മികച്ച 3ഡി അനുഭവവുമായി എല്‍ജി 3ഡി മാക്‌സ് വരുന്നു

Posted By:

മികച്ച 3ഡി അനുഭവവുമായി എല്‍ജി 3ഡി മാക്‌സ് വരുന്നു

2012 3ഡി സൗകര്യമുള്ള ഗാഡ്ജറ്റുകളുടെ വര്‍ഷമാണെന്ന് ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഉല്‍പന്നങ്ങളുടെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

2012 ആദ്യം മുതല്‍ സാങ്കേതിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് ആണ് എല്‍ജി ഒപ്റ്റിമസ് 3ഡി 2 എന്നറിയപ്പെടുന്ന എല്‍ജി 3ഡി മാക്‌സ്.  കഴിഞ്ഞ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കപ്പെട്ട 3ഡി ഫോണിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനാണ് ഇത്.  ഈ പുതിയ എല്‍ജി ഫോണിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വളരെ മെലിഞ്ഞതാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ ബോഡി എന്നതാണ് ഈ ഫോണ്‍ കാണുമ്പോള്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യം.  വറും 9.8 എംഎം മാത്രമാണ് ഇതിന്റെ കട്ടി.  സാധാരണ എല്ലാ 3ഡി ഹാന്‍ഡ്‌സെറ്റുകളും അല്‍പം തടിയുള്ളവയാണ്.

ഡിസ്‌പ്ലേയില്‍ കട്ടിംഗ് എഡ്ജ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഉയര്‍ന്ന റെസൊലൂഷനുള്ള ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ സ്‌ക്രീനാണിതിന്റേത്.  നിട്രോ എച്ച്ഡി മോഡലിലുള്ള അതേ ഡിസ്‌പ്ലേയാണ് ഇത്.

ഈ സ്‌ക്രീന്‍ വളരെ മികച്ചതാണ്.  എന്നാല്‍ ഡിസ്‌പ്ലേയുടെ മികവ് ബാറ്ററി ലൈഫിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്.  എന്നാല്‍ ഹൈ എന്റ് ഡിസ്‌പ്ലേയും, 3ഡി ടെക്‌നോളജിയും കൂടി ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കപ്പുറം മികച്ച ഡിസ്‌പ്ലേ ആയിരിക്കും ഇതില്‍.  4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

3ഡി കണ്ണടകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല ഈ എല്‍ജി ഹാന്‍ഡ്‌സെറ്റില്‍ 3ഡി അനുഭവത്തിന് എന്നതാണ് ഇതിന്റെ  എടുത്തു പറയേണ്ട ഒരു പ്രത്യേകത.  ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശത്തായുള്ള ക്യാമറ ഉപയോഗിച്ച് 3ഡി ചിത്രങ്ങളെയുക്കാനും 3ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.

3ഡി കണ്ടന്റുമായി ബന്ധപ്പെട്ട എഡിറ്റര്‍, മറ്റു സോഫ്റ്റ്‌വെയറുകള്‍ എന്നിവയെല്ലാം ഈ പുതിയ എല്‍ജി 3ഡി ഹാന്‍ഡ്‌സെറ്റിലുണ്ടാകും.  എല്‍ജി ഒപ്റ്റിമസ് 3ഡി 2 ആദ്യം ഇറങ്ങുക കൊറിയയിലായിരിക്കും.  പിന്നാലെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ 3ഡി ഫോണ്‍ അവതരിപ്പിക്കപ്പെടും.  ഇതിന്റെ വിലയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot