എല്‍ജി, സാംസംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ അങ്കത്തട്ടിലേക്ക്

Posted By:

എല്‍ജി, സാംസംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ അങ്കത്തട്ടിലേക്ക്

വ്യത്യസ്ത നിര്‍മ്മാണ കമ്പനികള്‍ ഒരേ ജനുസ്സില്‍ പെട്ട മൊബൈല്‍ ഫോണുകള്‍ ഒരേ സമയം പുറത്തിറക്കുക ഇപ്പോള്‍ പതിവായിട്ടുണ്ട്.  എച്ച്ടിസി, എല്‍ജി, നോക്കിയ തുടങ്ങിയ ഭീമന്‍മാരുടെ ഹാന്‍ഡ്‌സെറ്റുകള്‍ ഒന്നിച്ചിറങ്ങി പരസ്പരം മത്സരിക്കുക ഇപ്പോള്‍ പതിവായിട്ടുണ്ട്.

അധികം താമസിയാതെ എല്‍ജി, സാംസംഗ് ഹാന്‍ഡ്‌സെറ്റുകളുടെ മത്സരം കാണാനാകും.  എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസംഗ് റെപ്ലെനിഷ് എന്നിങ്ങനെ ഇരു കമ്പനികളുടെയും ഓരോ ഫീച്ചര്‍ റിച്ച് ഫോണുകള്‍ പുറത്തിറങ്ങാന്‍ പോവുകയാണ്.  ഇരു ഹാന്‍ഡ്‌സെറ്രുകളും കാന്‍ഡിബാര്‍ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.  ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ ഇരു ഫോണുകളില്‍ ഏതാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നു നോക്കാം.

എല്‍ജി ഒപ്റ്റിമസ് ബ്ലാക്കിന്റെ ഫീച്ചറുകള്‍:

 • 122 എംഎം നീളം, 64 എംഎം വീതി, 9.2 എംഎം കട്ടി

 • ഭാരം 109 ഗ്രാം

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

 • 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 4 ഇഞ്ച് കപ്പാസിറ്റീവ് എല്‍സിഡി മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • ഒപ്റ്റിമസ് 2.0 യൂസര്‍ ഇന്റര്‍ഫെയ്‌സ്

 • 1 ജിഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ പ്രോസസ്സര്‍

 • 512 എംബി റാം

 • 1 ജിബി ബില്‍ട്ട്-ഇന്‍ മെമ്മറി

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി മെമ്മറി കാര്‍ഡ്

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • എല്‍ഇഡി ഫ്ലാഷ്, ഓട്ടോഫോക്കസ് സൗകര്യങ്ങളുള്ള 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • ഫ്ലാഷ് സപ്പോര്‍ട്ട് ഉള്ള എച്ച്ടിഎംഎല്‍ ബ്രൗസര്‍

 • ബില്‍ട്ട്-ഇന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • വൈഫൈ കണക്റ്റിവിറ്റി

 • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • എ-ജിപിഎസ് ഉള്ള ജിപിഎസ് മോഡ്യൂള്‍

 • മൈക്രോയുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ്

 • എച്ച്ഡിഎംഐ

 • ആക്‌സലറോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍

 • 6 മണിക്കൂര്‍ ടോക്ക് ടൈം, 350 മണിക്കൂര്‍ മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം എന്നിവ നല്‍കുന്ന 1500 mAh ലിഥിയം അയണ്‍ ബാറ്ററി
സാംസംഗ് റെപ്ലെനിഷിന്റെ ഫീച്ചറുകള്‍:
 • 123 എംഎം നീളം, 60 എംഎം വീതി, 11 എംഎം കട്ടി, ഭാരം 116 ഗ്രാം

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

 • 240 x 320 പിക്‌സല്‍ റെസൊലൂഷനുള്ള 2.8 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 600 മെഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ പ്രോസസ്സര്‍

 • ക്വാല്‍കോം എംഎസ്എം77627-2 ചിപ്‌സെറ്റ്

 • 512 എംബി റാം, 512 എംബി റോം

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി മെമ്മറി കാര്‍ഡ്

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • 2 മെഗാപിക്‌സല്‍ ക്യാമറ

 • എച്ച്ടിഎംഎല്‍, എക്‌സ്എച്ച്ടിഎംഎല്‍ സപ്പോര്‍ട്ട് വാപ് 2.0 ബ്രൗസര്‍

 • എ-ജിപിഎസ് ഉള്ള ജിപിഎസ്

 • മൈക്രോയുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

 • 5.5 മണിക്കൂര്‍ ടോക്ക് ടൈം, 217 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1600 mAh ലിഥിയം അയണ്‍ ബാറ്ററി
സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ എല്‍ജി ഒപ്റ്റിമസ് ബ്ലാക്കിന് മുന്‍തൂക്കം കാണാം.  മികച്ച പ്രോസസ്സര്‍, ക്യാമറ, ഡിസ്‌പ്ലേ, എച്ച്ഡിഎംഐ ഔട്ട്പുട്ട് എന്നിവയെല്ലാം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം ഈ മുന്‍തൂക്കം.  എന്നാല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ സാംസംഗ് റെപ്ലെനിഷ് ആണ് മുമ്പന്‍.  എന്നാല്‍ ഇത് വലിപ്പത്തില്‍ മാത്രമേയുള്ളൂ.

സാംസംഗ് റെപ്ലെനിഷിന് 2.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഉണ്ടെങ്കിലും, അത്രയും ചെറിയ സ്‌ക്രീന്‍ ടച്ച് സ്‌ക്രീന്‍ ആയിട്ടു വലിയ പ്രയോജനം ഒന്നും ഇല്ല എന്നതാണ് വാസ്തവം.  ഉപയോഗിക്കാന്‍ ഒരു സുഖവും ഉണ്ടാകില്ല.

സാംസംഗ് റെപ്ലെനിഷിന്റെ വില ഇതു വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  10,000 രൂപയോളമാണ് ഇതിന് പ്രതീക്ഷിക്കപ്പെടുന്ന വില.  എല്‍ജി ഒപ്റ്റിമസ് ബ്ലാക്കിന്റെ വില ഏതാണ്ട് 20,000 രൂപയോളം ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot