എല്‍ിജി ഒപ്റ്റിമസ് 2 സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Posted By:

എല്‍ിജി ഒപ്റ്റിമസ് 2 സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഈ വര്‍ഷം പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്നത്.  എല്ലാ പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികളും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായിരിക്കും.

പുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച്, കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലിയായ, താരതമ്യേന വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നതിലായിരിക്കും ഈ നിര്‍മ്മാണ കമ്പനികള്‍ പരസ്പരം മത്സരിക്കുക.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണല്ലോ ഇപ്പോള്‍ ആവശ്യക്കാരേറെ.  അതുകൊണ്ടു തന്നെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യം ഇറക്കുന്നതില്‍ മത്സരിക്കും എല്ലാ പ്രമുഖ നിര്‍മ്മാണ കമ്പനികളും.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറെ സ്വീകാര്യത ലഭിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് എല്‍ജി ഒപ്റ്റിമസ്.  ഇപ്പോഴിതാ ഈ ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഗാമിയായി എല്‍ജി ഒപ്റ്റിമസ് 2 സ്മാര്‍ട്ട്‌ഫോണും വരുന്നു.

ഫീച്ചറുകള്‍:

 • 480 x 320 പിക്‌സല്‍ റെസൊലൂഷനുള്ള 3.2 ഇഞ്ച് ഡിസ്‌പ്ലേ

 • ഓട്ടോ ഫോക്കസ്, ഫ്ലാഷ് സംവിധാനങ്ങളുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറ

 • 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താം

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ 3ജി സംവിധാനം

 • ഡബ്ല്യുലാന്‍, വൈഫൈ സപ്പോര്‍ട്ട്

 • വി3.0 ബ്ലൂടൂത്ത്

 • മൈക്രോയുഎസ്ബി 2.0 പോര്‍ട്ട്

 • ജിപിഎസ് സൗകര്യം

 • ജിഎസ്എം ഫോണ്‍

 • മള്‍ട്ടി ഫോര്‍മാറ്റ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ

 • 1500 mAh ലിഥിയം അയണ്‍ ബാറ്ററി

 • 2ജിയില്‍ 750 മണിക്കൂറും, 3ജിയില്‍ 576 മണിക്കൂറും സ്റ്റാന്റ്‌ബൈ സമയം

 • 5 മണിക്കൂറോളം ടോക്ക് ടൈം

 • നീളം 122.4 എംഎം, വീതി 58.92 എംഎം, കട്ടി 11.93 എംഎം

 • ഭാരം 125 ഗ്രാം

 • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • വാപ് 2.0 / എച്ച്ടിഎംഎല്‍ ഇന്റര്‍നെറ്റ് ബ്രൗസര്‍

 • വീഡിയോ സൗകര്യം

 • 179 എംബി റാം
പ്രവര്‍ത്തനക്ഷമതയില്‍ ഒട്ടും പിറകില്‍ നില്‍ക്കരുത് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഉദ്ദേശത്തോടെയാണ് ഈ ഹാന്‍ഡ്‌സെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  വളരെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും. ബ്രൗസിംഗും ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്.  സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിത്തില്‍ എല്‍ജി ഒപ്റ്റിമസിനെ കവച്ചു വെക്കുന്നുണ്ട് എല്‍ജി ഒപ്റ്റിമസ് 2.

എല്‍ജി ഒപ്റ്റിമസ് 2 സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.  എന്നാല്‍ എല്‍ജി ഒപ്റ്റിമസിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഈ പുതിയ എല്‍ജി സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ മറ്റു കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയായിരിക്കും എന്നും കരുതപ്പെടുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot