല്‍ജിയില്‍ നിന്നും ഉള്ള ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.

തന്നിരിക്കുന്ന ചിത്രവും വാസ്തവമാണെങ്കില്‍ വളരെ മനോഹരമായ ഡിസൈനാണ് ഈ ഹാന്‍ഡ്‌സെറ്റിന്.  മുന്‍വശത്ത് വലിയ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുണ്ട്.  ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോള്‍ ബട്ടണുകളും മുന്‍വശത്തായി കാണാം.

വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാന്‍ഡ്‌സെറ്റിന് ഡബ്ല്യുവിജിഎ എന്‍ഒവിഎ ആദ്യമായാണ്.  സൂര്യപ്രകാശത്തിലും അസൗകര്യങ്ങളില്ലാതെ ഉപയോഗിക്കാന്‍ സഹായിക്കും ഈ ഡിസ്‌പ്ലേ.

സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്, 1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍ എന്നിവയുടെ ശക്തമായ പിന്തുണ ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തും.  സാധാരണ വിന്‍ഡോസ് ഹാന്‍ഡ്‌സെറ്റുകളുടെ പ്രോസസ്സറുകള്‍ക്ക് 1.4 ജിഗാഹെര്‍ഡ്‌സ് മുതല്‍ 1.5 ജിഗാഹെര്‍ഡ്‌സ് വരെ ക്ലോക്ക് സ്പീഡ് ഉണ്ടാകാറുള്ള സ്ഥാനത്ത് ഇവിടെ വെറും 1 ജിഗാഹെര്‍ഡ്‌സ് മാത്രമേയുള്ളൂ എന്നത് ഒരു പോരായ്മയായി തോന്നാം.

ഈ മാസം ബാര്‍സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും എന്നു പ്രതീക്ഷിക്കപ്പെടുന്ന എല്‍ജി മിറാക്കിളിന്റെ വിലയെ കുറിച്ചും ഇതുവരെ ഒരു സൂചനയും ലഭ്യമായിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X