എല്‍ജി നിട്രോ, എല്‍ജി സ്‌പെക്ട്രം

Posted By:

എല്‍ജി നിട്രോ, എല്‍ജി സ്‌പെക്ട്രം

വിവിധ വലിപ്പത്തിലും ഡിസൈനിലും ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ട് മൊബൈല്‍ ഫോണ്‍ വിപണിയില്‍.  കൂട്ടത്തില്‍ ഏതാണ് മികച്ചത് എന്നു തീരുമാനിക്കുക കഷ്ടം.  എല്ലാം ഒന്നിനൊന്ന് മെച്ചം.  പ്രവര്‍ത്തനക്ഷമത, ഫീച്ചറുകള്‍, സ്‌പെസിഫിക്കേഷനുകള്‍ എന്നിവയുടെ കാര്യത്തിലെല്ലാം സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മെ കുഴക്കും.

പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായി എത്തിയിരിക്കുകയാണ് എല്‍ജി.  ഇരു ഫോണുകളും നിരവധി മികച്ച സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളുമായാണ് എത്തുന്നത്.  അതുകൊണ്ടു തന്നെ ഇവയില്‍ നിന്നും മികച്ചതേത് എന്നു കണ്ടെത്തുന്നതില്‍ വിദഗ്ധര്ഡ പോലും കുഴങ്ങിയിരിക്കുകയാണ്.

എല്‍ജി പി930 എന്നും അറിയപ്പെടുന്ന ജിഎസ്എം ഹാന്‍ഡ്‌സെറ്റ് എല്‍ജി നിട്രോ, ഒരു ജിഎസ്എം നെറ്റ് വര്‍ക്കിലും പ്രവര്‍ത്തിക്കാത്ത എല്‍ജി സ്‌പെക്ട്രം എന്നിവയാണ് ഈ രണ്ടു പുതിയ എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍.

എല്‍ജി നിട്രോയുടെ ഫീച്ചറുകള്‍:

 • 133.9 എംഎം നീളം, 67.8 എംഎം വീതി, 10.4 എംഎം കട്ടി

 • 127 ഗ്രാം ഭാരം

 • 720 x1280 പിക്‌സല്‍ റെസൊലൂഷനുള്ള എഎച്ച്-ഐപിഎസ് 4.5 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 16 ജിബി മെമ്മറിയുള്ളതും, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്നതുമായ മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ്

 • 1 ജിബി റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

 • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ആക്‌സലറോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി സെന്‍സറുകള്‍

 • ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • 3ജി, എല്‍ടിഇ 700 4ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട്

 • മികച്ച വേഗതയുള്ള വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • എ-ജിപിഎസ് ഉള്ള ജിപിഎസ് മോഡ്യൂള്‍

 • വാപ് 2.0/എച്ച്ടിഎംഎല്‍/എക്‌സ്എച്ച്ടിഎംഎല്‍ സപ്പോര്‍ട്ടും, ആഡോബ് ഫഌഷും ഉള്ള വെബ് ബ്രൗസര്‍

 • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

 • 3 മണിക്കൂര്‍ 3ജി ടോക്ക് ടൈം, 252 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം എന്നിവ നല്‍കുന്ന 1830 mAh ലിഥിയം അയണ്‍ ബാറ്ററി

 • 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്ലാഷ് ക്യാമറ

 • 1080പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുള്ള സെക്കന്ററി ക്യാമറ

 • എ2ഡിപിയുള്ള വി3.0 ബ്ലൂടൂത്ത്

 • മൈക്രോയുഎസ്ബി 2.0
എല്‍ജി സ്‌പെക്ട്രത്തിന്റെ ഫീച്ചറുകള്‍:
 • 720 x 1280 പിക്‌സല്‍ റെസൊലൂഷനുള്ള എച്ച്ഡി-ഐപിഎസ് 4.5 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • ട്രൂഎച്ച്ഡി ഗ്രാഫിക് എഞ്ചിന്‍

 • ബില്‍ട്ട് ഇന്‍ ഡോള്‍ബി മൊബൈല്‍ സൗണ്ട് എന്‍ഹാന്‍സര്‍

 • 16 ജിബി മെമ്മറി കാര്‍ഡ് ഉള്ള, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ്

 • 1 ജിബി റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

 • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റില്‍ അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ആക്‌സലറോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി സെന്‍സറുകള്‍

 • എ-ജിപിഎസ് ഉള്ള ജിപിഎസ് മോഡ്യൂള്‍

 • വാപ് 2.0/എച്ച്ടിഎംഎല്‍/എക്‌സ്എച്ച്ടിഎംഎല്‍ സപ്പോര്‍ട്ടുള്ള, ആഡോബ് ഫ്ലാഷ് ഉള്ള വെബ് ബ്രൗസര്‍

 • 3.1 Mbps 3ജി വരെയുള്ള റെവ്.എ, എല്‍ടിഇ 700 4ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട്

 • 802.11 b/g/n വേഗതയുള്ള വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്, ഡിഎല്‍എന്‍എ, വൈഫൈ ഹോട്ട്‌സ്‌പോട്ട്

 • 1830 mAh ലിഥിയം അയണ്‍ ബാറ്ററി

 • 3264 x 2448 റെസൊലൂഷനുള്ള, ഓട്ടോഫോക്കസ്, എല്‍ഇഡി ഫഌഷ്... സംവിധാനങ്ങളുള്ള 8മെഗാപിക്‌സല്‍ ക്യാമറ

 • 1080പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്, എല്‍ഇഡി വീഡിയോ ലൈറ്റ്

 • വീഡിയോ കോണ്‍ഫറന്‍സിംഗിന് 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • എന്‍എഫ്‌സി

 • എ2ഡിപിയുള്ള വി3.0 ബ്ലൂടൂത്ത്

 • മൈക്രോയുഎസ്ബി 2.0
എല്ജി സ്‌പെക്ട്രത്തിന്റെ എല്ലാ സ്‌പെസിഫിക്കേഷനുകളും ഇതുവരെ പുറത്തു വിട്ടിട്ടില്ല.  ഐപിഎസ് എല്‍സിഡി മള്‍ട്ടി ടച്ച് സ്‌ക്രീന്‍ എല്‍ജി നിട്രോ, എല്‍ജി സ്‌പെക്ട്രം എന്നിങ്ങനെ ഇരു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഉണ്ട്. എല്‍ജി സ്‌പെക്ട്രത്തിന്റെ ഡിസ്‌പ്ലേയ്ക്ക് ട്രൂഎച്ച്ഡി ഗ്രാഫിക്‌സ് എഞ്ചിന്‍ എന്നൊരു പ്രത്യേകത കൂയിയുണ്ടെന്നു മാത്രം.

ഡോള്‍ബി സൗണ്ട് സംവിധാനവും എല്‍ജി സ്‌പെക്ട്രത്തിന്റെ സവിശേഷതകളില്‍ പെടുന്നു..  എല്‍ജി നിട്രോയ്ക്കും, എല്‍ജി സ്‌പെക്ട്രത്തിനും ഒരേ സിപുയു, ജിപിയു സ്‌പെസിഫിക്കേഷനുകളാണ് ഉള്ളത്.  പ്രൈമറി ക്യാമറ സ്‌പെസിഫിക്കേഷനുകളും ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഒന്നാണ്.

കാഴ്ചയിലും ഇരു സ്മാര്‍ട്ട്‌ഫോണുകളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.  ഇതിനു പ്രധാന കാരണം ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും വലിയ ഡിസ്‌പ്ലേകളാണ്.  ഇതിലെ വേഗതയുള്ള ബ്ലൂടൂത്ത്, വൈഫൈ, 3ജി, 4ജി നെറ്റ് വര്‍ക്കുകളുടെ സപ്പോര്‍ട്ട് ഇവയെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കു തുല്യമാക്കുന്നു.  എല്‍ജി നിട്രോ, എല്‍ജി സ്‌പെക്ട്രം എന്നിവയുടെ വില, റിലീസ് ഡേറ്റ് എന്നിവ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot