പി880, പി700, എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈനില്‍

Posted By:

പി880, പി700, എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈനില്‍

എല്‍ജിയുടെ രണ്ട് പുതിയ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.  എല്‍ജി പി880, പി700 എന്നാണ് ഈ പുതിയ മൊബൈല്‍ ഫോണുകളുടെ വില.  എല്‍ജി ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ സജീവമാകുന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം.

കൂട്ടത്തില്‍ പി880 ഒരു ഹൈ എന്റ് ഹാന്‍ഡ്‌സെറ്റ് ആണ്.

ഫീച്ചറുകള്‍:

  • 720പി എച്ച്ഡി ഡിസ്‌പ്ലേ

  • ഒഎംഎപി 44x0 പ്രോസസ്സര്‍

  • 1 ജിഗാബൈറ്റ് റാം

  • ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
ഈ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ജിയുടെ തന്നെ പഴയ സ്മാര്‍ട്ട്‌ഫോണായ എല്‍ജി എക്‌സ്3 അല്ലേ എന്നു തോന്നാം.

എല്‍ജി പി700 ഫോണിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ജി പി880 ഫോണുമായി വളിയ വ്യത്യാസമില്ല എന്നു കാണാം.

ഫീച്ചറുകള്‍:

  • 480 x 640 പികസല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • ടിഐ ഒഎംഎപി 4430 ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • പ്രോസസ്സറിന് 1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

  • ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • QWERTY കീപാഡ്
ബാര്‍സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍ജി പി880, എല്‍ജി പി700 എന്നിവ അവതരിപ്പിക്കപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്.  ഫെബ്രുവരി 27നാണ് ഈ പ്രദര്‍ശനം നടക്കാനിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot